വാളൂരിൽ മിന്നലേറ്റ് വീട് തകര്‍ന്നു; മൂന്ന് ലക്ഷത്തിലേറെ രൂപയുടെ നഷ്ടം
പേരാമ്പ്ര: തുലാവർഷം തുടങ്ങിയതോടെ മഴക്കെടുതികളും ആരംഭിച്ചു. ഇടിമിന്നലിൽ വാളൂർ കക്കാടുമ്മൽ രവീന്ദ്രന്റെ വീടിന് നാശനഷ്ടം സംഭവിച്ചു. ഫലവൃക്ഷങ്ങൾക്കും കേടുപാട് സംഭവിച്ചു.
സൗദി കോടീശ്വരന്‍മാര്‍ പുതപ്പിട്ടുമൂടി; ചുരുണ്ടുകൂടി നിലത്ത്; ആഡംബര ജയിലിലെ ചിത്രം പുറത്ത്
തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ ഉണ്ടായ മഴയോടൊപ്പമുള്ള ശക്തമായ ഇടിമിന്നലിലാണ് അപകടം. വീട്ടിലെ വയറിംഗ് പൂർണ്ണമായും കത്തിനശിച്ചു. ടെലിവിഷൻ, മീറ്റർ ബോക്സ്, ജനൽ ഗ്ലാസ്, വീട്ടുപകരണങ്ങൾ എന്നിവക്കും നാശം സംഭവിച്ചു.

അഫ്ഗാനിസ്താനില്‍ സ്ഫോടനവും വെടിവെയ്പും: ലക്ഷ്യം വെച്ചത് ടിവി ചാനല്‍, താലിബാന് പങ്ക്!!!
ചുമരിന് വിള്ളൽ വീഴുകയും ചെയ്തു. മൂന്ന് ലക്ഷത്തിലേറെ രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. ഭാര്യ ശാന്ത പശുവിനെ അഴിക്കാൻ പുറത്ത് പോയതായിരുന്നു. മാതാവ് മാത മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
ഇവർക്ക് അപകടമൊന്നും ഏറ്റിട്ടില്ല ബ്ബോക്ക് മെമ്പർ കെ.കെ.മൂസ, ഗ്രാമ പഞ്ചായത്ത് മെമ്പർ എം.കെ അമ്മദ് എന്നിവർ വീട് സന്ദർശിച്ചു.












Click it and Unblock the Notifications