സൗദി കോടീശ്വരന്മാര് പുതപ്പിട്ടുമൂടി; ചുരുണ്ടുകൂടി നിലത്ത്; ആഡംബര ജയിലിലെ ചിത്രം പുറത്ത്
കള്ളപ്പണം വെളുപ്പിക്കല്‍, കൈക്കൂലി, അധികാരം ദുരുപയോഗം, സ്വകാര്യ ആവശ്യത്തിന് പദവി ഉപയോഗിച്ചു തുടങ്ങിയ കുറ്റങ്ങളാണ് വലീദ് രാജകുമാരന് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്.
റിയാദ്: ആഗോള സമൂഹത്തെ ഞെട്ടിപ്പിച്ച് കഴിഞ്ഞ ശനിയാഴ്ച അര്‍ധരാത്രി മുതല്‍ തുടങ്ങിയ നടപടിക്കിടെ സൗദി അറേബ്യയില്‍ നിരവധി രാജകുമാരന്മാരാണ് അറസ്റ്റിലായത്. ലോക കോടീശ്വരന്മാരില് ഒരാളായ അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരനും ഇതില്‍പ്പെടും. ഇവരെ അറസ്റ്റ് ചെയ്ത ശേഷം കൊണ്ടുപോയത് റിയാദിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്കായിരുന്നു. ഹോട്ടലില്‍ നിന്നുള്ള ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണിപ്പോള്‍.
കോടികളുടെ ആസ്തിയുള്ളവര്‍ പഞ്ചനക്ഷത്ര ഹോട്ടലിലാണെങ്കിലും അത്ര വലിയ സൗകര്യമൊന്നും അവര്‍ക്ക് ഭരണകൂടം നല്‍കിയിട്ടില്ല. ഹോട്ടല്‍ താല്‍ക്കാലിക തടവറ ആക്കിയിരിക്കുകയാണിപ്പോള്‍. ഇവിടെ നിന്നു ഇവരെ കോടതിയിലേക്ക് എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് വിചാരണ നേരിടും. സൗദി അറേബ്യയില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമാണ് അഴിമിതി.

ഹോട്ടലില്‍ നിലത്ത് രാജകുമാരന്മാര്
ആഢംബര ഹോട്ടലില്‍ നിലത്ത് രാജകുമാരന്മാര് കിടക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഡെയ്ലി മെയില്‍ ആണ് ഫോട്ടോ പുറത്തുവിട്ടത്. വലിയൊരു ഹാളില്‍ നിരവധി പേര് അടുത്തടുത്തായി കിടക്കുന്നതാണ് ഫോട്ടോ.

എല്ലാവരെയും ഒരുമിച്ചല്ല
നാല് മന്ത്രിമാര്‍, 11 രാജകുമാരന്മാര്, 30 ലധികം വ്യവസായികള്‍ എന്നിവരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷവും അറസ്റ്റ് രേഖപ്പെടുത്തി. അല്‍ തയ്യാര്‍ ട്രാവല്‍ കമ്പനിയുടെ സ്ഥാപകന്‍ നാസര്‍ ബിന്‍ അഖീലിനെയാണ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. എന്നാല്‍ എല്ലാവരെയും ഒരുമിച്ചല്ല താമസിപ്പിച്ചിരിക്കുന്നത്.

ശരീരം മൊത്തം മറച്ചു
ഇതില്‍ കുറച്ചാളുകളെ ഒരുമിച്ച് താമസിപ്പിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഇവര്‍ നിലത്ത് പുതപ്പിട്ടു മൂടി കിടക്കുന്ന ഫോട്ടോയാണ് വന്നിരിക്കുന്നത്. നിലത്ത് കിടക്കയിട്ട് ശരീരം മൊത്തം മറച്ചാണ് ഇവര്‍ കിടക്കുന്നത്.

ആഢംബര മെത്തകള്‍ മാറ്റി
റിയാദിലെ റിറ്റ്സ് കാള്‍ട്ടണ്‍ ഹോട്ടലിലെ ദൃശ്യങ്ങളാണ് പുറത്തായത്. താമസിപ്പിച്ചിരിക്കുന്ന മുറി വിശാലമായ സൗകര്യമുള്ളതാണ്. എന്നാല്‍ കിടക്കുന്നതിന് മികച്ച സൗകര്യം ഒരുക്കിയിട്ടില്ല. ഇവിടെ നേരത്തെ വിലപിടിപ്പുള്ള മെത്തകള്‍ ഉണ്ടായിരുന്നു. അതിപ്പോള്‍ കാണാനില്ല.

1800 കോടി ഡോളറിന്റെ ആസ്തി
ആഗോള കോടീശ്വരന്മാരില് ഒരാളായ വലീദ് രാജകുമാരനും ഈ ഹോട്ടലിലാണ്. ഇദ്ദേഹമുള്‍പ്പെടെയുള്ളവര്‍ കിടക്കുന്ന രംഗമാണ് പുറത്തുവന്നിരിക്കുന്നത്. രാജകുടുംബത്തിലെ പ്രധാനിയാണ് വലീദ്. 1800 കോടി ഡോളറിന്റെ ആസ്തിയുണ്ട് ഇദ്ദേഹത്തതിന്.

മയ്തിബ് റിറ്റ്സ് ഹോട്ടലില്‍ ഉണ്ടോ
ആഗോള കമ്പനികളായ ട്വിറ്റര്‍, ലിഫ്റ്റ്, സിറ്റിഗ്രൂപ്പ്, റൂപ്പര്‍ട്ട് മര്‍ഡോക്കിന്റെ ന്യൂസ് കോര്‍പ്പ് എന്നീ വന്‍കിട സ്ഥാപനങ്ങളില്‍ ഓഹരിയുള്ള വ്യക്തിയാണ് വലീദ്. ഇദ്ദേഹത്തിന്റെയും ധനമന്ത്രി മയ്തിബിന്റെയും അറസ്റ്റാണ് വ്യവസായ ലോകത്തെ ഞെട്ടിച്ചത്. എന്നാല്‍ മയ്തിബ് റിറ്റ്സ് ഹോട്ടലില്‍ ഉണ്ടോ എന്ന കാര്യം വ്യക്തമല്ല.

ഫോട്ടോ ചോര്‍ത്തിയത്
രാജകുമാരന്‍മാന്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് ഫോട്ടോ എടുത്തിട്ടുള്ളതെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ടില്‍ സംശയംപ്രകടിപ്പിക്കുന്നു. എന്നാല്‍ രാജകുമാരന്‍മാന്‍ തന്നെയാണ് ഉറങ്ങുന്നതെന്ന് രാജകുടുംബത്തിലെ ആരും സ്ഥിരീകരിച്ചിട്ടില്ല. സൗദി സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെയാണ് ഫോട്ടോ ചോര്‍ത്തിയതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ട്രംപിന്റെ പിന്തുണ
ശനിയാഴ്ച റിറ്റ്സ് ഹോട്ടല്‍ ഭരണകൂടം ഒഴിപ്പിച്ചിരുന്നു. പിന്നീടാണ് അറസ്റ്റുണ്ടായതും രാജകുമാരന്മാരെ ഇങ്ങോട്ട് എത്തിച്ചതും. എന്നാല്‍ പഞ്ചനക്ഷത്ര ഹോട്ടലിലെ താമസം അത്ര സുഖകരമല്ല എന്നാണ് ഫോട്ടില്‍ നിന്ന് വ്യക്തമാകുന്നത്. കിരീടവകാശി മുഹമ്മദ് ബിന്‍ സല്മാന് നടത്തുന്ന അഴിമതി വിരുദ്ധ നീക്കങ്ങള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

വിദേശ രാഷ്ട്രനേതാക്കള്‍
വിദേശ രാഷ്ട്രനേതാക്കള്‍ സൗദിയില്‍ സന്ദര്‍ശനത്തിനെത്തിയാല്‍ താമസിക്കുന്ന ഹോട്ടലാണ് റിറ്റ്സ് കാള്‍ട്ടണ്‍. അടുത്തിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സംഘവും എത്തിയപ്പോഴും താമസ സൗകര്യം ഒരുക്കിയത് ഈ ഹോട്ടലിലായിരുന്നു. പക്ഷേ, രാജകുമാരന്മാര്ക്ക് ആഢംബര സൗകര്യങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.

വിചാരണ ഉടന്‍ തുടങ്ങും
കള്ളപ്പണം വെളുപ്പിക്കല്‍, കൈക്കൂലി, അധികാരം ദുരുപയോഗം, സ്വകാര്യ ആവശ്യത്തിന് പദവി ഉപയോഗിച്ചു തുടങ്ങിയ കുറ്റങ്ങളാണ് വലീദ് രാജകുമാരന് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. ഇവര്‍ക്കെതിരേ വിചാരണ ഉടന്‍ ആരംഭിക്കാനാണ് തീരുമാനമെന്ന് അറ്റോര്‍ണി ജനറല്‍ ശൈഖ് സൗദി അല്‍ മുജീബ് അറിയിച്ചു.
-
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications