സ്‌കൂള്‍ ടൂറിന് മദ്യംകടത്തിയ സംഭവം അന്വേഷിക്കാന്‍ സമിതി; വിങ്ങിപ്പൊട്ടി പ്രധാനാധ്യാപിക

  • Posted By: NP Shakeer
Subscribe to Oneindia Malayalam

കോടഞ്ചേരി: ചെമ്പുകടവ് ഗവ യുപി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ പഠനയാത്ര കഴിഞ്ഞു മടങ്ങുമ്പോള്‍ പിടിഎ അംഗങ്ങള്‍ മാഹിയില്‍നിന്ന് വാഹനത്തില്‍ മദ്യം കടത്തിയെന്ന ആരോപണം മൂന്നംഗ സമിതി അന്വേഷിക്കും. തിങ്കളാഴ്ചതന്നെ ഇതുസംബന്ധിച്ച തെളിവെടുപ്പു തുടങ്ങാന്‍ ഡിഡിഇ ഇകെ സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ, ഡിഇഒ കെഎസ് കുസുമം, എഇഒ മുഹമ്മദ് അബ്ബാസ് എന്നിവരാണ് സമിതിയിലുള്ളത്. തിങ്കളാഴ്ചതന്നെ അന്വേഷണ റിപ്പോര്‍ട്ട് ഡിഡിഇക്കു കൈമാറാനും തീരുമാനമായി.

സഹകരിക്കില്ല... മൊബൈല്‍ പാസ് വേഡ് സിബിഐയ്ക്ക് നല്‍കാന്‍ ഉദ്ദേശമില്ലെന്നും കാര്‍ത്തി ചിദംബരം

റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ അനന്തര നടപടികള്‍ സ്വീകരിക്കുമെന്ന് ഡിഡിഇ ഇകെ സുരേഷ് കുമാര്‍ യോഗത്തെ അറിയിച്ചു. ആരോപണ വിധേയനായ പിടിഎ പ്രസിഡന്റ് ഷൈമോന്‍ ജോസഫ് പ്രസിഡന്റ് സ്ഥാനം തല്‍ക്കാലത്തേക്ക് വൈസ് പ്രസിഡന്റ് കെടി നാസറിന് കൈമാറാനും ഡിഡിഇ നിര്‍ദേശിച്ചു.

dde-

സര്‍വകക്ഷി യോഗത്തില്‍ ഡിഡിഇ ഇകെ സുരേഷ് കുമാര്‍ സംസാരിക്കുന്നു

പഠനയാത്ര നിയമവിധേയമായിരുന്നില്ലെന്ന് ഡിഡിഇ പറഞ്ഞു. യാത്രയ്ക്കു പോകുന്ന വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും പട്ടിക തയ്യാറാക്കി മേലധികാരികളില്‍നിന്ന് അനുമതി വാങ്ങേണ്ടതുണ്ട്. ഇത് ചെയ്തിട്ടില്ല. വാട്ടര്‍തീം പാര്‍ക്കില്‍ വിദ്യാര്‍ഥികളെ കൊണ്ടുപോകാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. ഇതും പാലിക്കപ്പെട്ടിട്ടില്ല. ദിവസവേതനക്കാരായ അധ്യാപകരെയും പ്യൂണിനെയും യാത്രയ്ക്ക് നിയോഗിച്ചത് ശരിയല്ലെന്നും ഡിഡിഇ ചൂണ്ടിക്കാട്ടി.

അതേസമയം ഡിഡിഇ സമയോചിതം പ്രശ്‌നത്തില്‍ ഇടപെടാത്തതാണ് വിഷയം ഇത്രയും വഷളാവാന്‍ കാരണമെന്ന് യോഗത്തില്‍ പങ്കെടുത്ത ചില പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ഡിഡിഇയെ പല തവണ ഫോണില്‍ വിളിച്ചിട്ടും യാതൊരു പ്രതികരണവും ഉണ്ടായില്ലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ പറഞ്ഞു. സ്‌കൂള്‍ കാര്യങ്ങള്‍ക്ക് പിടിഎയുടെ ഭാഗത്തുനിന്നോ വിദ്യാഭ്യാസ വകുപ്പില്‍നിന്നോ കാര്യമായ സഹായങ്ങള്‍ ഉണ്ടാവാറില്ലെന്ന് പ്രധാനാധ്യാപിക കെ.ജെ ലിസിയും തുറന്നടിച്ചു. ഒറ്റപ്പെടുത്തലുകള്‍ മാത്രമാണ് ഇതുവരെ ഉണ്ടായിട്ടുള്ളതെന്നും അവര്‍ വിതുമ്പലോടെ പറഞ്ഞു.

കോടഞ്ചേരി എസ്‌ഐ കെടി ശ്രീനിവാസന്‍, സ്ഥിരംസമിതി അധ്യക്ഷന്‍മാരായ ടെസി ഷിബു, ചിന്ന അശോകന്‍, ബിപിഒ വി മെഹറലി, സണ്ണി കാപ്പാട്ടുമല, കെഎം പൗലോസ്, ഇബ്രാഹിം തട്ടൂര്‍, ചാക്കോച്ചന്‍ പേണ്ടാനത്ത്, ജോസഫ് കളപ്പുര, സതീഷ് മേലേപ്പുറത്ത്, പിജെ ജോണ്‍സണ്‍, ആര്‍ വിജയന്‍, കെഎം ബഷീര്‍, കെപി ചാക്കോച്ചന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

കര്‍ദ്ദിനാളിനെ തൊടാൻ പോലീസിന് പേടി! കേസ് എടുത്തില്ലെങ്കിൽ പോലീസിനെ കോടതി കയറ്റുമെന്ന് വൈദികർ...

ഷുഹൈബിനെ കൊല്ലിച്ചത് സുധാകരന്‍, രാഷ്ട്രീയ ഗുരുവിനെ തിരഞ്ഞെടുത്തതില്‍ പിഴച്ചെന്ന് കാന്തപുരം വിഭാഗം

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
liquid found in school tour bus; DDE ask for report

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്