കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ജെഡി സ്ഥാനാര്‍ഥികള പ്രഖ്യാപിച്ചു; ശ്രേയാംസ്‌കുമാര്‍ കല്‍പ്പറ്റയില്‍, യോഗത്തില്‍ വാഗ്വാദം

Google Oneindia Malayalam News

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടിക എല്‍ജെഡി പ്രഖ്യാപിച്ചു. വയനാട്ടിലെ കല്‍പ്പറ്റ, കോഴിക്കോട്ടെ വടകര, കണ്ണൂരിലെ കൂത്തുപറമ്പ് എന്നീ മണ്ഡലങ്ങളാണ് പാര്‍ട്ടിക്ക് ഇടതുമുന്നണി അനുവദിച്ചത്. കല്‍പ്പറ്റയില്‍ രാജ്യസഭാ എംപി ശ്രേയാംസ്‌കുമാര്‍ മല്‍സരിക്കും. വടകരയില്‍ മനയത്ത് ചന്ദ്രനും കൂത്തുപറമ്പില്‍ കെ മോഹനനുമാണ് മല്‍സരിക്കുക.

തിരാത് സിംഗ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ചുമതലയേറ്റു, ചിത്രങ്ങള്‍ കാണാം

p

2016ലും ഇവര്‍ സ്ഥാനാര്‍ഥികളായിരുന്നു. അന്ന് യുഡിഎഫിലായിരുന്നു എന്ന് മാത്രം. നേരത്തെ എല്‍ഡിഎഫിന്റെ ഭാഗമായിരുന്ന എല്‍ജെഡി എട്ട് സീറ്റില്‍ മല്‍സരിച്ചിരുന്നു. പിന്നീട് യുഡിഎഫിലായപ്പോള്‍ കിട്ടിയത് 7 സീറ്റ്. തിരിച്ച് എല്‍ഡിഎഫിലെത്തിയപ്പോള്‍ സീറ്റുകളുടെ എണ്ണം മൂന്നായി കുറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പാര്‍ട്ടി യോഗത്തില്‍ വലിയ ബഹളത്തിന് കാരണമായി. കൂത്തുപറമ്പില്‍ മോഹനന്‍ പാര്‍ട്ടി പ്രഖ്യാപനത്തിന് മുമ്പ് തന്നെ പ്രചാരണം തുടങ്ങിയതും വിമര്‍ശനത്തിന് ഇടയാക്കി.

പവാറിന്റെ അടുത്ത സുഹൃത്ത്; പിസി ചാക്കോ എന്‍സിപിയിലേക്ക്? ഉന്നത പദവി വാഗ്ദാനം ചെയ്ത് നേതൃത്വംപവാറിന്റെ അടുത്ത സുഹൃത്ത്; പിസി ചാക്കോ എന്‍സിപിയിലേക്ക്? ഉന്നത പദവി വാഗ്ദാനം ചെയ്ത് നേതൃത്വം

എന്‍സിപിക്ക് മൂന്ന് സീറ്റുകളാണ് കിട്ടിയത്. ഇതില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്ടെ എലത്തൂരില്‍ എകെ ശശീന്ദ്രന്‍ തന്നെ സ്ഥാനാര്‍ഥിയാകും. ആലപ്പുഴയിലെ കുട്ടനാട്ടില്‍ തോമസ് കെ തോമസ്, മലപ്പുറം കോട്ടയ്ക്കലില്‍ എന്‍എ മുഹമ്മദ് കുട്ടി എന്നിവരും സ്ഥാനാര്‍ഥികളാകും. എലത്തൂരില്‍ ഇനിയും ശശീന്ദ്രന്‍ മല്‍സരിക്കരുത് എന്ന് എന്‍സിപിയില്‍ ആവശ്യം ഉയര്‍ന്നിരുന്നു.

ജെഡിഎസ് നാല് സീറ്റുകളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു മുന്‍ മന്ത്രി ജോസ് തെറ്റയില്‍ അങ്കമാലിയില്‍ മല്‍സരിക്കും. കോവളത്ത് നീലലോഹിതദാസ് നാടാര്‍, തിരുവല്ലയില്‍ മാത്യു ടി തോമസ്, ചിറ്റൂരില്‍ കെ കൃഷ്ണന്‍കുട്ടി എന്നിവരും മല്‍സരിക്കും.

English summary
LJD Announced 3 Candidate in Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X