കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എൽജെഡി വിമത വിഭാഗം നേതാക്കൾ ജെഡിഎസിലേക്ക്? പിന്തുണച്ച് സിപിഎം..ധാരണകൾ ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം; എം വി ശ്രേയാംസ് കുമാർ പാർട്ടി പ്രസിഡന്റ് പദവി ഒഴിയണമെന്നുള്ള വിമത നേതാക്കളുടെ അന്ത്യ ശാസനം ഔദ്യോഗിക പക്ഷം തള്ളിയതോടെ ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന ഘടകത്തിൽ പിളർപ്പ് ഉറപ്പായിരിക്കുകയാണ്.

ഇതെന്തൊരു സൗന്ദര്യമാണ്..കണ്ണെടുക്കാനാകില്ല..ആനക്കൊമ്പനൊപ്പം ചേർന്ന് നിന്ന് മംമ്തയുടെ ഫോട്ടോ ഷൂട്ട്..വൈറൽ

ശ്രേയാംസ് പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞില്ലെങ്കിൽ പാർട്ടി സംസ്ഥാന കൗൺസിൽ യോഗം വിളിച്ച് പുതിയ ഔദ്യോഗിക നേതൃത്വത്തെ പ്രഖ്യാപിക്കുമെന്നാണ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഷേക് പി ഹാരിസും വി സുരേന്ദ്രൻ പിള്ളയും വ്യക്തമാക്കിയത്. എന്നാൽ രാജിവെയ്ക്കുന്ന സാഹചര്യമേ ഉദിക്കുന്നില്ലെന്നാണ് കഴിഞ്ഞ ദിവസം വിളിച്ച ചേർത്ത വാർത്തസമ്മേളനത്തിൽ ശ്രേയാംസ് വ്യക്തമാക്കിയത്. അതേസമയം എൽ ജെ ഡി പിളരുകയാണെങ്കിൽ വിമത വിഭാഗം ജനതാദാൾ എസിലേക്കെത്തുമെന്നാണ് സൂചന. വിശദാംശങ്ങളിലേക്ക്

1


കഴിഞ്ഞ ദിവസമാണ് ഷേക്ക് പി ഹാരിസിന്റേയും വി സുരേന്ദ്രൻ പിള്ളയുടേും നേതൃത്വത്തിൽ വിമത നേതാക്കൾ ശ്രേയാംസ് കുമാറിനെതിരെ പരസ്യമായി രംഗത്തെത്തിയത്. ശ്രേയാംസ് കുമാർ പാർട്ടിയിൽ വിഭാഗീയത നടത്തുകയാണെന്നെന്നായിരുന്നു നേതാക്കളുടെ ആരോപണം. മന്ത്രിസ്ഥാനവും അർഹമായ ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങളും ഉറപ്പാക്കാൻ ശ്രേയാംസ് എൽ ഡി എഫിൽ സമ്മർദ്ദം ചെലുത്തുന്നില്ല. പരാതികൾ ചർച്ച ചെയ്യാൻ യോഗം വിളിക്കാൻ പോലും തയ്യാറാകുന്നില്ലെന്നുമാണ് നേതാക്കൾ ആരോപിച്ചത്.

2

കെ പി മോഹനന് മന്ത്രിസ്ഥാനം ലഭിക്കാത്തത് മുതൽ പാർട്ടിയിൽ അസ്വാരസ്യങ്ങൾ ഉയർന്നിരുന്നു. പ്രസിഡന്റ് സ്വന്തം കാര്യം മാത്രമാണ് നോക്കുന്നതെന്ന ആക്ഷേപമായിരുന്നു നേതാക്കൾ ഉയർത്തിയത്. ഈ അതൃപ്തികൾ ആണ് ഇപ്പോൾ പരസ്യ പൊട്ടിത്തെറിയിലേക്ക് വഴിമാറിയത്. ഇന്നലെ തിരുവനന്തപുരത്ത് സംസ്ഥാന നേതൃയോഗം വിളിച്ച് ചേർത്ത നേതാക്കൾ ഈ മാസം 20 നുള്ളിൽ ശ്രേയാംസ് കുമാർ രാജിവെച്ച് ഒഴിയണമെന്ന അന്ത്യശാസനയാണ് നൽകിയത്.
കെ പി മോഹനന് മന്ത്രിസ്ഥാനം ലഭിക്കാത്തത് മുതൽ പാർട്ടിയിൽ അസ്വാരസ്യങ്ങൾ ഉയർന്നിരുന്നു. പ്രസിഡന്റ് സ്വന്തം കാര്യം മാത്രമാണ് നോക്കുന്നതെന്ന ആക്ഷേപമായിരുന്നു നേതാക്കൾ ഉയർത്തിയത്. ഈ അതൃപ്തികൾ ആണ് ഇപ്പോൾ പരസ്യ പൊട്ടിത്തെറിയിലേക്ക് വഴിമാറിയത്. ഇന്നലെ തിരുവനന്തപുരത്ത് സംസ്ഥാന നേതൃയോഗം വിളിച്ച് ചേർത്ത നേതാക്കൾ ഈ മാസം 20 നുള്ളിൽ ശ്രേയാംസ് കുമാർ രാജിവെച്ച് ഒഴിയണമെന്ന അന്ത്യശാസനയാണ് നൽകിയത്.

3

തങ്ങൾക്ക് ദേശീയ നേതൃത്വത്തിന്റെ പിന്തുണ ഉണ്ടെന്നും ഏക എംഎല്‍എയായ പി മോഹനന്‍ ഉള്‍പ്പടേയുള്ളവരുടെ പിന്തുണയും തങ്ങൾക്കാണെന്ന് നേതാക്കൾ അവകാശപ്പെടുന്നത്. മാത്രമല്ല അഞ്ച് ജില്ലാ കമ്മിറ്റികളുടെ പിന്തുണയും തങ്ങൾക്ക് ഉണ്ടെന്ന് വിമത വിഭാഗം പറയുന്നുണ്ട്. അതേസമയം ശ്രേയാംസ് കുമാർ രാജിവെച്ച് ഒഴിയാൻ തയ്യാറായില്ലേങ്കിൽ വിമത വിഭാഗം നേതാക്കൾ ജനതാദൾ എസിലേക്ക് പോയേക്കുമെന്നാണ് വിവരം. സിപിഎം അനുവാദത്തോടെയാണ് ഈ നീക്കമെന്നാണ് വിവരം.

4

നേരത്തേ തിരഞ്ഞെടുപ്പിന് മുൻപ് എൽ ജെ ഡി- ജെ ഡി എസ് ലയനം എന്ന നിർദ്ദേശം സി പി എം ുന്നോട്ട് വെച്ചിരുന്നു. എന്നാൽ അന്ന് എൽ ജെ ഡി നേതൃത്വം അതിന് തയ്യാറായിരുന്നില്ല. ഇതിൽ കടുത്ത അതൃപ്തിയിലായിരുന്നു നേതൃത്വം. ഈ സാഹചര്യത്തിലാണ് വിമത വിഭാഗത്തിന്റെ നീക്കങ്ങൾക്ക് സി പി എം പിന്തുണ നൽകുന്നതെന്നാണ് വിവരം.

5

ജെഡിഎസിൽ ചേരുന്നതിന് മുന്നോടിയായി ഒരാഴ്ച മുന്‍പ് ഷെയ്ക്ക് പി.ഹാരിസ് ഉള്‍പ്പെടെയുള്ള വിമതവിഭാഗം നേതാക്കള്‍ തിരുവല്ലയില്‍ മാത്യു ടി. തോമസുമായി ചർച്ച നടത്തിയതായും റിപ്പോർട്ടുണ്ട്. മൂന്ന് ജില്ലാ പ്രസിഡന്‍റ് സ്ഥാനവും സംസ്ഥാന ഭാരവാഹിത്വവും ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനവും വിമത നേതാക്കൾ ജെ ഡി എസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ബോര്‍ഡ്, കോര്‍പറേഷന്‍ പദവി ഒഴികെ മറ്റുപദവികള്‍ നല്‍കാന്‍ ജെഡിഎസ് തയാറാണെന്നാണ് വിവരം.

6

അതേസമയം പിളർപ്പ് ഒഴിവാക്കാനുള്ള തീവ്രശ്രമങ്ങൾ എൽജെഡി ഔദ്യോഗിക പക്ഷത്തിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. നേരത്തെ തന്നെ പല തവണ പിളര്‍ന്ന പാര്‍ട്ടിയില്‍ ഇനിയും ഒരു പിളര്‍പ്പുണ്ടായാല്‍ എല്‍ ഡി എഫിലെ സ്ഥാനം തന്നെ ഭീഷണിയാകുമെന്നാണ് നേതാക്കളുടെ ഭയം. കഴിഞ്ഞ ദിവസം എൽജെഡി പിളരില്ലെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ ശ്രേയാംസ് ആവർത്തിച്ചത് സമവായത്തിനുള്ള നീക്കങ്ങൾ ശക്തമാക്കിയതിന്റെ ഭാഗമായിട്ടാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

'ചിലർ കുടുംബത്തിനകത്ത് ബഹളമുണ്ടാക്കാൻ നോക്കി',തീയറ്ററുകൾക്ക് നൽകിയത് ബ്ലാങ്ക് ചെക്ക്; ആന്റണി പെരുമ്പാവൂർ'ചിലർ കുടുംബത്തിനകത്ത് ബഹളമുണ്ടാക്കാൻ നോക്കി',തീയറ്ററുകൾക്ക് നൽകിയത് ബ്ലാങ്ക് ചെക്ക്; ആന്റണി പെരുമ്പാവൂർ

Recommended Video

cmsvideo
പ്രധാനമന്ത്രിയായാൽ എന്തുചെയ്യും ? രാഹുൽ ഗാന്ധിയുടെ മറുപടി കേട്ടോ

English summary
LJD rebel faction may join JDS soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X