• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇരിങ്ങാലക്കുടയിലും കൊടകരയിലും മഴ നാശം വിതച്ചു: ഗുരുവായൂരില്‍ മിന്നല്‍ ചുഴലി

  • By Desk

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട മേഖലയിലും നാശനഷ്ടമുണ്ടായി. മരങ്ങള്‍ കടപുഴകി വീണതിനെ തുടര്‍ന്ന് വീടുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി സ്റ്റാന്റിനു സമീപം താമസിക്കുന്ന തേര്‍പുരയ്ക്കല്‍ പ്രസനന്റെ വീടിനു മുകളില്‍ തേക്ക് കടപുഴകി വീണ് ഭാഗികമായി തകര്‍ന്നു. ഓട് വീണ് പ്രസനന്റെ ഭാര്യ സിന്ധുവിന് കാലിനും കൈക്കും പരിക്കേറ്റു. താണിശ്ശേരി ചുങ്കത്ത് മരം കടപുഴകി വീണ് വീടിന്റെ മേല്‍കൂര തകര്‍ന്നു. മരം വീണതിനെ തുടര്‍ന്ന് ഇവിടെ ഇലക്ട്രിക് പോസ്റ്റുകള്‍ ഒടിയുകയും കേബിളുകള്‍ പൊട്ടുകയും ചെയ്തിട്ടുണ്ട്. ഇരിങ്ങാലക്കുട കെ.എസ്.ഇ.ബി ഓഫിസിനു മുന്‍വശത്തെ മരം വീണ് രണ്ട് കടകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. കനത്ത കാറ്റില്‍ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ചുറ്റമ്പലത്തിന്റെ മുകളിലേയും ഇരിങ്ങാലക്കുട കിഴക്കേ പള്ളിയുടെ മേല്‍കുരയിലേയും ഓടുകള്‍ പറന്നു പോയി.

 കൊടകരയില്‍ മരം വീണൂ

കൊടകരയില്‍ മരം വീണൂ

കൊടകര: മറ്റത്തൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും നാശനഷ്ടമുണ്ടായി. മരം ഒടിഞ്ഞ് വീണ് വീടുകള്‍ക്ക് കേടുപാടുപറ്റി.. കാര്‍ഷിക മേഖലയിലും കനത്ത നാശം സംഭവിച്ചു. നിരവധി നേന്ത്രവാഴകള്‍ കാറ്റില്‍ നിലം പൊത്തി. ജാതി, തെങ്ങ്, കവുങ്ങ്, തുടങ്ങിയ ഫലവൃക്ഷങ്ങളും വ്യാപകമായി ഒടിഞ്ഞുവീണിട്ടുണ്ട്. വൈദ്യുതി ലൈനുകളില്‍ മരങ്ങള്‍ വീണതിനാല്‍ മേഖലയില്‍ വൈദ്യുതി വിതരണം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. കനത്ത മഴ തുടരുന്നതിനാല്‍ വൈദ്യുതി വിതരണം പുനസ്ഥാപിക്കുന്നതിനുള്ള പണികള്‍ക്കും തടസം നേരിടുന്നുണ്ട്.

 മിന്നല്‍ചുഴലിയില്‍ ഗുരുവായൂരില്‍ നാശം

മിന്നല്‍ചുഴലിയില്‍ ഗുരുവായൂരില്‍ നാശം

ഗുരുവായൂര്‍: മിന്നല്‍ചുഴലിയില്‍ ഗുരുവായൂര്‍ മേഖലയില്‍ വ്യാപക നാശം. ആനക്കോട്ടയിലും കാവീട് ഗോശാലയിലും മരങ്ങള്‍ വീണെങ്കിലും ആനകളും പശുക്കളും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കോട്ടയില്‍ വലിയ വിഷ്ണുവിനെ മദപ്പാടില്‍ കെട്ടിയിട്ട ഭാഗത്താണ് മരം കട പുഴകി വീണത്. കടപുഴകിയ മരം മറ്റൊരു മരത്തിന്റെ മുകളില്‍ തട്ടി യതിനാല്‍ അല്‍പം തെന്നിമാറിയത് വലിയ ദുരന്തമൊഴിവാക്കി. ഗോശാലയില്‍ പശുക്കളെ കെട്ടിയിട്ട ഷെഡ്ഡിനു മുകളിലേക്ക് വീഴേണ്ട മരം വൈദ്യുത കമ്പിയില്‍ തങ്ങി നിന്നതിനാല്‍ അപകടം ഒഴിവായി. ക്ഷേത്രത്തിനടുത്തും ദുരന്ത സാഹചര്യങ്ങള്‍ ഒഴിവായത് ആശ്വാസത്തിനിടയായി. വടക്കേനടയില്‍ തെങ്ങ് മുറിഞ്ഞ് നൂറ് മീറ്റര്‍ അകലേക്കാണ് തെറിച്ചു വീണത്. നാരായണലായത്തോട് ചേര്‍ന്നുണ്ടായിരുന്ന വലിയ തെങ്ങിന്റെ തല ഭാഗം ക്ഷേത്രത്തിലെ പ്രസാദ ഊട്ട് നടക്കുന്ന അന്നലക്ഷ്മിഹാളിലെ കൈ കഴുകുന്ന ഭാഗത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ഈ സമയം നിരവധി ഭക്തര്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരുക്കില്ല. ഗുരുവായൂര്‍ മേഖലയില്‍ നിരവധി ഭാഗത്ത് മരങ്ങള്‍ നിലംപൊത്തിയിട്ടുണ്ട്. വ്യാപകമായ രീതിയില്‍ കൃഷിനാശവുമുണ്ടായി. തമ്പുരാന്‍പടി, കാവീട്, ഹരിദാസ് നഗര്‍, താമരയൂര്‍ എന്നീ പ്രദേശങ്ങളില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. മരം വീണ് 25 ഓളം വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു വീണിട്ടുണ്ട്. പലയിടത്തും ഉച്ചകഴിഞ്ഞാണ് വൈദ്യുതി വിതരണം പുന:സ്ഥാപിക്കാനായത്.

 പുന്നയൂര്‍ക്കുളത്ത് ശക്തമായ മഴ

പുന്നയൂര്‍ക്കുളത്ത് ശക്തമായ മഴ

പുന്നയൂര്‍ക്കുളം: കനത്തമഴയില്‍ പുന്നയൂര്‍ക്കുളത്ത് വീട് പൂര്‍ണമായി തകര്‍ന്നു. കടിക്കാട് പൂവത്ത് മഹേഷിന്റെ വീടാണ് തകര്‍ന്നത്. പരിക്കേറ്റ മകള്‍ അനുഷ്‌കയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉള്ളില്‍ കുടുങ്ങിയ മറ്റുകുടുംബാംഗങ്ങളെ നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷപ്പെടുത്തിയത്. ചെമ്മണ്ണൂര്‍ ഏഴു കൂട്ടയില്‍ തേക്ക് ഇലക്ട്രിക് പോസ്റ്റിലേക്ക് വീണ് വൈദ്യുതി തകരാറിലായി. പുഴിക്കള പൊറ്റയില്‍ വിമലിന്റെ വീട് മരംവീണ് ഭാഗികമായി തകര്‍ന്നു. മദ്രസ റോഡിന് സമീപം തലക്കാട്ട് ശ്രീമതിയുടെ വീട്ടുവളപ്പിലെ പതിനഞ്ചോളം കവുങ്ങുകള്‍ കടപുഴകി. പ്രദേശത്തെ വൈദ്യുതി കേബിളുകള്‍ പൊട്ടി വീണു. ചേര്‍പ്പ് മേഖലയില്‍ മരങ്ങള്‍ വീണ് മൂന്ന് വീടുകള്‍ തകര്‍ന്നു. വല്ലച്ചിറ ഇളംകുന്ന് കുണ്ടായി നെല്‍സന്റെയും ഊരകം കിസാന്‍ കോര്‍ണര്‍ കുഴിച്ചാമഠത്തില്‍ ബിജുവിന്റെയും ഹെര്‍ബര്‍ട് കനാല്‍ കൈതപ്പുള്ളി റാഫിയുടെയും വീടുകളാണ് മരം വീണ് തകര്‍ന്നത്.

 വടക്കാഞ്ചേരിയില്‍ പോസ്റ്റ് തകര്‍ന്നു

വടക്കാഞ്ചേരിയില്‍ പോസ്റ്റ് തകര്‍ന്നു

വടക്കാഞ്ചേരി: ചുഴലിക്കാറ്റില്‍ മരങ്ങള്‍ കടപുഴകി വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. ഗവ. ഗേള്‍സ് ഹൈസ്‌കൂളിനു പിന്നില്‍ താമസിക്കുന്ന കൊരവന്‍കുഴി രാധാകൃഷ്ണന്റെ വീട്ടിലെ തെങ്ങ് കടപുഴകി രണ്ടു വൈദ്യുതി പോസ്റ്റുകളും അകംപാടം എല്‍.പി. സ്‌കൂള്‍ റോഡിലേക്ക് മരം കടപുഴകി വീണ് അഞ്ചു പോസ്റ്റുകളും കാഞ്ഞിരക്കോട് കൊടുമ്പില്‍ നാല് പോസ്റ്റുകളും നായരങ്ങാടിയില്‍ രണ്ട് പോസ്റ്റുകളും തകര്‍ന്നു. ഫയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ ഓഫീസര്‍ ദിലീപിന്റെ നേതൃത്വത്തി മരങ്ങള്‍ മുറിച്ചുമാറ്റി ഗതാഗതം സുഗമമാക്കി. വൈകിട്ട് ഏഴരയോടെ വൈദ്യുതി പുനസ്ഥാപിച്ചു. രാവിലെ മുതല്‍ കനത്ത മഴ പെയ്തുു.

English summary
monsoon news in malayalam, weather news in Malayalam, Rain news in Malayalam, monsoon 2018, monsoon in bangalore, monsoon in south india, monsoon in kerala, news in malayalam, latest news in malayalam, മലയാളം വാര്‍ത്തകള്‍, പുതിയ മലയാളം വാര്‍ത്തകള്‍, മഴ, മൺസൂൺ, കാലവര്‍ഷം, മഴ വാർത്തകൾ,

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more