ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കരുത്: കടയിൽ പ്രവേശിക്കാനുള്ള നിബന്ധനകള്‍ കര്‍ശനമാക്കില്ല
തിരുവനന്തപുരം: പുതുക്കിയ കോവിഡ് നിര്‍ദേശങ്ങളില്‍ കര്‍ശന പരിശോധന ഒഴിവാക്കാനുള്ള നിര്‍ദേശവുമായി സര്‍ക്കാര്‍. കടകളില്‍ പ്രവേശിക്കാനുള്ള മാനദണ്ഡങ്ങള്‍ വിവാദമായ പശ്ചാത്തലത്തിലാണ് സര്‍ക്കാറിന്‍റെ പുതിയ നിര്‍ദേശം. വാക്‌സീന്‍ എടുക്കാത്തവരോ ആര്‍ടിപിസിആര്‍ ഇല്ലാത്തവരോ കടയില്‍ പ്രവേശിക്കുന്നതു തടയേണ്ടതിലെന്നാണ് പുതിയ നിര്‍ദേശം. അതേസമയം തന്നെ സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പടേയുള്ള കാര്യങ്ങള്‍ ഉറപ്പാക്കും.
എസ്പിമാര്‍ക്കും ജില്ലാ കലക്ടര്‍മാര്‍ക്കുമാണ് പുതിയ നിര്‍ദേശം കൈമാറിയിരിക്കുന്നത്. ഉത്തരവ് ഇറങ്ങിയതിനെ പിന്നാലെ തന്നെ പുതിയ നിര്‍ദേശത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. നിയമസഭയിലും വിഷയം ചര്‍ച്ചയായെങ്കിലും കടകളില്‍ പ്രവേശിക്കാന്‍ മുന്നോട്ട് വെച്ച നിബന്ധനകള്‍ പിന്‍വലിക്കില്ലെന്നായിരുന്നു ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയത്. എന്നാല്‍ ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കി മുന്നോട്ട് പോകേണ്ടതില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ എത്തുകയായിരുന്നു.

സാരിയില്‍ കൊന്നപ്പൂക്കളുമായി ഹണി റോസിന്റെ ഫോട്ടോഷൂട്ട്; ഇങ്ങനെ ഒന്നും ചിരിക്കല്ലേയെന്ന് ആരാധകര്‍
കുറഞ്ഞത് രണ്ടാഴ്ച്ചയ്ക്ക് മുൻപെങ്കിലും കോവിഡ് 19 വാക്സിന്റെ ആദ്യഡോസ് എങ്കിലും എടുത്തവർക്കോ, 72 മണിക്കൂറുകൾക്കകം എടുത്തിട്ടുള്ള RTCH: 'നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം ഉള്ളവർക്കോ അല്ലെങ്കിൽ കുറഞ്ഞത് ഒരു മാസം മുൻപെങ്കിലും കോവിഡ് 19 രോഗം പിടിപെട്ട് ഭേദമായ സർട്ടിഫിക്കറ്റ് കൈവശമുള്ളവർക്കോ (തൊഴിലാളികൾ, സന്ദർശകർ ) മാത്രമേ കടകൾ, കമ്പോളങ്ങൾ, ബാങ്കുകൾ, പൊതു സ്വകാര്യ മേഖലയിലെ ഓഫീസുകൾ, ധനകാര്യ സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, ഫാക്ടറികൾ തുറന്ന ടൂറിസ്റ്റ് ഇടങ്ങൾ, മറ്റ് സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ പ്രവേശനാനുമതിയുള്ളുവെന്നായിരുന്നു സര്‍ക്കാര്‍ നേരത്ത വ്യക്തമാക്കിയിരുന്നത്.
പുതിയ നിര്‍ദേശ പ്രകാരം കടകൾ, കമ്പോളങ്ങൾ, ബാങ്കുകൾ, ഓഫീസുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ഫാക്ടറികൾ, വ്യാവസായിക സ്ഥാപനങ്ങൾ തുറന്ന ടൂറിസ്റ്റ് ഇടങ്ങൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവ തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ പ്രവർത്തിക്കാവുന്നതാണ്. എല്ലാ കടകളും വിനോദസഞ്ചാരകേന്ദ്രങ്ങളും മറ്റു സ്ഥാപനങ്ങളും അവിടുത്തെ സ്റ്റാഫുകൾ വാക്സിനേഷൻ സ്വീകരിച്ചത് സംബന്ധിച്ചുളള വിവരങ്ങളും ഒരേ സമയം പ്രസ്തുത സ്ഥാപനങ്ങളിൽ അനുവദനീയമായ ഗുണഭോക്താക്കളുടെ എണ്ണം സംബന്ധിച്ചുള്ള വിവരങ്ങളും പ്രദർശിപ്പിക്കേണ്ടതാണ്.
അത്തരം സ്ഥാപനങ്ങൾക്കകത്തും പുറത്തും തിരക്കും ആൾക്കൂട്ടവും ഒഴിവാക്കേണ്ടത് പ്രസ്തുത സ്ഥാപന ഉടമയുടെ ഉത്തരവാദിത്തമായിരിക്കും ഇക്കാര്യങ്ങൾ ഉറപ്പ് വരുത്തുന്നതിനായി എൻഫോസ് മെൻറ് ഏജൻസികൾ പരിശോധനകൾ നടത്തുകയും ആവശ്യമായ നടപടിയെടുക്കുകയും ചെയ്യേണ്ടതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications