Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്റ്റേഷനില്‍ നിന്നും വണ്ടി തിരിച്ചുകിട്ടിയാല്‍ ആശ്വസിക്കാന്‍ വരട്ടെ; പിന്നാലെ പണി വരുന്നുണ്ട്!

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ലംഘനം നടത്തിയ വാഹനങ്ങള്‍ വിട്ടു നല്‍കാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍. തിങ്കളാഴ്ച്ച മുതല്‍ വാഹനങ്ങള്‍ വിട്ട് നല്‍കാനാണ് തീരുമാനം. സ്റ്റേഷനുകളിലെ വാഹനങ്ങളുടെ എണ്ണം കുറക്കുകയാണ് ലക്ഷ്യം. പൊലീസ് അറിയിക്കുന്ന ക്രമത്തിലാണ് വാഹനങ്ങള്‍ എത്തിക്കുക.

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇരുപതിനായിരത്തി ഏഴുന്നൂറിലേറെ വാഹനങ്ങളായിരുന്നു ഇതുവരേയും പിടിച്ചെടുത്തത്. ഉടമകള്‍ക്കെതിരായ കേസ് കോടതിക്ക് കൈമാറിയിട്ടായിരിക്കും വാഹനം വിട്ടുനല്‍കുക. എന്നാല്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ തിരെകെകിട്ടുമെങ്കിലും അധികം സന്തോഷിക്കാന്‍ വരട്ടെ , ഇതിന് പിന്നാലെയാണ് മുട്ടന്‍ പണികള്‍ വരുന്നത്.

സത്യവാങ്മൂലം

സത്യവാങ്മൂലം

ആദ്യം പിടിച്ചെടുത്ത വാഹനങ്ങളായിരിക്കും പൊലീസ് ആദ്യം വിട്ടുനല്‍കുക. വാഹനം തിരികെ വാങ്ങിക്കുന്നതിനായി പൊലീസ് അറിയിക്കുന്നത് പ്രകാരം സ്റ്റേഷനില്‍ എത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ സത്യവാങ്മൂലം സമര്‍പ്പിക്കണം. പൊലീസ് ഏപ്പോള്‍ വിളിച്ചാലും ഹാജരാകാമെന്ന് നിബന്ധനയുടെ പുറത്താണ് വാഹനങ്ങള്‍ വിട്ട് നല്‍കുക. പൊലീസ് പിടിച്ചെടുത്ത് ഇപ്പോള്‍ വിട്ടുകൊടുക്കുന്ന വാഹനങ്ങള്‍ രണ്ടാമതും പിടിച്ചെടുത്താല്‍ വലിയ നടപടികള്‍ നേരിടേണ്ടി വരും. ഇപ്പോള്‍ ജാമ്യം ലഭിക്കുന്ന കേസുകളാണ് ചുമത്തുന്നതെങ്കില്‍ രണ്ടാമതും ഇതേ വണ്ടി പിടികൂടിയാല്‍ ജാമ്യം പോലും ലഭിക്കില്ല. ഒപ്പം ഇനി ചുമത്തുന്ന വകുപ്പുകള്‍ കൂടുതല്‍ ശക്തമായതായിരിക്കും.

 കേസ്

കേസ്

പൊലീസ് ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന കര്‍ശനമാക്കിയിരുന്നു.വാഹനം തിരികെ ലഭിക്കുമെങ്കിലും ഇതുമായി ബന്ധപ്പെട്ട് കേസുകള്‍ ഉണ്ടാവും. ഒരു മാസം മുതല്‍ മൂന്നുകൊല്ലം വരെ തടവുശിക്ഷ ലഭിക്കാവുന്ന വിവിധ വകുപ്പുകളാണ് കേസില്‍ ചുമത്തുന്നത്. ഇത് പ്രകാരം പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സും ഐപിസി ആക്ടും കേരള പൊലീസ് ആക്ടും അനുസരിച്ചുള്ള നടപടികളാവും ഉണ്ടാവുക.

ശിക്ഷ

ശിക്ഷ

ഇത്തരത്തില്‍ കേസുകളില്‍ കുടുങ്ങിയാലുള്ള നടപടി ക്രമങ്ങള്‍ ഇപ്രകാരമായിരിക്കും. കേരള പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് 4(2)(എഫ്), 5 കളക്ടറുടെ ഉത്തരവ് ലംഘിച്ചാല്‍ രണ്ട് വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ ലഭിക്കാം. ഐപിസി 188 അനുസരിച്ച് ഒരു മാസം തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം. പൊലീസ് ഉത്തരവ് ലംഘിച്ചതിലൂടെ മറ്റൊരാള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ ആറുമാസത്തെ തടവുവരെ ലഭിക്കാം. കേരള പൊലീസ് ആക്ട് 118 (ഇ) മൂന്ന് വര്‍ഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം.

ഉത്തര്‍പ്രദേശ്

ഉത്തര്‍പ്രദേശ്

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ നിന്നു മാത്രം രജിസ്റ്റര്‍ ചെയ്തത് 13200 എഫ്‌ഐആര്‍ ആയിരുന്നു. 42350 പേര്‍ക്കെതിരെ കേസെടുത്തതായും അഡിഷണള്‍ ചീഫ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു. ഇത്തരത്തില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച വാഹന ഉടമകളില്‍ നിന്നും പൊലിസ് പിഴയായി ഈടാക്കിയത് 5.78 കോടി രൂപയാണ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ ഇങ്ങോട്ട് സംസ്ഥാനത്ത് 1.39 കോടി വാഹനങ്ങളില്‍ പരിശോധന നടത്തിയിട്ടിണ്ടെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

കൊറോണ

കൊറോണ

കേരളത്തില്‍ ഇന്നലെ മാത്രം പത്ത് പേര്‍ക്കായിരുന്നു കൊറോണ സ്ഥിരീകരിച്ചത്. അതില്‍ ഏഴ് പേര്‍ കണ്ണൂരിലും രണ്ട് പേര്‍ കാസര്‍ഗോഡും ഒരാള്‍ കോഴിക്കോട് ജില്ലയിലുമാണ്. അതേസമയം തന്നെ ഇന്നലെ 19 പേര്‍ക്ക് കൊറോണ നെഗറ്റീവ് രേഖപ്പെടുത്തിയെന്നത് ആശ്വാസമാണ്. സംസ്ഥാനത്ത് ഇതുവരേയും 371 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 228 പേരാണ് ഇതില്‍ ചികിത്സയിലുള്ളത്. നിലവില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നീട്ടാനാണ് സര്‍ക്കാര്‍ തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+