Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിലേയും സിപിഎമ്മിലേയും ഏഴ് നേതാക്കള്‍ ബിജെപിയില്‍ ചേരാന്‍ ചര്‍ച്ച നടത്തി; വെളിപ്പെടുത്തലുമായി ശോഭ

പാലക്കാട്: കേരളത്തിലെ ഏഴോളം കോണ്‍ഗ്രസ്, സി പി എം നേതാക്കള്‍ ബി ജെ പിയില്‍ ചേരാനായി ചര്‍ച്ച നടത്തിയിട്ടുണ്ട് എന്ന് ആലപ്പുഴയിലെ എന്‍ ഡി എയെ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ആയിരുന്നു ശോഭയുടെ വെളിപ്പെടുത്തല്‍. അതേസമയം ഇ പി ജയരാജന് ബി ജെ പിയില്‍ ചേരാന്‍ ഒരു ഓഫറും നല്‍കിയിരുന്നില്ലെന്നും ശോഭ വ്യക്തമാക്കി.

കോണ്‍ഗ്രസില്‍ നിന്നും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ നിന്നുമുള്ള സംസ്ഥാനത്തെ ഏഴോളം പ്രഗത്ഭരായ നേതാക്കളെ താന്‍ കണ്ടിട്ടുണ്ടെന്നും അവരുമായി സംസാരിച്ചിട്ടുണ്ട് എന്നും ശോഭ സുരേന്ദ്രന്‍ അവകാശപ്പെട്ടു. പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടത് പ്രകാരമാണ് ഇത്തരം പ്രവര്‍ത്തനങ്ങളുമായി താന്‍ മുന്നോട്ട് പോയത് എന്നും ശോഭ പറഞ്ഞു. കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലേക്ക് ബി ജെ പി കടന്നുവരുമെന്ന് പറയുന്നത് ആ ചര്‍ച്ചയുടെയൊക്കെ വെളിച്ചത്തിലാണെന്നും ശോഭ പറഞ്ഞു.

2024 LOKSABHA ELECTION

ഇ പി ജയരാജനെ ബി ജെ പിയില്‍ എത്തിക്കാനുള്ള ശ്രമം 90 ശതമാനം വിജയിച്ചിരുന്നു എന്നും അവര്‍ അവകാശപ്പെട്ടു. വിജയിക്കാതെ പോയ ഒരു കാര്യത്തെ കുറിച്ച് ഇനി കൂടുതല്‍ പറയുന്നില്ല എന്നും ബി ജെ പിയിലേക്ക് ചേരാന്‍ തയ്യാറായ ആളുകളെ കുറിച്ച് സമയമാകുമ്പോള്‍ വെളിപ്പെടുത്തും എന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ഇത്തരം പ്രവര്‍ത്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കുമെന്നും ശോഭ പറഞ്ഞു.

' സ്വന്തം പ്രസ്ഥാനത്തേക്കാള്‍ ശരിയാണ് ബിജെപിയെന്ന് എന്നു തോന്നുന്നതുകൊണ്ടാണ് പല ആളുകളും വരുന്നത്. അല്ലാതെ ഒരു ഓഫറിന്റെയും അടിസ്ഥാനത്തിലല്ല. പ്രകാശ് ജാവദേക്കറെ കണ്ടെന്ന് ഇ പി ജയരാജന്‍ സമ്മതിച്ചല്ലോ എന്നും ശോഭ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. അതേസമയം പ്രകാശ് ജാവദേക്കറെ ഇ പി ജയരാജന്‍ കണ്ടത് ശരിയായില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിക്കും ശോഭ മറുപടി നല്‍കി.

മുഖ്യമന്ത്രിയുടെ കൂട്ടുകെട്ട് നല്ലതാണേ എന്നും കരിമണല്‍ കര്‍ത്തയുമായും ദുബായിലെ വലിയ ബിസിനസുകാരുമായുമാണ് പിണറായിയ്ക്ക് കൂട്ടെന്നും ശോഭ പരിഹസിച്ചു. പിണറായി വിജയനെ പോലെ ഇത്രയും നെറികെട്ട കൂട്ടുകെട്ടുമായി മുന്നോട്ടു പോയിട്ടുള്ള ഒരാള്‍ പോലും കേരള രാഷ്ട്രീയത്തിലുണ്ടെന്ന് കരുതുന്നില്ല എന്നും എല്ലാ രീതിയിലും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ അപചയത്തിന്റെ വക്കിലെത്തിച്ചു കഴിഞ്ഞെന്നും ശോഭ കുറ്റപ്പെടുത്തി.

നേരത്തെ ഇ പി ജയരാജന്റെ ബി ജെ പി പ്രവേശനം സംബന്ധിച്ച ചോദ്യത്തോട് രൂക്ഷമായാണ് മുഖ്യമന്ത്രി പ്രതികരിച്ചിരുന്നത്. ഇത്തരം കാര്യങ്ങളില്‍ ജയരാജന് വേണ്ടത്ര ജാഗ്രതയില്ലെന്നും പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയായിടും എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. കൂട്ടുകെട്ടുണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കണം എന്ന മുന്നറിയിപ്പും പിണറായി, ജയരാജന് നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+