Get Updates
Get notified of breaking news, exclusive insights, and must-see stories!

'പുതുപ്പള്ളിക്ക് ശേഷം ഞാനും ചിലത് പറയാം, പൊതുരംഗത്ത് നിന്ന് മാറണം'; ലോക്‌സഭയിലേക്കിനിയില്ലെന്ന് മുരളീധരന്‍

കോഴിക്കോട്: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന സൂചന നല്‍കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എം പി. നിലവില്‍ വടകര എം പിയായ മുരളീധരന്‍ നേരത്തെ തന്നെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നതിന്റെ സൂചന നല്‍കിയിരുന്നു. ലോക്‌സഭയിലേക്ക് ഇനി ഇല്ല എന്ന് നേരത്തേയും മുരളീധരന്‍ വ്യക്തമാക്കിയിരുന്നു. ഇതാണ് മുരളീധരന്‍ വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നത്.

പുതുപ്പളളി ഉപതിരഞ്ഞെടുപ്പിന് ശേഷം ചില കാര്യങ്ങള്‍ തുറന്ന് പറയാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കെ കരുണാകരന്‍ സ്മാരക നിര്‍മാണം പൂര്‍ത്തിയായിട്ടില്ലെന്നും ഈ ലോക്‌സഭയുടെ കാലാവധി കഴിഞ്ഞ ശേഷം അക്കാര്യത്തില്‍ അടക്കം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ട് എന്നുമായിരുന്നു മുരളീധരന്‍ പറഞ്ഞത്. മറ്റ് കാര്യങ്ങള്‍ ആറാം തിയതിക്ക് ശേഷം വ്യക്തമാക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

	 lok sabha election 2024

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവായി ഒതുക്കിയതില്‍ രമേശ് ചെന്നിത്തലയ്ക്ക് അതൃപ്തിയുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തല്‍ക്കാലം തെലങ്കാന തിരഞ്ഞെടുപ്പിനെ കുറിച്ച് ചോദിച്ചാല്‍ മറുപടി പറയാമെന്നും കേരളത്തെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ പ്രവര്‍ത്തക സമിതി പുനസംഘടനയില്‍ അതൃപ്തി പരസ്യമാക്കി രമേശ് ചെന്നിത്തല, രംഗത്തെത്തിയിരുന്നു.

പുതുപ്പളളി ഉപതിരഞ്ഞെടുപ്പിന് ശേഷം ചില കാര്യങ്ങള്‍ പറയുമെന്നായിരുന്നു രമേശ് ചെന്നിത്തല തുറന്നടിച്ചിരുന്നത്. ഇത് സംബന്ധിച്ച ചോദ്യത്തോടായിരുന്നു മുരളീധരന്റെ പ്രതികരണം. ഇടവേളക്ക് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ അസ്വാരസ്യങ്ങള്‍ പടരുന്നു എന്നതാണ് നേതാക്കളുടെ പ്രതികരണം സൂചിപ്പിക്കുന്നത്. അതേസമയം ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമായി സംസാരിച്ചതിന് മൃഗാശുപത്രിയിലെ താത്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ട സംഭവത്തില്‍ മുരളീധരന്‍ സര്‍ക്കാരിന് എതിരെ രംഗത്തെത്തി.

സിപിഎമ്മിന് പാവങ്ങളെ വേണ്ടെന്നും അതുകൊണ്ടാണ് താത്ക്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ടതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. എഴുത്തുകാരന്‍ സച്ചിദാനന്ദന്റെ നിലപാട് മാറ്റത്തിലും അദ്ദേഹം പ്രതികരിച്ചു. മലക്കം മറിഞ്ഞെങ്കിലും സച്ചിദാനന്ദന്‍ ചില സത്യങ്ങള്‍ പറഞ്ഞെന്നായിരുന്നു മുരളീധരന്‍ പറഞ്ഞത്.

കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നശിക്കാതിരിക്കാന്‍ മൂന്നാം തവണ അധികാരത്തില്‍ വരാന്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞത് സദുദ്ദേശത്തിലാണെന്നും മുരളി പറഞ്ഞു. അതുകൊണ്ട് ഇതെല്ലാം പുതുപ്പള്ളിയില്‍ മാത്രമല്ല, അടുത്ത ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പിലും ചര്‍ച്ച ചെയ്യപ്പെടുമെന്നും ശക്തമായ തിരിച്ചടി മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കുണ്ടാകും എന്നും മുരളീധരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+