Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിപക്ഷ സഖ്യം ബിജെപിയെ വീഴ്ത്തുമോ: ആശങ്ക ഈ മൂന്ന് സംസ്ഥാനങ്ങളില്‍, ആകെ 130 സീറ്റ്

2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കം ഭരണ-പ്രതിപക്ഷ പാർട്ടികള്‍ രാജ്യത്ത് ശക്തമാക്കി വരികയാണ്. മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പിയെ വെല്ലുവിളിക്കാൻ കോൺഗ്രസ് ഉൾപ്പെടെ 26 പ്രതിപക്ഷ പാർട്ടികൾ ദേശീയ തലത്തിൽ ഇന്ത്യൻ നാഷണൽ ഡെമോക്രാറ്റിക് ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ) എന്ന പേരിൽ സഖ്യം രൂപീകരിച്ചാണ് പോരാട്ടം. മറുവശത്ത്, ബി ജെ പിയും എൻഡിഎയെ പുനരുജ്ജീവിപ്പിച്ചു. മുൻ സഖ്യകക്ഷികളായ ശിരോമണി അകാലിദൾ, തെലുങ്കുദേശം പാർട്ടി, ജനതാദൾ (സെക്കുലർ) എന്നിവയുമായി വീണ്ടും ബന്ധം സ്ഥാപിക്കാനാണ് ബി ജെ പി ശ്രമം.

മേയിൽ നടന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മികച്ച വിജയം നേടിയതോടെ രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപ്രകൃതിയിൽ ചെറിയ മാറ്റങ്ങള്‍ സംഭവിച്ചുവെന്നത് ശ്രദ്ധേയമാണ്. കോണ്‍ഗ്രസിനും പ്രതിപക്ഷ കൂട്ടായ്മയ്ക്കും കർണാടക വിജയം നല്‍കുന്ന ആശ്വാസം ചെറുതല്ല. ബിജെപി അജയ്യരല്ലെന്ന് തെളിയിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. ഈ ഫലം നല്‍കിയ ആത്മവിശ്വാസമാണ് ഇന്ത്യ സഖ്യ രൂപീകരണത്തില്‍ നിർണ്ണായകമായത്.

opposition

സഖ്യത്തിന് ഇന്ത്യ എന്ന് പേരിട്ടതിലൂടെ, അത് നിസ്സംശയമായും ബിജെപിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതോടെ ബിജെപി നേതാക്കൾ ഇന്ത്യ എന്ന് വിളിക്കുന്നത് ഒഴിവാക്കുകയും പകരം I.N.D.I.A എന്ന് വിളിക്കുകയും ചെയ്യുകയാണ്. 2ജി സ്‌പെക്‌ട്രം, കോമൺവെൽത്ത് ഗെയിംസ്, കാഷ് ഫോർ വോട്ട് തുടങ്ങിയ അഴിമതിയിൽ മലിനമായ അതേ യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ് (യുപിഎ) തന്നെയാണ് ഈ സഖ്യമെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്.

പ്രതിപക്ഷ സഖ്യത്തെ അഴിമതിയുടെയും വംശീയ രാഷ്ട്രീയത്തിന്റെയും പ്രതിനിധിയെന്ന് വിളിച്ച് മോദി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ആക്രമണത്തിന് മൂർച്ച കൂട്ടിയതിൽ നിന്ന് ബിജെപി സഖ്യത്തെ നിസ്സാരമായി കാണുന്നില്ലെന്ന് വ്യക്തമാണ്. മോദി സഖ്യത്തെ ഗമാണ്ഡിയ (അഹങ്കാരം) എന്നുപോലും വിളിച്ചു. പ്രധാനമായും മൂന്ന് സംസ്ഥാനങ്ങളിലാണ് ഈ സഖ്യം ബിജെപിക്ക് വെല്ലുവിളി സൃഷ്ടിച്ചേക്കുകയെന്നാണ് വിലയിരുത്തപ്പെടുന്നത്.

മഹാരാഷ്ട്ര, ബിഹാർ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളില്‍ സഖ്യം എങ്ങനെ പ്രതിഫലിക്കും എന്നത് ശ്രദ്ധേയമാണ്. ഈ സംസ്ഥാനങ്ങൾക്ക് ഒന്നിച്ച് ലോക്‌സഭയിൽ 130 സീറ്റുകളുണ്ട്, കഴിഞ്ഞ 2019 തിരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻ ഡി എ 98-ൽ വിജയിച്ചു. എന്നാല്‍ പഴയ സാഹചര്യമില്ല ഇപ്പോള്‍ അന്ന് ഒപ്പമുണ്ടായിരുന്ന നിതീഷും ഉദ്ധവ് താക്കറെയും ഇപ്പോള്‍ എതിർ പാളയത്തിലാണ്. ശിവസേനയേയും എന്‍സിപിയേയും പിളർത്തിയെങ്കിലും അണികള്‍ ആർക്കൊപ്പം എന്നത് തിരഞ്ഞെടുപ്പ് കഴിയുന്നതോടെ മാത്രമാവും വ്യക്തമാവുക.

2014-ലെയും 2019-ലെയും തെരഞ്ഞെടുപ്പുകളിൽ എൻഡിഎയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച സംസ്ഥാനമായ ബിഹാറിൽ ബിജെപി ഇത്തവണ കടുത്ത വെല്ലുവിളി നേരിടുന്നുണ്ട്. ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദൾ, ജെഡിയു, കോൺഗ്രസ്, മൂന്ന് കമ്മ്യൂണിസ്റ്റ് പാർട്ടികളായ സിപിഐ, സിപിഎം, സിപിഐ(എംഎൽ) എന്നിവ ഉൾപ്പെടുന്ന ഇന്ത്യൻ സഖ്യം കണക്കുകളില്‍ ബിഹാറില്‍ ശക്തമാണ്. പ്രത്യേകിച്ചും, 2015 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആർജെഡി-ജെഡിയു-കോൺഗ്രസ് വിജയത്തിൽ പ്രധാന പങ്കുവഹിച്ച യാദവ്-കുർമി-മുസ്ലിം കൂട്ടുകെട്ട് ബിജെപിക്ക് ലോക്സഭ തിരഞ്ഞെടുപ്പിലും ശക്തമായ വെല്ലുവിളി ഉയർത്താൻ സാധ്യതയുണ്ട്.

കഴിഞ്ഞ തവണ 18 സീറ്റ് നേടിയ ബി.ജെ.പിക്ക് പശ്ചിമ ബംഗാളിലെ സാഹചര്യവും അനുകൂലമല്ല. അടുത്തിടെ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ, ഭരണകക്ഷിയായ മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള ടിഎംസി വലിയ വിജയമായിരുന്നു നേടിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിക്ക് 16% വോട്ടുകളുടെ ഇടിവ് സംഭവിച്ചു. പകരം, രാഷ്ട്രീയ അതിക്രമങ്ങളുടെ ജനാധിപത്യവിരുദ്ധമായ അന്തരീക്ഷത്തിൽ തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടും സി.പി.എം നയിക്കുന്ന ഇടതുമുന്നണിക്ക് ഏകദേശം 8% വോട്ടുകളുടെ വർധനവുണ്ടായി എന്നതും ശ്രദ്ധേയമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+