മെഡിക്കല്‍ കോളേജ് കോഴ...കുമ്മനത്തിന് നോട്ടീസ്!! അവ ഹാജരാക്കണം

  • By: Sooraj
Subscribe to Oneindia Malayalam

തിരുവനന്തപുരം: മെഡിക്കല്‍ കോഴ വിവാദത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ലോകായുക്തയുടെ നോട്ടീസ്. പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാനാണ്‌ ലോകായുക്ത നിര്‍ദേശിച്ചത്. മെഡിക്കല്‍ കോളേജ് ഉടമ എസ് ആര്‍ ഷാജിയോട് ഹാജരാവണമെന്നാവശ്യപ്പെട്ടു ലോകായുക്ത നോട്ടീസ് നല്‍കി.മെഡിക്കല്‍ കോളേജ് അഴിമതിയില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് ഹര്‍ജി.

അപ്പുണ്ണിയുടെ ഒളിത്താവളം ഗോവ!! ഒത്താശ ചെയ്തത് 'പ്രമുഖന്റെ' ബന്ധു!! എല്ലാം തെളിഞ്ഞു...

1

അനുമതി വാങ്ങിക്കൊടുക്കാമെന്ന് വാഗ്ദാനം നല്‍കി തിരുവനന്തപുരം വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജ് ഉടമയായ ഷാജിയില്‍ നിന്നും ബിജെപി സംസ്ഥാന സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍എസ് വിനോദ് 5.60 കോടി കോഴയായി കൈപ്പറ്റിയെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി തന്നെ നിയോഗിച്ച അന്വേഷണ കമ്മീഷനാണ് കോഴ വാങ്ങിയെന്ന് റിപ്പോര്‍ട്ട് ചെയ്തത്.പല പ്രമുഖരുടെയും പേരുകള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ടെന്നാണ് വിവരം.

2

മെഡിക്കല്‍ കോളേജ് കോഴയെക്കുറിച്ച് പാര്‍ട്ടി തലത്തില്‍ അന്വേഷണം നടത്തണമെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ കുമ്മനത്തോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് കെ പി ശ്രീശന്‍, എകെ നാസര്‍ എന്നിവരടങ്ങുന്ന രണ്ടംഗ സമിതിയെ അന്വേഷണത്തിനു നിയോഗിച്ചത്. ആരോപണത്തെ തുടര്‍ന്ന് ബിജെപിയുടെ നേതാക്കള്‍ക്കെതിരേ വിജിലന്‍സ് കേസെടുക്കുകയും ചെയ്തിരുന്നു.

English summary
Lokayukta notice for Kummanam in medical college scam.
Please Wait while comments are loading...