കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാത അട്ടിമറി: ആക്ഷന്‍കമ്മിറ്റി ലോംഗ് മാര്‍ച്ച് നടത്തി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാത അട്ടിമറിക്കരുതെന്നും ഡി.പി.ആര്‍ തയ്യാറാക്കാന്‍ ഡോ ഇശ്രീധരനെ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നീലഗിരി-വയനാട് എന്‍.എച്ച് & റയില്‍വേ ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ വയനാട് ജനാവലി നടത്തിയ മന് വന്‍ ജനപിന്തുണ. പൊരിവെയിലില്‍ തളരാത്ത ചുവടുവെപ്പുകളോടെ നൂറുകണക്കിന് ആളുകളാണ് ബത്തേരി മുതല്‍ കല്‍പ്പറ്റ വരെ 26 കിലോമീറ്റര്‍ ദൂരം മാര്‍ച്ച് നടത്തിയത്.

നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാത കേരളത്തിന്റെയും വയനാടിന്റേയും അവകാശമാണെന്ന വ്യക്തമായ പ്രഖ്യാപനമാണ് ലോങ്ങ് മാര്‍ച്ചില്‍ ഉയര്‍ന്നത്. അധികാരത്തിന്റെ ഇടനാഴികളിലെ സ്വാധീനമുപയോഗിച്ച് നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാത അട്ടിമറിക്കുന്നവര്‍ക്കെതിരെയുള്ള താക്കീതായി മാറി ജനമുന്നേറ്റം. വയനാടിനോടുള്ള അവഗണനക്കെതിരെയുള്ള ജനങ്ങളുടെ രോഷം വ്യക്തമാക്കുന്നതായിരുന്നു ലോങ്ങ് മാര്‍ച്ചിലുയര്‍ന്ന മുദ്രാവാക്യങ്ങള്‍.

long march

നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാതയുടെ ഡിപിആര്‍ തയ്യാറാക്കാന്‍ അനുവദിച്ച പണം നല്‍കാതെയും, മന്ത്രിതല ചര്‍ച്ചകളോ ഏതെങ്കിലും വിധത്തിലുള്ള കത്തിടപാടുകളോ നടത്താതെയും കര്‍ണ്ണാടകയെ കുറ്റപ്പെടുത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം മാര്‍ച്ചില്‍ ഉയര്‍ന്നു.

റയില്‍വേക്കുവേണ്ടി വയനാട്ടുകാര്‍ ചാടിയിട്ടു കാര്യമില്ല എന്ന നിയമസ'യിലെ മന്ത്രി ജി.സുധാകരന്റെ പ്രസ്താവനക്കെതിരെ അതിശക്തമായ രോഷമാണ് മാര്‍ച്ചില്‍ ഉയര്‍ന്നുകേട്ടത്. ഡോ ഇ ശ്രീധരന് അഭിവാദ്യങ്ങളും ആദരവുമര്‍പ്പിക്കുന്നതായിരുന്നു മാര്‍ച്ചിലുയര്‍ന്ന മുദ്രാവാക്യങ്ങള്‍. രാവിലെ എട്ടര മണിയോടെ സുല്‍ത്താന്‍ ബ ത്തേരിയില്‍ ഐ.സി.ബാലകൃഷ്ണന്‍ എംഎല്‍എ, ബിഷപ്പ് ജോസഫ് മാര്‍ തോമസ്, എംഎ മുഹമ്മദ് ജമാല്‍ സാഹിബ്, കെകെ വാസുദേവന്‍ എന്നിവര്‍ ചേര്‍ന്ന് ജാഥാ ക്യാപ്റ്റന്‍ പിവൈ മത്തായിക്ക് പതാക കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ലോങ്ങ് മാര്‍ച്ചിനെ ജനങ്ങള്‍ ആവേശത്തോടെ വരവേറ്റു.

വിവിധ കേന്ദ്രങ്ങളില്‍ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. മാര്‍ച്ചില്‍ പൗരപ്രമുഖരും രാഷ്ട്രീയ-മത രംഗത്തെ പ്രമുഖരും ആക്ഷന്‍ കമ്മിറ്റി പ്രവ ര്‍ത്തകരോടൊപ്പം അണിചേര്‍ന്നു. വഴിയിലുടനീളം മാര്‍ച്ചിന് അഭിവാദ്യങ്ങളര്‍പ്പിക്കാന്‍ ജനങ്ങള്‍ കാത്തുനിന്നിരുന്നു. 10 മണിയോടെ കൊളഗപ്പാറയില്‍ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ചില്‍ പങ്കെടുത്തവര്‍ക്കെല്ലാം പ്രഭാതഭക്ഷണം നല്‍കി.

മീനങ്ങാടിയില്‍ നടന്ന സ്വീകരണത്തില്‍ ബിഷപ്പ് സക്കറിയാസ് മോമ പോളികാര്‍പ്പോസ്, മുസ്തഫുല്‍ ഫൈസി തുടങ്ങിയവര്‍ സംസാരിച്ചു. മുന്‍ കേന്ദ്രമന്ത്രി പി.സി.തോമസ് യാത്രയിലുടനീളം സംബന്ധിച്ചു. കൈനാട്ടിയില്‍വെച്ച് ദേഹാസ്വസ്ഥത്തെത്തുടര്‍ന്ന് കുഴഞ്ഞുവീണ അദ്ദേഹത്തെ ആംബുലന്‍സില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാനന്തവാടി ബിഷപ്പ് ഡോ:മാര്‍ ജോസ് പൊരുന്നേടം 3 കിലോമീറ്ററോളം ലോങ്ങ് മാര്‍ച്ചില്‍ പങ്കെടുത്തു. മുട്ടിലില്‍ അദ്ദേഹം മാര്‍ച്ചിനെ അഭിസംബോധന ചെയ്തു.

7 മണിക്കൂര്‍ സമയമെടുത്താണ് ലോങ്ങ് മാര്‍ച്ച് പൂര്‍ത്തിയായത്. സമാപന സമ്മേളനം വി.മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്തു. എം.ഐ.ഷാനവാസ് എം.പി അധ്യക്ഷനായി. പി.വി.അബ്ദുള്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തി. മുന്‍ എം.എല്‍.എ എന്‍.ഡി.അപ്പച്ചന്‍, ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് സജി ശങ്കര്‍, പി.പി.എ.കരിം, കെ.എല്‍.പൗലോസ്, മൈസൂര്‍ സുവര്‍ണ്ണ കന്നട കേരള സമാ ജം പ്രസിഡണ്ട് ഡോ:അനില്‍ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. മാര്‍ച്ചിന് അഡ്വ:ടി.എം.റഷീദ്, പി.വൈ.മത്തായി, വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ:പി.വേണുഗോപാല്‍, എം.എ.അസൈനാര്‍, ഷംസാദ്, പി.സി.മോഹനന്‍ മാസ്റ്റര്‍, ജേക്കബ് ബ ത്തേരി, ജോസ് കപ്യാര്‍മല, നാസര്‍ കാസിം, ഡോ:ലക്ഷ്മണന്‍ മുതലായവര്‍ നേതൃത്വം നല്‍കി.

English summary
long march in wayand for nanjankode nilambur waynad railway line
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X