ജിഷ്ണു കേസ്: പ്രതികൾ രാജ്യം വിടാൻ സാധ്യത!! ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും

  • By: മരിയ
Subscribe to Oneindia Malayalam
തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള 5 പേര്‍ക്കെതിരായണ് നോട്ടീസ് ഇറക്കുക. 
കേസില്‍ പ്രതിയായ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസ് അടക്കമുള്ള പ്രതികള്‍ ഒളിവിലാണ്.
ലുക്ക് ഔട്ട് നോട്ടീസ്

നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസ്, കോളേജ് പ്രിന്‍സിപ്പാള്‍, അധ്യാപകര്‍ എന്നിവര്‍ അടക്കം 5 പേര്‍ക്കെതിരെയാണ് ലൂക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുക.

ഒളിവില്‍

കൃഷ്ണദാസ് ഇപ്പോള്‍ ഒളിവിലാണ്. ഇയാള്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യത ഉണ്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. വിമാനത്താവളങ്ങളിലും സര്‍ക്കുലര്‍ ഇറക്കും.

സിസിടിവി

കോളേജിലെ സിസിടിവി ദൃശ്യങ്ങള്‍ നഷ്ടപ്പെട്ടു എന്നാണ് കോളേജ് മാനേജ്‌മെന്റ് അറിയിച്ചിരിക്കുന്നത്. ഇത് തിരിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തും. വൈസ് പ്രിന്‍സിപ്പാളിന്റെ മുറിയില്‍ നിന്ന് രക്തക്കറ കണ്ടെത്തിയ സാഹചര്യത്തില്‍ ജിഷ്ണു മിച്ച ദിവസത്തെ ദൃശ്യങ്ങള്‍ തിരിച്ചെടുക്കും.

തെറ്റിദ്ധരിപ്പിച്ചു

കൃഷ്ണദാസ് മുന്‍കൂര്‍ ജാമ്യം നേടിയത് കോടതിയെ തെറ്റിദ്ധരിപ്പിച്ചാണെന്ന് തെളിഞ്ഞു. ജില്ലാ കളക്ടര്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കാനുണ്ടെന്ന് പറഞ്ഞാണ് ഇയാള്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടിയത്. എന്നാല്‍ ഇയാളെ യോഗത്തിന് വിളിച്ചിരുന്നില്ലെന്ന് പിന്നീട് വ്യക്തമായി

English summary
Look Out notice will issue in Jishnu Pranoy Case.
Please Wait while comments are loading...