Get Updates
Get notified of breaking news, exclusive insights, and must-see stories!

എഫ്ബി പ്രണയം; പത്തനംതിട്ടക്കാരിക്ക് പോയത് 26 ലക്ഷം

പത്തനംതിട്ട: ഫേസ്ബുക്ക് വഴി പ്രണയത്തിലായി വഞ്ചിക്കപ്പെട്ടവരെ കുറിച്ചുളള കഥകള്‍ ഇപ്പോള്‍ സുലഭമാണ്. നാട്ടുകാരനായ ഒരാളുമായി ഫേസ്ബുക്ക് വഴി പ്രണയത്തിലായി ഒടുവില്‍ ജീവിതം നഷ്ടപ്പെട്ട കഥയാണ് പത്തനംതിട്ട സ്വദേശിനിയുടേത്.

26 ലക്ഷം രൂപയാണ് ഫേസ്ബുക്ക് കാമുകന്‍ ഇവരില്‍ നിന്ന് തട്ടിയെടുത്തത്. അവസരം കിട്ടിയപ്പോള്‍ പീഡിപ്പിക്കാനുള്ള ശ്രമവും. ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന ഭീഷണി വേറേയും.

FB Love

ഒടുവില്‍ നിവൃത്തിയില്ലാതായ യുവതി. വീടും കുടുംബവും ഉപേക്ഷിച്ച് നാടുവുട്ടുപോയി. യുവതിയുടെ ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ എറണാകുളത്തെ ഒരു അഗതി മന്ദിരത്തില്‍ നിന്ന് ഇവരെ പിന്നീട് കണ്ടുപിടിച്ചു.

ഭര്‍തൃമതിയും ഒരു കുഞ്ഞിന്റെ അമ്മയും ആയ യുവതിയാണ് കെണിയില്‍ പെട്ടത്. വിദേശത്ത് ജോലിചെയ്യുന്ന ഭര്‍ത്താവ് അയച്ച് കൊടുത്തിരുന്ന പണവും, സ്വന്തം ആഭരണങ്ങള്‍ വിറ്റുള്ള പണവും ആണ് ഫേസ്ബുക്ക് കാമുകന് നല്‍കിയത്. അതും പണം ഇരട്ടിപ്പിച്ച് നല്‍കാമെന്ന വാഗ്ദാനത്തില്‍.

ഒടുവില്‍ ഭര്‍ത്താവ് നാട്ടിലെത്താറായപ്പോള്‍ പണം തിരികെ ചോദിച്ചു. നേരിട്ട് കണ്ട് സംസാരിച്ചപ്പോഴാണ് പറ്റിക്കപ്പെട്ട വിവരം അറിഞ്ഞത്. ഇതിനിടെ ലൈംഗികമായി പീഡിപ്പിക്കാനുള്ള ശ്രമവും നടന്നു. ഭര്‍ത്താവിന് മുന്നില്‍ സത്യങ്ങള്‍ വെളിപ്പെടും എന്ന ഭീതിയിലാണ് കുഞ്ഞിനെപ്പോലും ഉപേക്ഷിച്ച് ഇവര്‍ ഒളിച്ചോടിയതത്രെ.

സെയില്‍സ് ടാക്‌സ് വിഭാഗത്തിലെ ജീവനക്കാരനാണ് യുവതിയെ പറ്റിച്ചതെന്നാണ് പരാതി. ഇയാള്‍ക്ക് ഭാര്യയും കുട്ടികളും ഉണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+