കട്ട പ്രണയം, വിവാഹം കഴിയ്ക്കാനും തീരുമാനിച്ചു, വിവാഹദിവസം കാമുകൻ കിടന്നുറങ്ങി !!!

  • By: മരിയ
Subscribe to Oneindia Malayalam

ഉദിനൂര്‍: മൊബൈല്‍ ഫോണിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. വിവാഹം കഴിയ്ക്കാനും തീരുമാനിച്ചു. കല്യാണത്തിന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് സമ്മതം. തന്റെ വീട്ടുകാര്‍ക്ക് സമ്മതമല്ലെന്ന് പയ്യന്‍ അറിയിച്ചു, കുഴപ്പമില്ല അടുത്തുള്ള അമ്പലത്തില്‍വെച്ച് താലികെട്ടാം, കുറിച്ച് കഴിയുമ്പോള്‍ എല്ലാം ശരിയാകുമെന്ന് പെണ്‍വീട്ടുകാരും പറഞ്ഞു. വേണ്ടപ്പെട്ടവരെ എല്ലാം ക്ഷണിച്ച് പെണ്‍വീട്ടുകാര്‍ വിവാഹത്തിന് തയ്യാറായി. പക്ഷേ മൂഹൂര്‍ത്തമായപ്പോള്‍ പയ്യനെ കാണാനില്ല.

പ്രണയം

പ്രണയം

നിര്‍മ്മാണ തൊഴിലാളിയായ ഷിജുവും തോട്ടുകര സ്വദേശിയായ യുവതിയും തമ്മില്‍ മൊബൈല്‍ ഫോണിലൂടെയാണ് പ്രണയത്തിലായത്. പ്രണയം വളര്‍ന്നതോടെ വീട്ടുകാരറിയാതെ വിവാഹം കഴിയ്ക്കാന്‍ തീരുമാനിച്ചു. അപ്പോഴേക്കും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എല്ലാം അറിഞ്ഞു. അവര്‍ക്ക് വിവാഹത്തിന് സമ്മതം.

വിവാഹം

വിവാഹം

ഉദിയന്നൂരിലെ ഒരു ക്ഷേത്രത്തില്‍ വെച്ച് വിവാഹം നടത്താന്‍ തീരുമാനിച്ചു. 200ഓളം പേരെ പെണ്‍വീട്ടുകാര്‍ ചടങ്ങിലേക്ക് ക്ഷണിയ്ക്കുകയും ചെയ്തു. വരന്റെ വീട്ടുകാരെ വിവാഹശേഷം ബന്ധപ്പെടാമെന്നാണ് ഇവര്‍ കരുതിയത്.

വരനെ കാണാനില്ല

വരനെ കാണാനില്ല

തൃക്കരിപ്പൂര്‍ ചക്രപാണി ക്ഷേത്രത്തില്‍ മുഹൂര്‍ത്തത്തിന് മുമ്പ് തന്നെ വധുവും കൂട്ടുകാരും എത്തി. എന്നാല്‍ മുഹൂര്‍ത്തം കഴിയാറായിട്ടും ചെക്കനേയും കൂട്ടുകാരേയും കണ്ടില്ല.

അന്വേഷണം

അന്വേഷണം

ചെക്കനെ കാണാതായതോടെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു, ഫോണ്‍ സ്വിച്ച് ഓഫ്. തുടര്‍ന്ന് യുവതിയും ബന്ധുക്കളും പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. വരനെ അന്വേഷിച്ച് പോലീസ് വീട്ടിലെത്തി.

ഉറക്കം

ഉറക്കം

പോലീസ് ചെല്ലുമ്പോള്‍ വരന്‍ നല്ല ഉറക്കിലായിരുന്നു. വീട്ടുകാര്‍ക്കാണെങ്കില്‍ വിവാഹത്തെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. വരനെ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചെങ്കിലും വിവാഹത്തിന് തയ്യാറല്ലെന്ന നിലപാടില്‍ ആയിരുന്നു ഇയാള്‍.

കേസ്

കേസ്

വരനെതിരെ വഞ്ചനാകുറ്റത്തിന് യുവതിയുടെ വീട്ടുകാര്‍ പരാതി നല്‍കി. കോടതിയില്‍ ഹാജരാക്കിയ ഷിജുവിനെ ജാമ്യത്തില്‍ വിട്ടു.

English summary
lover cheated Girl friend on Marriage day.
Please Wait while comments are loading...