ഹാദിയക്ക് മാത്രം ഇരട്ടനീതി?നാദാപുരത്തെ അനുശ്രീയും ഫാസിലും വിവാഹിതരായത് പോലീസ് സാന്നിദ്ധ്യത്തില്‍!
വടകരയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ അനുശ്രീയും, ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന ഫാസിലും തമ്മില്‍ നാലു വര്‍ഷമായി പ്രണയത്തിലായിരുന്നു.
കോഴിക്കോട്: മാതാപിതാക്കളുടെ അസാന്നിദ്ധ്യത്തില്‍ നടന്ന വിവാഹം അംഗീകരിക്കാനാകില്ലെന്ന ഹൈക്കോടതി വിധിക്ക് പിന്നാലെ കോഴിക്കോട്ടെ പ്രണയിനികളുടെ വിവാഹം നടന്നത് പോലീസ് സംരക്ഷണത്തില്‍. കോഴിക്കോട് വടകര തിരുവള്ളൂര്‍ സ്വദേശിനി അനുശ്രീ, കൂമങ്കോട് ചെറിയ വരിക്കോളിയിലെ ഫാസില്‍ എന്നിവരാണ് നാദാപുരം രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് വിവാഹിതരായത്.
വടകരയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ അനുശ്രീയും, ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന ഫാസിലും തമ്മില്‍ നാലു വര്‍ഷമായി പ്രണയത്തിലായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇരുവരും ഒളിച്ചോടിയത്. ഇരുവരെയും കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം നടക്കുന്നതിനിടെ രണ്ടുപേരും ഹൈക്കോടതിയില്‍ ഹാജരാകുകയായിരുന്നു.

നാലുവര്‍ഷമായി പ്രണയം...
കോഴിക്കോട് വടകര തിരുവള്ളൂര്‍ സ്വദേശിനി അനുശ്രീയും കൂമങ്കോട് ചെറിയ വരിക്കോളിയിലെ ഫാസിലും തമ്മില്‍ നാലു വര്‍ഷമായി പ്രണയത്തിലായിരുന്നു.

ഒളിച്ചോട്ടവും...
ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന ഫാസിലും, വടകരയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അനുശ്രീയം ദിവസങ്ങള്‍ക്ക് മുന്‍പാണ് ഒളിച്ചോടിയത്. തുടര്‍ന്ന് ഇരുവരെയും കാണാനില്ലെന്ന പരാതിയില്‍ പോലീസ് അന്വേഷണവും ആരംഭിച്ചിരുന്നു.

ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക്...
പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് അനുശ്രീയും ഫാസിലും ഹൈക്കോടതിയില്‍ ഹാജരായത്. തുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരം അനുശ്രീയെ ദുര്‍ഗുണ പരിഹാരപാഠശാലയിലേക്ക് അയച്ചു.

ഒടുവില്‍ വിവാഹം...
ദുര്‍ഗുണ പരിഹാരപാഠശാലയിലെ താമസത്തിന് ശേഷവും തന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് അനുശ്രീ വ്യക്തമാക്കിയതോടെ പെണ്‍കുട്ടിയെ കോടതി ഫാസിലിനൊപ്പം വിടുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും വിവാഹിതരായത്.

നാദാപുരം രജിസ്ട്രാര്‍ ഓഫീസില്‍...
മെയ് 25 വ്യാഴാഴ്ച രാവിലെ നാദാപുരം സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് പോലീസ് സംരക്ഷണത്തിലായിരുന്നു അനുശ്രീയും ഫാസിലും വിവാഹിതരായത്.

ഹൈക്കോടതി വിധി...
മതം മാറി വിവാഹം ചെയ്ത അഖില എന്ന ഹാദിയയുടെ വിവാഹം മാതാപിതാക്കളുടെ അസാന്നിദ്ധ്യത്തില്‍ നടന്നതിനാല്‍ അംഗീകരിക്കാനാകില്ലെന്ന ഹൈക്കോടതി വിധി വന്നതിന് തൊട്ടടുത്ത ദിവസമാണ് നാദാപുരത്ത് പോലീസ് സംരക്ഷണത്തില്‍ രണ്ട് വ്യത്യസ്ത മതക്കാര്‍ തമ്മില്‍ വിവാഹിതരായത്.

കൂടുതല്‍ വാര്‍ത്തകള്‍ വണ്‍ഇന്ത്യയിലൂടെ...
കേരളത്തില്‍ 'താമരക്കാലം'!ഭരിക്കുന്ന പഞ്ചായത്തുകളുടെ എണ്ണമുയര്‍ത്തി ബിജെപി!കൂടുതല്‍ വായിക്കൂ...
തിരുവനന്തപുരത്ത് ജോഗിങിനിറങ്ങുന്നവര്‍ കരുതിയിരിക്കണം; ഇരുളിന്‍മറവില്‍ അവരുണ്ട്, ആയുധങ്ങളുമായി!കൂടുതല്‍ വായിക്കൂ...












Click it and Unblock the Notifications