തിരുവനന്തപുരത്ത് ജോഗിങിനിറങ്ങുന്നവര്‍ കരുതിയിരിക്കണം; ഇരുളിന്‍മറവില്‍ അവരുണ്ട്, ആയുധങ്ങളുമായി!

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: ജോഗിങിനും പ്രഭാത സവാരിക്കുമിറങ്ങിയവര്‍ക്കുനേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. കഴിഞ്ഞ ദിവസമാണ് തലസ്ഥാനത്ത് ഇങ്ങനൊരു സംഭവമുണ്ടായത്. ഇവരെ പിടിക്കാന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിമുതലാണ് അക്രമം അരങ്ങേറിയത്. കരുമം മരുതൂര്‍ക്കടവ് വിവവി ചിറയല്‍ പാലം വരെ അക്രമികളുടെ അഴിഞ്ഞാട്ടം തുടര്‍ന്നു. രണ്ട് ബൈക്കിലായെത്തിവരാണ് അക്രമം നടത്തിയത്.

 സ്ത്രീകളെയും വെറുതെ വിട്ടില്ല

സ്ത്രീകളെയും വെറുതെ വിട്ടില്ല

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെയാണ് അക്രമം നടന്നത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയെങ്കിലും അക്രമികളെ പിടികൂടാന്‍ കഴിഞ്ഞില്ല.

 കണ്ണില്‍ കണ്ടവരെയെല്ലാം മര്‍ദ്ദിച്ചു

കണ്ണില്‍ കണ്ടവരെയെല്ലാം മര്‍ദ്ദിച്ചു

രണ്ട് ബൈക്കുകളിലായി സഞ്ചരിച്ച സംഘം റോഡില്‍ ഈ സമയത്ത് കണ്ണില്‍ കണ്ടവരെയെല്ലാം ഇലക്ട്രിക് വയറും ചെറിയ പൈപ്പുമുപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു.

 അക്രമികളെ കണ്ടെത്താന്‍ സാധിച്ചില്ല

അക്രമികളെ കണ്ടെത്താന്‍ സാധിച്ചില്ല

അടികിട്ടിയതിനെ തുടര്‍ന്ന് ചിലര്‍ പോലീസ് കണ്‍ട്രേള്‍ റൂമില്‍ അറിയിച്ചിരുന്നു. എന്നാല്‍ പോലീസ് എത്തിയെങ്കിലും അക്രമി സംഘത്തെ കണ്ടത്താന്‍ സാധിച്ചില്ല.

 സ്‌പോര്‍ട് വെയറും ബര്‍മുഡയും

സ്‌പോര്‍ട് വെയറും ബര്‍മുഡയും

സ്‌പോര്‍ട്‌സ് വെയറും ബര്‍മുഡയും ധരിച്ചവരാണ് കൂടുതലും അക്രമികളുടെ മര്‍ദ്ദനത്തിന് ഇരയായവര്‍.

 പ്രമുഖ നടന്റെ സഹോദരനും

പ്രമുഖ നടന്റെ സഹോദരനും

പ്രമുഖ സിനിമ നടന്റെ സഹോദരനും അടികിട്ടിയവരില്‍പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്. മര്‍ദ്ദിച്ചവരെ തിരിച്ചറിയാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല.

 അപ്രതീക്ഷിത ആക്രമണം

അപ്രതീക്ഷിത ആക്രമണം

ഒരു ബൈക്കില്‍ രണ്ട് പേരും മറ്റൊരു ബൈക്കില്‍ മൂന്ന്‌പേരുമാണ് ഉണ്ടായിരുന്നത്. അപ്രതീക്ഷിതമായ സംഭവമായതിനാല്‍ ബൈക്കിന്റെ നമ്പര്‍ നോട്ട് ചെയ്യാന്‍ ആര്‍ക്കും സാധിച്ചില്ല.

വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കാനാകില്ല; ബര്‍ത്ത് പൈലിങ് ഉദ്ഘാടനം ജൂണ്‍ ഒന്നിന്, സിഎജി റിപ്പോര്‍ട്ട്?കൂടുതല്‍ വായിക്കാം

സൂര്യക്ക് നേരെ നടുറോഡില്‍ 'സദാചാര' ആക്രമണം... രക്ഷയായത് പോലീസ് മാത്രം; കാമവെറി തീര്‍ക്കാന്‍ വരേണ്ട..കൂടുതല്‍ വായിക്കാം

ഭഗവതിയെ കാര്‍ക്കിച്ച് തുപ്പിയ എംടിയുടെ വെളിച്ചപ്പാട് എതിര്‍ക്കപ്പെടാത്തത്!! കാരണം ശശികല പറയും!!കൂടുതല്‍ വായിക്കാം

English summary
Passengers attacked at Thiruvananthapuram
Please Wait while comments are loading...