നിയമസഭയില്‍ ബിജെപി കോണ്‍ഗ്രസിന് വോട്ട് ചെയ്യും, നഗരസഭയില്‍ നേരെ തിരിച്ചും: സ്വരാജ്
കൊച്ചി: തൃപ്പൂണിത്തുറ തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ ബി ജെ പി വിജയത്തിന് പിന്നില്‍ കോണ്‍ഗ്രസുമായുള്ള അവിശുദ്ധ ബന്ധമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. ബി ജെ പി - കോണ്‍ഗ്രസ് കൂട്ടുകെട്ടിന്റെ ഫലമായാണ് പല മണ്ഡലങ്ങളിലും ബി ജെ പി ജയിക്കാന്‍ കാരണമെന്ന് എം സ്വരാജ് പറഞ്ഞു. തൃപ്പൂണിത്തുറയില്‍ കാലങ്ങളായി ബി ജെ പിയും കോണ്‍ഗ്രസും തമ്മില്‍ ഒരു സഖ്യം നിലനില്‍ക്കുന്നുണ്ട് എന്നും നിയമസഭയിലേക്ക് ബി ജെ പിക്കാര്‍ കോണ്‍ഗ്രസിലേക്ക് വോട്ട് ചെയ്യുകയും പകരം നഗരസഭയിലേക്ക് ബി ജെ പിക്ക് അനൂകൂലമായി കോണ്‍ഗ്രസുകാര്‍ വോട്ട് ചെയ്യുകയും ചെയ്യുക എന്നതാണ് ആ സഖ്യമെന്നും എം സ്വരാജ് പറഞ്ഞു.
പുറമേ നിന്ന് നോക്കുമ്പോള്‍ എറണാകുളത്തെ ഫലത്തിലെ കാര്യങ്ങള്‍ മനസിലാവില്ല. രണ്ട് സീറ്റ് ബി ജെ പി ജയിച്ചത് തൃപ്പൂണിത്തുറയിലാണ്. കോണ്‍ഗ്രസാണ് തൃപ്പൂണിത്തുറ നഗരസഭയില്‍ വിജയിച്ചത്. പക്ഷെ നഗരസഭയില്‍ ആകെ 49 കൗണ്‍സിലര്‍മാരുണ്ട്. കോണ്‍ഗ്രസിന് 8 പേരും ബി ജെ പിക്ക് 15 ഉം. നിയമസഭയിലേക്കോ പാര്‍ലമെന്റിലേക്കോ ഉള്ള വോട്ടിംഗ് നിലയല്ല തൃപ്പുണ്ണിത്തുറ നഗരസഭയില്‍ വന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നഗരസഭയില്‍ ബി ജെ പിക്ക് കോണ്‍ഗ്രസുകാര്‍ കൂട്ടമായി വോട്ട് ചെയ്യുമെന്നും അത് കാലങ്ങളായി നിലനില്‍ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
മമ്മൂക്കയുടെ വോട്ട് പെട്ടിയിലാക്കണം; വോട്ട് അഭ്യര്‍ത്ഥിച്ച് ബിജെപി സ്ഥാനാര്‍ത്ഥിയും, ചിത്രങ്ങള്‍

ബി ജെ പിക്ക് വോട്ട് കൂടിയത് കോണ്‍ഗ്രസില്‍ നിന്നും പോയ വോട്ടുകളില്‍ നിന്നാണ് എന്നും സ്വരാജ് പറഞ്ഞു. അതേസമയം കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ വരുമ്പോള്‍ വലിയ മുന്നേറ്റമാണ് എല്‍ ഡി എഫിന് നേടാന്‍ കഴിഞ്ഞത് എന്നും അത് തൃക്കാക്കരയിലും പ്രതിഫലിക്കും എന്നും സ്വരാജ് കൂട്ടിചേര്‍ത്തു. തൃപ്പൂണിത്തുറയില്‍ എല്‍ ഡി എഫിന്റെ രണ്ട് സീറ്റുകളാണ് ബി ജെ പി പിടിച്ചെടുത്തത്. നഗരസഭയിലെ 11 ാം ഡിവിഷനായ ഇളമനത്തോപ്പില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയ്ക്കാണ് വിജയം.

നഗരസഭ സ്ഥിരം സമിതി അധ്യക്ഷനായ സി പി ഐ എമ്മിലെ കെ ടി സൈഗാള്‍ അന്തരിച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. നഗരസഭയിലെ 46ാം ഡിവിഷനായ പിഷാരി കോവിലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി രതി ബിജു വിജയിച്ചു. ഇവിടെ എല്‍ ഡി എഫ് അംഗം രാജമ്മ മോഹന്‍ അന്തരിച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. രണ്ട് സീറ്റുകള്‍ എല്‍ ഡി എഫില്‍ നിന്നും എന്‍ ഡി എ പിടിച്ചെടുത്തതോടെ എല്‍ ഡി എഫിന് നഗരസഭയിലെ കേവല ഭൂരിപക്ഷം നഷ്ടമായി.

എല്‍ ഡി എഫിന്റെ നിര്‍ണായകമായ രണ്ട് സീറ്റുകളാണ് എന്‍ ഡി എ പിടിച്ചെടുത്തത്. അതേസമയം കൊച്ചി കോര്‍പ്പറേഷനിലെ 62 ാം ഡിവിഷനിലും ബി ജെ പി ആണ് വിജയിച്ചത്. ബി ജെ പിയിലെ പത്മജ എസ് മേനോന്‍ 77 വോട്ടുകള്‍ക്കാണ് സീറ്റ് നിലനിര്‍ത്തിയത്. യു ഡി എഫിന്റെ കുത്തക സീറ്റായിരുന്നു ഇത്. എന്നാല്‍ ഇത് കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പില്‍ തന്നെ ബിജെപി പിടിച്ചെടുത്തിരുന്നു. എറണാംകുളം വാര പെട്ടി പഞ്ചായത്ത് മൈലൂര്‍ വാര്‍ഡ് യു ഡി എഫ് നിലനിര്‍ത്തി. യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ കെ ഹുസൈന്‍ 25 വോട്ടുകള്‍ക്കാണ് ഇവിടെ വിജയിച്ചത്.

അതേസമയം എറണാകുളം കുന്നത്തുനാട് പഞ്ചായത്തിലെ 11 ാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ സിറ്റിംഗ് സീറ്റ് എല്‍ ഡി എഫ് ആണ് പിടിച്ചെടുത്തത്. എല്‍ ഡി എഫ് സ്ഥാനാര്‍ഥി എന്‍ ഒ ബാബു 139 വോട്ടിനാണ് ഇവിടെ വിജയിച്ചത്. കാസര്‍കോടും വയനാടും ഒഴികെ എല്ലാ ജില്ലകളിലേക്കും ഇന്നലേയായിരുന്നു വോട്ടെടുപ്പ്. രണ്ട് കോര്‍പ്പറേഷന്‍, ഏഴ് മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.












Click it and Unblock the Notifications