കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പാവം ദിലീപ്... മനസ് മടുത്ത് വേദനിച്ച് അമ്പലങ്ങളിലും പള്ളികളിലുമായിട്ട് നടക്കുകയാണ്'; രാഹുല്‍ ഈശ്വര്‍

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടത്താന്‍ മാത്രം ശക്തനല്ല ദിലീപ് എന്ന് രാഹുല്‍ ഈശ്വര്‍. റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്സ് അവറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പായത് കൊണ്ടാണ് ദിലീപിന്റെ സുഹൃത്തായ ശരത്തിനെ അറസ്റ്റ് ചെയ്തതെന്നും രാഷ്ട്രീയ കാരണങ്ങളാല്‍ ആള്‍ക്കാരെ വേട്ടയാടുകയാണ് പൊലീസെന്നും അദ്ദേഹം ആരോപിച്ചു. ഇത് കോടതി ഇടപെട്ട് നിര്‍ത്തിയില്ലെങ്കില്‍ ആരാണ് സാധാരണക്കാരെ സംരക്ഷിക്കുകയെന്നും രാഹുല്‍ ഈശ്വര്‍ ചോദിച്ചു.

കേസില്‍ കോടതി പറഞ്ഞ സമയപരിധി അവസാനിക്കാന്‍ രണ്ടാഴ്ച കൂടിയെ സമയമുള്ളൂ. ഇതിനിടയില്‍ സമയം നീട്ടി നല്‍കാന്‍ പൊലീസും ബാലചന്ദ്രകുമാറും ഒരുമിച്ച് കളിക്കുന്ന കളിയാണ് ഇതെല്ലാമെന്നും അദ്ദേഹം പറഞ്ഞു. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്‍ നിലവില്‍ കേസിലെ സാക്ഷിയാണെന്നും എന്നാല്‍ ഇനി പ്രതിയാകുമോ എന്നറിയില്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. കേസിലെ സമയം നീട്ടി നല്‍കാന്‍ കാവ്യ മാധവന്‍ ദാവൂദ് ഇബ്രാഹിമിന്റെ കേരളത്തിലെ ആളാണെന്ന് പറയുമോ എന്നും രാഹുല്‍ ചോദിച്ചു. റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്സ് അവറില്‍ രാഹുല്‍ ഈശ്വര്‍ പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെയാണ്...

മുഖ്യമന്ത്രിയെ പട്ടിയെന്ന് വിളിച്ചിട്ടില്ല, അങ്ങനെ തോന്നിയെങ്കില്‍ പിന്‍വലിക്കുന്നു: സുധാകരന്‍മുഖ്യമന്ത്രിയെ പട്ടിയെന്ന് വിളിച്ചിട്ടില്ല, അങ്ങനെ തോന്നിയെങ്കില്‍ പിന്‍വലിക്കുന്നു: സുധാകരന്‍

1

ബാലചന്ദ്രകുമാറും പൊലീസും ഒരുമിച്ച് കളിക്കുന്ന കളിയാണ്. അവരെ വേര്‍തിരിച്ച് കാണേണ്ട ആവശ്യമില്ല. ശരത് എന്ന വ്യക്തിയെ ശരത് നായരിക്കാ ശരത് നായരിക്ക എന്ന് ആരെങ്കിലും ആലങ്കാരികമായി വിളിക്കുന്നുണ്ടോ എന്നെനിക്കറിയില്ല. നായരിക്ക എന്ന് വിളിക്കുന്നത് മതസൗഹാര്‍ദ്ദമുണ്ടാക്കാനാണ് എങ്കില്‍ അങ്ങനെ വിളിക്കട്ടെ. പക്ഷെ അദ്ദേഹത്തെ ആരെങ്കിലും ഇക്ക എന്ന് വിളിക്കുന്നോ എന്നൊക്കെ സംശയമുണ്ട്. ഇദ്ദേഹത്തിനെ വിഐപി ആയി പറയുന്നത് ബാലചന്ദ്രകുമാറിന്റെ എഴുതാനുള്ള കഴിവാണ്. അദ്ദേഹം ഇതൊക്കെ കഴിഞ്ഞ് സിനിമ ചെയ്യണം. കാരണം ഇത്തരം ഭാവനാവിലാസങ്ങള്‍ തീര്‍ച്ചയായും ഇദ്ദേഹത്തിന്റെ അവകാശങ്ങള്‍ തന്നെയാണ്.

2

പക്ഷെ വളരെ മെഷേര്‍ഡ് ആയിട്ട് ശരത് പ്രതികരിച്ചു എന്ന കാര്യത്തില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. ടിവിയില്‍ അദ്ദേഹത്തിന്റെ പ്രതികരണം കണ്ടു. ഇനി രണ്ടാഴ്ചയുണ്ട്. ഈ രണ്ടാഴ്ച കഴിയുമ്പോള്‍ കാവ്യ മാധവന്റെ മൊബൈലിലെ അടുത്ത രണ്ട് ലക്ഷം ഡേറ്റ നോക്കാനായി ഞങ്ങള്‍ക്ക് രണ്ട് മാസം കൂടി തരാനായി പൊലീസ് ഇപ്പോഴേ കരുനീക്കുന്നു എന്ന് മനസിലാക്കാം. ആകെ 12-13 ദിവസമെ ഉള്ളൂ. സിഗ്നിഫിക്കറ്റന്റ് ആയ ഒരു സ്റ്റെപ്പും ഉണ്ടെന്ന് തോന്നുന്നില്ല. മേയ് 30 ആകുമ്പോള്‍ ഇനിയും സമയം വേണം, സമയം കിട്ടാത്തത് കൊണ്ടാണ് പ്രൂവ് ചെയ്യാന്‍ പറ്റാത്തത് എന്ന ടെക്‌നിക്കല്‍ വാദമുണ്ടാക്കാന്‍ ശ്രമിക്കുകയാണോ എന്ന് അറിയില്ല.

3

കാവ്യ മാധവന് ആദ്യം കൊടുത്തത് 161 നോട്ടീസാണ്. കാവ്യ മാധവന്റെ വീട്ടില്‍ പോയി ചോദ്യം ചെയ്യാന്‍ സാക്ഷിയായിട്ടുള്ളത്. കാവ്യ മാധവന് ഇനി 41 എ നോട്ടീസ് കൊടുക്കുമെന്നോ കാവ്യ മാധവനെ പ്രതിയാക്കുമോ എന്നും അറിയില്ല. മാഡം കാവ്യ മാധവനാണോ, കാവ്യ മാധവനാണോ യഥാര്‍ത്ഥത്തില്‍ ഈ ഗൂഢാലോചനയുടെ ഈ പങ്കാളി, ദാവൂദ് ഇബ്രാഹിമിന്റെ കേരളത്തിന്റെ ആള്‍ കാവ്യ മാധവനാണോ തുടങ്ങിയ കാര്യങ്ങളെല്ലാം തെളിയിക്കേണ്ടിയിരിക്കുന്നേ ഉള്ളൂ. ഈ 12 ദിവസം കൊണ്ട് എന്തൊക്കെ വെളിയില്‍ വരണം. വേങ്ങരയിലെ 50 ലക്ഷം അതുകൊണ്ട് രാഷ്ട്രീയക്കാര്‍ ദിലീപിന് വേണ്ടി ഗൂഢാലോചന നടത്തുന്നു.

4

ഗോള്‍ച്ചന്‍ എന്ന് പറയുന്ന ദാവൂദ് ഇബ്രാഹിമിന്റെ ആളുടെ ഇന്‍വോള്‍വ്‌മെന്റ്, എന്‍ഐഎ വരണം, ഇതെല്ലാം 12 ദിവസത്തില്‍ തീരുമെങ്കില്‍ വലിയ കാര്യമായിരിക്കും. കഴിഞ്ഞ തവണ ഹൈക്കോടതിയുടെ ഒരു നിലപാടുണ്ടായിരുന്നു. ഇനിയും കൂട്ടി ചോദിക്കരുത്. ഇനീം ഞങ്ങള്‍ സമയം കൂട്ടി നല്‍കില്ല എന്ന്. ഹൈക്കോടതി എന്ത് തീരുമാനം എടുക്കും എന്നറിയില്ല. ദിലീപ് ജീവിച്ചിരിക്കുന്ന കാലത്തോളം കേസ് കൊണ്ടുപോകാമെന്ന് പൊലീസ് തീരുമാനിച്ചാലും നന്നായിരിക്കും. അത് തന്നെയാണ് ബൈജു പൗലോസിന്റെ സ്ട്രാറ്റജി. ശരത്തിനെതിരെയൊക്കെയുള്ള ആരോപണങ്ങള്‍ വെറും ഗ്യാസാണ്.

5

നടിയെ ആക്രമിച്ച കേസിലേക്ക് വീണ്ടും എത്താന്‍ ഈ കേസും കൂടെ ഫയല്‍ ചെയ്യുകയാണെന്ന് എല്ലാവര്‍ക്കും അറിയാം. ഇവരെല്ലാം ജാമ്യത്തോട് കൂടി വീട്ടിലിരിക്കുന്നവരാണ്. ശരതിനെതിരായ കേസില്‍ മെറിറ്റില്‍ നിലനില്‍ക്കില്ല. ദിലീപ് നിരപരാധിയാണെന്നും ഈ കേസിനെ കുറിച്ച് ദിലീപ് അറിയുന്നത് ജയിലില്‍ നിന്ന് പള്‍സര്‍ സുനി നാദിര്‍ഷയ്ക്ക് ഫോണ്‍ വിളിച്ചിട്ടാണെന്നും പറയുന്നുണ്ട്. പൊലീസിന് സെലക്ടീവായിട്ട് ഒരു ഡോക്യുമെന്റില്‍ നിന്ന് കാര്യമെടുക്കാന്‍ പറ്റുമോ. ക്ലിപ്പുകള്‍ക്കൊന്നും ഒരു വിലയുമില്ലെന്ന് നേരത്തെ തന്നെ മനസിലായതല്ലേ.

6

ദിലീപ് അത്ര ശക്തനൊന്നുമല്ല. അദ്ദേഹം മനസ് മടുത്ത് വേദനിച്ച് അമ്പലങ്ങളിലും പള്ളികളിലുമായിട്ട് നടക്കുകയാണ്, പാവം. അദ്ദേഹത്തെയും കുടുംബത്തെയും വേട്ടയാടുന്നതിലും മറന്ന്. ബൈജു കൊട്ടാരക്കര രാഷ്ട്രീയ ഇടപെടലുണ്ടെന്നല്ല പറഞ്ഞത്. തൃക്കാക്കര തെരഞ്ഞെടുപ്പാണ്. അതുകൊണ്ട് ചില കാര്യങ്ങള്‍ ചെയ്തു എന്ന് ബോധിപ്പിക്കുന്നകിന് വേണ്ടി ഓരോന്ന് ചെയ്യുകയാണ്. അതിനാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. തൃക്കാക്കര തെരഞ്ഞെടുപ്പില്‍ അതിജീവിതയുടെ വൈകാരിക വിഷയം ഉയര്‍ത്തി ഞങ്ങളും കൂടെയുണ്ട്, ഞങ്ങളും എന്തെങ്കിലും ചെയ്യിക്കുന്നു എന്ന കാര്യങ്ങള്‍ തന്നെ ഒരു ഫോണ്‍ റിക്കോര്‍ഡിംഗിലും ഉണ്ട്.

7

തെരഞ്ഞെടുപ്പ് വരുമ്പോള്‍ ദിലീപിനെ അറസ്റ്റ് ചെയ്തു. അത് മുഖം മിനുക്കാനുള്ള ഒരു സ്ട്രാറ്റജിയാണ് എന്നുള്ള ഒരു ഓഡിയോ ക്ലിപ്പ് ഉണ്ട്. പലപ്പോഴും ആള്‍ക്കാരെ രാഷ്ട്രീയകാരണങ്ങളാല്‍ വേട്ടയാടുന്നു. മാധ്യമങ്ങളുടെ കൈയടിയ്ക്ക് വേണ്ടി പൊലീസ് വേട്ടയാടുന്നു. ഇത് കോടതി ഇടപെട്ട് നിര്‍ത്തിയില്ലെങ്കില്‍ ആരാണ് സാധാരണക്കാരെ സംരക്ഷിക്കുക. അവിടെയാണ് ജഡ്ജി ഹണി എം വര്‍ഗീസിന്റെ മഹത്വം വരുന്നത്. പള്‍സര്‍ സുനിയ്ക്ക് ശിക്ഷ കിട്ടേണ്ടത് മറ്റാരേക്കാളും ദിലീപിനാണ് ആവശ്യം.

8

നാളെ ഈ കേസില്‍ എല്ലാവരേയും വെറുതെ വിടുകയാണെങ്കില്‍ ഏറ്റവും വലിയ തിരിച്ചടി കിട്ടുക ദിലീപിനാണ്. പള്‍സര്‍ സുനിയ്ക്ക് ശിക്ഷ കിട്ടുകയും എന്നാല്‍ താന്‍ നിരപരാധിയാണ് എന്ന് തെളിയിക്കുകയും ചെയ്യുക എന്നതാണ് ദിലീപിന്റെ ബെസ്റ്റ് കേസ് സെനാരിയോ. അതുകൊണ്ട് പള്‍സര്‍ സുനിയെ ദിലീപിനെന്നല്ല, ആ കേസില്‍ നില്‍ക്കുന്ന ആര്‍ക്കും സഹായിക്കാന്‍ കഴിയില്ല.

മമ്മൂക്കയുടെ വോട്ട് പെട്ടിയിലാക്കണം; വോട്ട് അഭ്യര്‍ത്ഥിച്ച് ബിജെപി സ്ഥാനാര്‍ത്ഥിയും, ചിത്രങ്ങള്‍

English summary
Dileep Actress Case: Dileep is going in temples and churches in frustration and pain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X