കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹൻലാൽ,ഒരു കുറ്റവാളിയോ,തീവ്രവാദിയോ അല്ല..പിന്നെന്തിന് അയിത്തം.. തുറന്നടിച്ച് സംവിധായകന്‍

  • By Desk
Google Oneindia Malayalam News

ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ മോഹന്‍ ലാലിനെ പങ്കെടുപ്പിക്കരുതെന്ന് പ്രതിഷേധം ഉയര്‍ത്തുന്നവര്‍ക്ക് മറുപടിയുമായി കൂടുതല്‍ സംവിധായകര്‍ രംഗത്ത്. കഴിഞ്ഞ ദിവസം മോഹന്‍ലാലിനെതിരെ പ്രതിഷേധമുയര്‍ത്തിയവര്‍ക്കെതിരെ സംവിധായകന്‍ അഭിലാഷ് ആഞ്ഞടിച്ചിരുന്നു. വിമർശനാതീതനല്ല മോഹൻലാൽ. ഏത് വിഷയത്തിലും നമുക്ക് അദ്ദേഹത്തിനെതിരെ നിലപാടെടുക്കാം.പ്രതിഷേധിക്കാം. പക്ഷെ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ഒരു പരിപാടിയിൽ നിന്ന് അദ്ദേഹത്തെ മാറ്റി നിർത്തണമെന്ന് പറയുന്നത് വീണ്ടു വിചാരമില്ലാത്ത ചിന്തയാണ് എന്നായിരുന്നു അഭിലാഷ് പ്രതികരിച്ചത്.

പിന്നാലെയാണ് സംവിധായകന്‍ എംഎ നിഷാദ് രംഗത്തെത്തിയത്. സര്‍ക്കാര്‍ പരിപാടിയില്‍ മോഹന്‍ ലാലിനെ ക്ഷണിച്ചാല്‍ ആരുടെ ധാര്‍മ്മികതയാണ് ചോര്‍ന്നു പോകുന്നതെന്ന് നിഷാദ് തന്‍റെ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു. കുറിപ്പ് വായിക്കാം

വിവാദം

വിവാദം

മോഹൻലാലിനോട് എന്തിന് അയിത്തം ?
ഈ വർഷത്തെ ചലച്ചിത്ര പുരസ്കാര വിതരണത്തോടനുബന്ധിച്ച്,പുതിയ ഒരു വിവാദത്തിന് ഭൂമി മലയാളം സാക്ഷിയാകുന്നു..മോഹൻലാലിനെ അവാർഡ് ദാന ചടങ്ങിന് മുഖ്യാഥിതിയായി സർക്കാർ ക്ഷണിച്ചൂ എന്നതാണ് പുതിയ വിവാദം...സത്യം പറയാമല്ലോ,അതിലെ തെറ്റ് എന്താണെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല..

എന്തിന് അയിത്തം

എന്തിന് അയിത്തം

മോഹൻലാൽ,ഒരു കുറ്റവാളിയോ,തീവ്രവാദിയോ അല്ല..പിന്നെന്തിന് അയിത്തം...മോഹൻലാൽ,അമ്മ എന്ന സംഘടനയുടെ പ്രസിഡന്റ്റ് ആയത് ഇന്നലെയാണ് (അതാണ് വിഷയമെന്കിൽ..അമ്മ ജനറൽ സെക്രട്ടറി ശ്രീമാൻ ഇടവേള ബാബു വിനെ അല്ലല്ലോ ക്ഷണിച്ചത്..അങ്ങനെയാണെന്കിൽ അതൊരു വിഷയമാക്കാം)...

കഷ്ടം എന്നല്ലാതെ

കഷ്ടം എന്നല്ലാതെ

മലയാളിയുടെ മനസ്സിൽ നടനകലയിലൂടെ സ്ഥിരപ്രതിഷ്ഠ നേടിയ നടനാണ് അദ്ദേഹം..സർക്കാറിന്റ്റെ പരിപാടിയിൽ മോഹൻലാലിനെ ക്ഷണിച്ചാൽ ആരുടെ ധാർമ്മികതയാണ് ചോർന്ന് പോകുന്നത്..അത് കൊണ്ട് ആരുടെ പ്രാധാന്യമാണ് കുറയുന്നത്..പുരസ്കാര ജേതാക്കളുടേതോ ? കഷ്ടം എന്നല്ലാതെ എന്ത് പറയാൻ...പംരസ്കാരം അടച്ചിട്ട മുറിയിലേക്ക് മാറ്റണമെന്നാണോ വാദം ?...

സഹതാപം മാത്രം

സഹതാപം മാത്രം

ഇതൊരംതരം വരട്ട് വാദമാണ്..മോഹൻലാലിന്റ്റെ പ്രസ്താവനയിൽ അപാകതകളുണ്ടായിട്ടുണ്ടെന്കിൽ,അത് പരിശോധിക്കുകയോ,ആശയപരമായി ചർച്ചചെയ്യുകയോ ചെയ്യുന്നതിന് പകരം,ലാൽ എന്ന നടനെ പൊതു സമൂഹത്തിൽ നിന്നങ്ങ് തുടച്ച് നീക്കാം എന്നാരെന്കിലും കരുതുന്നുണ്ടെന്കിൽ അക്കൂട്ടരോട് സഹതാപം മാത്രം...

പടപ്പുറപ്പാട്

പടപ്പുറപ്പാട്

മോഹൻലാലിനെ ഇത് വരെ ചടങ്ങിന്റ്റെ കാര്യം ബന്ധപ്പെട്ടവർ അറിയിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്..അങ്ങനെ ഒരു ആലോചന വന്നു എന്നാണ് അറിയാൻ കഴിഞ്ഞത്...തീരുമാനമാകാത്ത കാര്യത്തിനാണ് ഈ പടപ്പുറപ്പാട്..

എന്‍റെ നിലപാട്

എന്‍റെ നിലപാട്

എന്തായാലും,ഒരം പുരസ്കാര ജേതാവ് എന്ന നിലക്ക് ഞാൻ അത് ഏറ്റു വാങ്ങും..ഇതെന്റ്റെ നിലപാടാണ്..എന്റ്റെ ശരിയും...
NB..രാഷ്ട്രീയ പരമായ വിയോജിപ്പുകൾ എന്റ്റെ അഭിപ്രായങ്ങളെ സ്വാധീനിക്കാറില്ല

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
ma nishad support mohan lal facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X