മദനിയുടെ കേരള യാത്ര അനിശ്ചിതത്വത്തില്‍
ബെംഗളൂരു: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ കേരളത്തിലേക്കുള്ള യാത്ര അനിശ്ചിതത്വത്തില്‍. പോലീസ് കാവലുള്ളതിനാല്‍ മദനിയെ വിമാനത്തില്‍ കയറ്റാതിരിക്കുകയായിരുന്നു. മദനിയുടെ യാത്രയ്ക്ക് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി വേണമെന്നാണ് ഇന്‍ഡിഗോ വിമാന അധികൃതര്‍ നല്‍കുന്ന വിവരം.
Read Also:മദനിക്ക് സമ്പൂര്‍ണ്ണ മോചനത്തില്‍ പ്രതീക്ഷയര്‍പ്പിക്കാമോ?
മദനിയെ കയറ്റാതെ വിമാനം ബെംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്നും പുറപ്പെട്ടു. മറ്റേതെങ്കിലും വിമാനത്തില്‍ കേരളത്തിലെത്താനാകുമോ എന്നാണ് മദനിയും കൂടെയുള്ളവരും പരിശോധിക്കുന്നത്. അതിനും കഴിഞ്ഞില്ലെങ്കില്‍ റോഡ് മാര്‍ഗം കേരളത്തിലെത്താനായിരിക്കും ശ്രമിക്കുന്നത്.
ഉച്ചയ്ക്ക് 12.45നുള്ള വിമനത്തിലാണ് മദനി കേരളത്തിലേക്ക് മടങ്ങേണ്ടിയിരുന്നത്. ഇതിനായി 10.45ന് മദനി വിമാനത്താവളത്തിലെത്തുകയായിരുന്നു. മദനികൊപ്പം ഭാര്യ സൂഫിയ, പിഡിപി സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ്, സഹായികളായ ഷാനവാസ്, കുഞ്ഞുമോന്‍ കര്‍ണാടക പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ മദനിയെ അനുഗമിക്കുന്നുണ്ട്.
Read Also: മദനി തിങ്കളാഴ്ച്ച കേരളത്തിലെത്തും; എതിര്‍പ്പുമായി വീണ്ടും കര്‍ണ്ണാടക
വിമാനയാത്ര അനുവദിക്കാത്ത ഇന്‍ഡിഗോ നടപടിക്കെതിരെ പിഡിപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. നെടുമ്പാശേരിയിലെ ഇന്‍ഡിഗോ ഓഫീസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. സുപ്രീംകോടതി അനുമതി നല്‍കിയ വ്യക്തിക്ക് യാത്രാനുമതി നിഷേധിച്ചത് ഉന്നത തലത്തിലുള്ള ഗൂഡാലോചനയാണെന്ന് പിഡിപി ആരോപിച്ചു