Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രായപൂര്‍ത്തിയാകാത്ത കൊച്ചു കുട്ടികളെ പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച ക്രൂരനായ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോടിലെ അണ്ടിക്കോട് വി.കെ ഹയ്യാത്തുല്‍ ഇസ്ലാം മദ്രസിലെ അധ്യാപകനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം സ്വദേശിയായ ഷമീര്‍ അഷ്ഹരിയാണ് കേസിലെ പ്രതി.

മദ്രസകളില്‍ ഒരു തരത്തിലുള്ള പീഡനവും നടക്കുന്നില്ലെന്ന് കാന്തപുരം എപി അബുബക്കര്‍ മുസ്ലിയാര്‍ പറഞ്ഞത് വിവാദമായതിനു തൊട്ടു പിന്നാലെയാണ് ഇങ്ങനെയൊരു സംഭവം നടന്നത്. 30 വയസുള്ള മദ്രസ അധ്യാപകനാണ് ഷമീര്‍. എട്ടും ആറും പ്രായം വരുന്ന പെണ്‍കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്.

torment

പീഡനം നടന്ന വിവരം കുട്ടികള്‍ മാതാപിതാക്കളോട് പറയുകയും കൂട്ടത്തിലെ എട്ടുവയസുകാരിയുടെ മാതാവ് പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. പിന്നീട് പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്. ഒട്ടേറെ തവണ പെണ്‍കുട്ടികളെ ഇയാള്‍ ഉപദ്രവിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു.

പെണ്‍കുട്ടികളെ ലൈംഗിക അതിക്രത്തിനിരയാക്കിയെന്ന പരാതിയിലാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്. എലത്തൂര്‍ പോലീസാണ് ഇയാളെ പിടികൂടിയത്. മദ്രസകളില്‍ പീഡനം നടക്കുന്നുവെന്ന ആരോപണവുമായി ഒട്ടേറെ പേര്‍ മുന്‍പ് രംഗത്തുവന്നിരുന്നു. എന്നാല്‍, ഇതിനെ നിഷേധിച്ചു കൊണ്ടാണ് കാന്തപുരം പ്രതികരിച്ചത്. ആരോപണം ഉന്നയിക്കുന്നവര്‍ തെളിയിക്കണമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

അതേസമയം, കാന്തപുരത്തിന്റെ പ്രസ്താവനയ്ക്ക് സംവിധായകന്‍ അലി അക്ബര്‍ ചുട്ട മറുപടിയും നല്‍കിയിരുന്നു. മദ്രസകളില്‍ പീഡനം നടക്കുന്നതിന് തെളിവുകള്‍ നല്‍കാമെന്നാണ് സംവിധായകന്‍ അലി അക്ബര്‍ പറഞ്ഞത്. കാന്തപുരത്തിന്റെ പ്രസ്താവന വിവാദമായതിനു പിന്നാലെയാണ് കോഴിക്കോട് സമാനമായ സംഭവം നടക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+