സുല്‍ത്താന്‍ ബത്തേരിയില്‍ കോടികളുടെ കുഴല്‍പ്പണവേട്ട... കാറിലെ രഹസ്യ അറയില്‍ തോക്ക് !!!
വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ കോടികളുടെ കുഴല്‍പ്പണം പിടികൂടി. സുല്‍ത്താന്‍ ബത്തേരി മുത്തങ്ങയ്ക്കടുത്ത് വച്ചാണ് മതിയായ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 3 കോടി 20 ലക്ഷം രൂപ പോലീസ് പിടികൂടിയത്. പണം കടത്താന്‍ ശ്രമിച്ച മൂന്ന് പേരെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു.
കുഴല്‍പ്പണം കടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ബത്തേരി സിഐയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കോടികളുടെ കുഴല്‍പ്പണം പിടികൂടിയത്. കാറിലെ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം. രഹസ്യഅറയില്‍ നിന്ന് ഒരു തോക്കും പോലീസ് കണ്ടെടുത്തു. ലൈസന്‍സില്ലാത്ത തോക്കാണിതെന്ന് പോലീസ് പറഞ്ഞു.
Read More: ഫുള്‍ ലോഡ് ബിയറുമായി ക്ലീനറും സുഹൃത്തും മുങ്ങി... പ്രതികളെ പിന്തുടര്ന്ന് പിടികൂടി

ഞായറാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് കുഴല്‍പണം പിടികൂടിയത്. സംഭവത്തില്‍ കൊടുവള്ളി സ്വദേശികളായ അബ്ദുള്‍ റഹ്മാന്, റഫീഖ്, ജുനൈസ് എന്നിവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. മൈസൂരില്‍ നിന്ന് കോഴിക്കോടേയ്ക്ക് കൊണ്ടുപോവുകയായിരുന്നു പണമെന്ന് പ്രതികള്‍ പറഞ്ഞു.
Read More: തോറ്റ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ കുറ്റിച്ചൂലുകള്‍... രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്
സംസ്ഥാനത്ത് കുഴല്‍പ്പണവും കള്ളപ്പണവും വ്യാപകമായി എത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കള്ളപ്പണത്തിന്റെ ഒഴുക്കിന് പിന്നില്‍ ഐസിസ് ബന്ധമുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പോലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. അറസ്റ്റ് ചെയ്തവരുടെ രാഷ്ട്രീയ പശ്ചാത്തലവും മറ്റെന്തെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ടെന്നാണ് വിവരം.
Read More: വീണ്ടും വിജേന്ദര്‍; എതിരാളിയെ കീഴടക്കി ഏഷ്യാ പസഫിക് കിരീടം
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications