കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയിലിനി തൊഴിലാളി പീഡനം കുറയും; പാസ് പോര്‍ട്ട് പിടിച്ച് വച്ചാല്‍ പണികിട്ടും

  • By Vishnu
Google Oneindia Malayalam News

റിയാദ്: ജീവിതം കരകേറ്റാനായി കടലുകടന്ന് ഗള്‍ഫിലെത്തുന്ന പലര്‍ക്കും വലിയ തൊഴില്‍ പീഡനമാണ് നേരിടേണ്ടി വരുന്നത്. സൗദി അറേബിയയില്‍ തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് പിടിച്ച് വച്ച് അവരെ പീഡിപ്പിക്കുന്നത് പതിവാണ്. മലയാളികളടക്കം നിരവധി പേര്‍ ഇത്തരം തൊഴില്‍ പീഡനങ്ങള്‍ക്ക് ഇരയാവാറുണ്ട്. എന്നാല്‍ തൊഴിലിടങ്ങളിലെ പീഡനം ഇല്ലാതാക്കാന്‍ ശക്തമായ നിയമം നടപ്പിലാക്കാനൊരുങ്ങുകയാണ് സൗദി തൊഴില്‍ മന്ത്രാലയം.

തൊഴിലാളിയുടെ അനുമതിയില്ലാതെ പാസ് പോര്‍ട്ട്‌പിടിച്ച് വയ്ക്കാനാവില്ലെന്ന നിയമം നടപ്പിലാക്കാന്‍ പ്രാഥമിക നടപടികള്‍ തുടങ്ങിക്കഴിഞ്ഞു സൗദി തൊഴില്‍ മന്ത്രാലയം. പാസ് പോര്‍ട്ട് പിടിച്ച് വച്ച് ജിവനക്കാരെ പീഡിപ്പിക്കുന്ന തൊഴിലുടമകള്‍ക്കെതിരെ കടുത്ത നടപടികളുണ്ടാകും. സൗദിയിലുള്ള ലക്ഷക്കണക്കിന് മലയാളികള്‍ക്കടക്കം ആശ്വാസം നല്‍കുന്ന തീരുമാനമാണിത്.

Read More: സുല്‍ത്താന്‍ ബത്തേരിയില്‍ കോടികളുടെ കുഴല്‍പ്പണവേട്ട... കാറിന്‍റെ രഹസ്യ അറയില്‍ തോക്ക് !!!

Pass port

പതിയ നിയമം നടപ്പിലാക്കിയാല്‍ തൊഴിലുടമയ്ക്ക് തൊഴിലാളിയുടെ പാസ്‌പോര്‍ട്ട് വാങ്ങി വയ്ക്കാനും തൊഴിലുടമയ്ക്ക് സൂക്ഷിക്കാന്‍ നല്‍കാനും അനുമതി പത്രം വേണം. തൊഴിലാളിയുടെ അനുമതിയില്ലാതെ പാസ് പോര്‍ട്ട് കൈവശം വച്ചാല്‍ കടുത്ത ശിക്ഷ ലഭിക്കും. അറബിയിലും തൊഴിലാളിയുടെ പ്രാദേശിക ഭാഷയിലും തയ്യാറാക്കുന്ന സമ്മത പത്രത്തില്‍ ഇരുവരും ഒപ്പ് വയ്ക്കണം.

കരാര്‍ ഉടമ്പടിയില്ലാതെ പാസ് പോര്‍ട്ട് കൈവശം വച്ചാല്‍ 2000 സൗദി റിയാല്‍ പിഴയടയ്‌ക്കേണ്ടിവരും. തൊഴിലാളികളുടെ എണ്ണ്തതിനനുസരിച്ച് പിഴ വര്‍ദ്ധിക്കുമെന്ന് തൊഴില്‍ മന്ത്രാലയ വക്താവ് അബാല്‍ അല്‍ ഖൈല്‍ വ്യക്തമാക്കി. സൗദിയില്‍ മിക്കയിടങ്ങളിലും പാസ്‌പോര്‍ട്ട് പിടിച്ച് വച്ച് തൊഴിലാളികളെ പീഡിപ്പിക്കുന്നതായി നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് പുതിയ നടപടി.

Read More: ഫുള്‍ ലോഡ് ബിയറുമായി ക്ലീനറും സുഹൃത്തും മുങ്ങി... പ്രതികളെ പിന്തുടര്‍ന്ന് പിടികൂടി

ചെറുകിട തൊഴില്‍ മേഖലയിലെല്ലാം ഇപ്പോഴും ഇത്തരം പീഡനങ്ങള്‍ നടക്കുന്നുണ്ട്. പലയിടത്തും വാഗ്ദാനം ചെയ്തതിന്റെ പകുതി പോലും വേതനം നല്‍കാറില്ല. പാസ്‌പോര്‍ട്ട് തൊഴിലുടമയുടെ കയ്യിലുള്ളിടത്തോളം കാലം തൊഴിലാളികള്‍ പീഡനം അനുഭവിക്കേണ്ടിവരും. കബളിപ്പിക്കപ്പെട്ട് വര്‍ഷങ്ങളായി സൗദിയില്‍ കുടുങ്ങിക്കിടക്കുന്നവരുണ്ട്.

പാസ്‌പോര്‍ട്ടില്ലാത്തിനാല്‍ മറ്റിടങ്ങളില്‍ ജോലി നോക്കാനോ തിരിച്ച് നാട്ടിലെത്താനോ കഴിയാതെ പലരും സൗദിയില്‍ കുടുങ്ങിക്കിടക്കും. ഇത്തരം കേസുകള്‍ പെരുകിയപ്പോഴാണ് തൊഴിലാളികളെ സംരക്ഷിക്കുന്ന പുതിയ നിയമം നടപ്പിലാക്കാന്‍ സൗദി സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്.

Read More: ഐഎഫ്എഫ്‌കെ വില്‍ക്കാന്‍ പിണറായി സര്‍ക്കാറും?

English summary
From now on, an employer in Saudi Arabia does not have the right to retain the passport of his expatriate employee without the employee's consent.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X