മാഹി നിപ്പാ ബാധിത പ്രദേശമായി പ്രഖ്യാപിച്ചു; കണ്ണൂരിൽ അതീവ ജാഗ്രത
കോഴിക്കോട്: മാഹിയെ നിപ ബാധിത പ്രദേശമായി പുതുച്ചേരി ആരോഗ്യവകുപ്പ് പ്രഖ്യാപിച്ചു. കോഴിക്കോട് മേഖലയില്‍നിന്നുള്ളവര്‍ തുടര്‍ച്ചയായി മാഹി സന്ദര്‍ശിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എസ് പ്രേംകുമാറിനെ കണ്‍ട്രോളിങ് ഓഫിസറായി നിയമിച്ചു. പനിയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആളിന് നിപ ബാധിച്ചതായ ലക്ഷണങ്ങള്‍ നിലവിലില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു.
അതേസമയം കണ്ണൂരിലും നിപയുടെ സാന്നിധ്യം സംശയിക്കുന്നതായി ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. നിപ വൈറസ് ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ച നാദാപുരം സ്വദേശി അശോകന്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയ സാഹചര്യത്തില്‍ കണ്ണൂരില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ തീരുമാനിച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും സ്വകാര്യ ആശുപത്രി പ്രതിനിധികളെയും ഉള്‍പ്പെടുത്തി കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ വൈറസ് പടരാതിരിക്കാനുള്ള മുന്‍കരുതലെടുക്കാന്‍ നിര്‍ദേശം നല്‍കി.

Recommended Video

തലശ്ശേരി ആശുപത്രിയില്‍ അശോകനെ പരിചരിച്ച നഴ്‌സിന് പനി ബാധിച്ചത് ഗൗരവമായെടുക്കാനും അവരെ ഒറ്റപ്പെട്ട പ്രത്യേക വാര്‍ഡിലേക്കു മാറ്റാനും നിര്‍ദേശിച്ചിട്ടുണ്ട്. അശോകനെ ആശുപത്രിയിലെത്തിച്ച വാഹനത്തിന്റെ ഡ്രൈവറെയും രോഗലക്ഷണമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് പ്രത്യേക വാര്‍ഡിലേക്ക് മാറ്റും. ആശുപത്രിയില്‍ മറ്റു ജീവനക്കാര്‍ക്ക് ആര്‍ക്കെങ്കിലും വൈറസ് ബാധിച്ചിട്ടുണ്ടോ എന്നു പരിശോധിക്കും. നിപ വൈറസ് ബാധയെത്തുടര്‍ന്ന് മൂന്നുപേര്‍ മരിച്ച മലപ്പുറം കൂടുതല്‍ ജാഗ്രത പ്രഖ്യാപിച്ചിരിക്കയാണ്. ജില്ലയിലെ മൂര്‍ക്കനാട്, മൂന്നിയൂര്‍, തേഞ്ഞിപ്പലം, തെന്നല പഞ്ചായത്തുകളില്‍ അങ്കണവാടികള്‍ക്ക് അവധി പ്രഖ്യാപിച്ചു.












Click it and Unblock the Notifications