കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഗ് നേതാക്കളുടെ മുഖ്യ തൊഴില്‍ മുസ്ലിം സമുദായത്തിന്റെ സ്വത്ത് കൊള്ളയടിക്കുക: പി ജയരാജന്‍

Google Oneindia Malayalam News

കണ്ണൂർ: മട്ടന്നൂർ ജുമാമസ്ജിദ് പുനർനിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ മുസ്ലിം ലീഗ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി സി പി എം നേതാവ് പി ജയരാജന്‍. മുസ്ലിം സമുദായത്തിന്റെ സ്വത്ത് കൊള്ളയടിക്കുക എന്നതാണ് ഇന്ന് ലീഗ് നേതാക്കളുടെ മുഖ്യ തൊഴിലെന്നാണ് അദ്ദേഹം വിമർശിക്കുന്നത്.

മസ്ജിദ് അഴിമതി കേസില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍ കല്ലായി ഉള്‍പ്പെടെയുള്ള പള്ളി കമ്മിറ്റി മുന്‍ ഭാരവാഹികളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സി പി എം മുന്‍ ജില്ലാ സെക്രട്ടറിയുടെ പ്രതികരണം. പി ജയരാജന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

മട്ടന്നൂർ മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ പ്രസിഡൻ്റ്

മട്ടന്നൂർ മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ പ്രസിഡൻ്റ് ആയിരുന്ന മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി ഉൾപ്പടെയുള്ളവർ പള്ളി നിർമാണവുമായി ബന്ധപ്പെട്ട് 7 കോടിയിലധികം രൂപയുടെ വെട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായിരിക്കുകയാണ്. പള്ളിയുടെ അറ്റകുറ്റ പണിക്കായിരുന്നു വഖഫ് ബോർഡിൻ്റെ അനുമതി.എന്നാൽ ഇതിന്റെ മറവിൽ കല്ലായിയും കൂട്ടരും പള്ളിയുടെ പണം കവർന്നെടുക്കാൻ ശ്രമം നടത്തി എന്നാണ് കേസ്.

'ലഹരി മരുന്ന് കേസില്‍ സീരിയില്‍ നടന്‍ അറസ്റ്റില്‍': അഭ്യൂഹങ്ങളില്‍ വ്യക്തത വരുത്തി ഷിയാസ് കരീം'ലഹരി മരുന്ന് കേസില്‍ സീരിയില്‍ നടന്‍ അറസ്റ്റില്‍': അഭ്യൂഹങ്ങളില്‍ വ്യക്തത വരുത്തി ഷിയാസ് കരീം

മാസങ്ങൾക്ക് മുൻപ് കോഴിക്കോട് ലീഗ് നടത്തിയ വഖഫ്

മാസങ്ങൾക്ക് മുൻപ് കോഴിക്കോട് ലീഗ് നടത്തിയ വഖഫ് സംരക്ഷണ റാലിയിൽ പ്രധാന പ്രസംഗികനായിരുന്നു കല്ലായി. അവിടെ വെച്ച് മന്ത്രി മുഹമ്മദ് റിയാസിനെതിരെ നടത്തിയ ആക്ഷേപകരമായ പ്രസംഗം ആരും മറക്കാനിടയില്ല. കാസർഗോഡ് ലീഗ് എം എൽ എ ആയിരുന്ന ഒരു മാന്യൻ നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതിയാണ്.

തളിപ്പറമ്പ് മഹല്ല് കമ്മിറ്റി എത്രയോ കാലമായി ലീഗ്

തളിപ്പറമ്പ് മഹല്ല് കമ്മിറ്റി എത്രയോ കാലമായി ലീഗ് നിയന്ത്രണത്തിലാണ്.അവിടെ വഖഫ് ചെയ്യപ്പെട്ട 600 ൽ അധികം ഏക്കർ ഭൂമിയിൽ 500ഏക്കർ ഭൂമിയും നിലനിൽക്കുന്നില്ല. പ്രസ്തുത ഭൂമി പല ലീഗ് നേതാക്കളുടെയും കൈവശമാണ്.കണ്ണൂർ കോർപറേഷൻ പരിധിയിലെ വലിയന്നൂർ പുറത്തിൽ മഹല്ല് കമ്മിറ്റിയുടെ സെക്രട്ടറി ആയിരുന്ന കെ. പി.താഹിർ എന്ന മുസ്ലീം ലീഗ് നേതാവ് 1 കോടി 10 ലക്ഷം രൂപ തട്ടിപ്പ് നടത്തിയതായി വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തുകയും അറസ്റ്റ് ചെയ്യപ്പെട്ടു ജയിലിൽ കഴിയുകയും ചെയ്തു. ജയിലിൽ നിന്ന് ജാമ്യം കിട്ടി പുറത്ത് വന്നപ്പോൾ മുസ്ലിം ലീഗ്കാർ പച്ച മാലയിട്ട് സ്വീകരിക്കുന്ന കാഴ്ചയാണ് നാം കണ്ടത്.അദ്ദേഹത്തെ സംസ്ഥാന നേതാവായി ഉയർത്തുകയും ചെയ്തു.

ബിഗ് ബോസ് സീസണ്‍ ഫൈവിലേക്ക് മുന്‍ മത്സരാർത്ഥികളും?: പക്ഷെ ആരാധകരുള്ളവർക്ക് വന്‍ നഷ്ടംബിഗ് ബോസ് സീസണ്‍ ഫൈവിലേക്ക് മുന്‍ മത്സരാർത്ഥികളും?: പക്ഷെ ആരാധകരുള്ളവർക്ക് വന്‍ നഷ്ടം

സമുദായ സംരക്ഷണം എന്ന് വീമ്പു പറയുകയും

സമുദായ സംരക്ഷണം എന്ന് വീമ്പു പറയുകയും എന്നാൽ സകല കൊള്ളരുതായ്മകൾക്കും കുട പിടിക്കുകയും ചെയ്യുന്ന സംഘടനയാണ് മുസ്ലിം ലീഗ് എന്ന് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നു.മുസ്ലിം സമുദായത്തിന്റെ സ്വത്ത് കൊള്ളയടിക്കുക എന്നതാണ് ഇന്ന് ലീഗ് നേതാക്കളുടെ മുഖ്യ തൊഴിൽ. മുസ്ലിം സമുദായം ഈ ഇരട്ടതാപ്പ് തിരിച്ചറിഞ്ഞു പ്രതികരിക്കാൻ തുടങ്ങിരിക്കുന്നു എന്നത് നല്ല സൂചനയായി കാണുന്നു- പി ജയരാജന്‍ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നു.

 അബ്ദുറഹിമാൻ കല്ലായിക്ക് പുറമെ

അതേസമയം, അബ്ദുറഹിമാൻ കല്ലായിക്ക് പുറമെ, നിലവിലെ പ്രസിഡന്റും കോൺഗ്രസ്‌ മട്ടന്നൂർ മണ്ഡലം പ്രസിഡന്റും മുൻ നഗരസഭാ കൗൺസിലറുമായ എം സി കുഞ്ഞമ്മദ്, ജുമാ മസ്‌ജിദ്‌ കമ്മിറ്റി ജനറൽ സെക്രട്ടറിയായ ലീഗ് നേതാവ് യു മഹറൂഫ് എന്നിവരെയായിരുന്നു മട്ടന്നൂർ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്

ലീഗ്- കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പള്ളിക്കമ്മിറ്റി

പള്ളി പുനർനിർമ്മാണം നടത്താന്‍ വഖഫ്‌ ബോർഡിനായിരുന്നു അനുമതി. എന്നാൽ ലീഗ്- കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പള്ളിക്കമ്മിറ്റി പള്ളി പൊളിച്ച്‌ പുനർനിർമിക്കുകയായിരുന്നു. പള്ളിയോടുചേർന്നുള്ള സ്ഥലത്ത് ഷോപ്പിങ്‌ കോംപ്ലക്‌സ്‌ നിർമിച്ചും കോടികൾ തട്ടിയതായുമുള്ള പരാതിയിൽ ആഗസ്ത് 29നാണ് മൂന്നുപേർക്കുമെതിരെ മട്ടന്നൂർ പൊലീസ് കേസെടുത്തത്.

തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകാൻ

തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകാൻ നിർദേശിച്ച ഹൈക്കോടതി മൂന്നുപേർക്കും കഴിഞ്ഞ ദിവസം മുൻ‌കൂർജാമ്യം അനുവദിക്കുകുയം ചെയ്തിരുന്നു. ഇതോടെ അറസ്റ്റിന് പിന്നാലെ പുറത്തിറങ്ങാനും സാധിച്ചും. തെളിവ് ലഭിക്കുകയാണെങ്കിൽ അറസ്റ്റ്‌ ചെയ്യാമെന്നും ഒരു ലക്ഷം രൂപയുടെ ബോണ്ടിൽ ജാമ്യത്തിൽ വിടാമെന്നുമായിരുന്നു മുൻ‌കൂർ ജാമ്യവ്യവസ്ഥ. മൂവരുടേയും ചോദ്യം ചെയ്യല്‍ മണിക്കൂറുകളോളം നീണ്ടു.

English summary
Main occupation of League leaders is looting property of Muslim community: P Jayarajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X