Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് സഹപാഠിയെ കെട്ടിയിട്ട് പീഡിപ്പിച്ചു; കെട്ടിയിട്ടത് സ്കൂൾ ഗേറ്റിൽ, ആഘോഷം അതിരുവിട്ടു....

Recommended Video

cmsvideo
    അതിര് വിട്ട ആഘോഷം, സഹപാഠിയെ കെട്ടിയിട്ട് മർദ്ദിച്ച് വിദ്യാർത്ഥികൾ | Oneindia Malayalam

    മലപ്പുറത്ത്: പലപ്പോളും യുവാക്കളുടെ ആഘോഷങ്ങൾ അതിരുകടക്കാറുണ്ട്. സ്കൂളിൽ വിദ്യാർത്ഥികൾ നടത്തുന്ന ആഘോഷങ്ങളൊക്കെ കുട്ടി കളിയായി കാണുകയാണ് പതിവ്. എന്നാൽ അതിരി വിടുന്നതോടെ ചിലപ്പോള്‌ ജീവന് തന്നെ ഭഷമിയാവാറുമുണ്ട്. കഴിഞ്ഞ ദിവസം ഫറൂഖ് കോളേജിൽ വിദ്യാർത്ഥികൾ ഹോളി ആഘോഷിച്ചതിനു ശേഷം നടന്ന സംഭവവും നമ്മുടെ കൺമുൻപിലുണ്ട്.

    മലപ്പുറത്ത് ആഘോഷത്തിന്റെ പേരിൽ സഹപാഠിയെ മറ്റ് വിദ്യാർത്ഥികളൽ ചേർന്ന് പീഡിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പിഡിപ്പിക്കുന്ന ദൃശ്യങ്ങൾ സഹപാഠികൾ മൊബൈലിൽ എടുക്കുകയും ചെയ്തു. ഇത് മറ്റുള്ളവർ കാണാനിടയായതോടെയാണ് പ്രശ്നം വഷളായത്. സംഭവം ഇങ്ങനെ...

    ഗേറ്റിൽ കെട്ടിയിട്ട് പീഡിപ്പിച്ചു

    ഗേറ്റിൽ കെട്ടിയിട്ട് പീഡിപ്പിച്ചു

    മലപ്പുറം വാഴക്കാട് ഗവൺമെന്‍റ് ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളാണ് സഹപാഠിയെ സ്കൂൾ ഗേറ്റിലാണ് കൈകൾ കെട്ടിയിട്ട് പീഡിപ്പിച്ചത്. കൈകൾ മൈതാനത്തിന്‍റെ ഗേറ്റിൽ കെട്ടിയിട്ട് തലയിലൂടെ കുമ്മായവും കളറും ഒഴിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഈ ക്രൂരവിനോദം നടന്നത്. തുടർന്ന് ഈ ദൃശ്യങ്ങൾ മൊബൈൽ ഫോമിൽ പകർത്തി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. പീഡനമേറ്റ വിദ്യാർത്ഥിയുടെ ജന്മദിനം ആഘോഷിച്ചതാണെന്നാണ് സ്കൂൾ അധികൃതരുടെ വാദം.

    വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തണം

    വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തണം

    സോഷ്യൽ മീഡിയയിലൂടെ വീഡിയോ വൈറലായതോടെയാണ് പ്രശ്ങ്ങൾക്ക് തുടക്കമായത്. സംഭവം വിവാദമായതോടെ പിടിഎ ചേർന്ന് വിദ്യാർത്ഥികൾക്കെതിരെ നടപടി എടുക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. അതേസമയം നടടന്നത് ക്രൂതയാണെന്നും വിദ്യാഭ്യാസ വകുപ്പ് അന്വേ,ണം നടത്തണമെന്നുമാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. ഹയർസെക്കണ്ടറി രണ്ടാം വർഷ വിദ്യാർത്ഥികളാണ് സംഭവത്തിന് പിന്നില്ലെന്നും സ്കൂൾ അധികൃതർ പറയുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെയായി പരാതി ലഭിച്ചിട്ടില്ലെന്നനാണ് പോലീസ് പറയുന്നത്.

    പല സ്കൂളിലും ക്രൂര വിനോദം

    പല സ്കൂളിലും ക്രൂര വിനോദം

    കൊല്ലവർഷ പരീക്ഷക്ക് ശേഷം പല സ്കൂളുകളിലും ഇത്തരം ക്രൂര വിനോദം വിദ്യാർത്ഥികൾ നടത്തുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. കഴിഞ്ഞ ദിവസം ഫറൂഖ് കോളേജിലും ഇതുപോലെ ആഘോഷങ്ങൾക്കിയിലാരുന്നു അക്രമം നടന്നത്. ഹോളി ആഘോഷത്തിനിടെ കോളജില്‍ വിദ്യാര്‍ഥികളെ അധ്യാപകര്‍ സംഘം ചേര്‍ന്നു മര്‍ദിച്ചതായി ആരോപണം ഉണ്ടായിരുന്നു. എന്നാല്‍ പരീക്ഷയുടെ അവസാന ദിവസത്തെ ആഘോഷത്തിനിടയില്‍ നാട്ടുകാരും വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷമുണ്ടായതാണെന്നാണ് കോളേജ് അധികൃതരുടെ വിശദീകരണം.

    വിദ്യാർത്ഥികൾക്കെതിരെ പരാമർശം

    വിദ്യാർത്ഥികൾക്കെതിരെ പരാമർശം

    ഫറൂഖ് കോളേജിലെ വിദ്യാർത്ഥിനികൾക്കെതിരെ അധ്യാപകൻ നടത്തിയ പരാമർശവും വൻ വിവ്ദമായിരുന്നു. "എണ്‍പത് ശതമാനം പെണ്‍കുട്ടികള്‍ പഠിക്കുന്ന ഫറൂഖ് കോളേജിലെ അധ്യാപകനാണ് ഞാന്‍. അതിലും ഭൂരിഭാഗം മുസ്‌ലിം പെണ്‍കുട്ടികള്‍.""ഇന്ന് പര്‍ദ്ദയുടെ അടിയില്‍ ലഗിന്‍സ് ഇട്ട് പൊക്കിപ്പിടിച്ച് നടക്കും, കാണാന്‍ വേണ്ടി. നാട്ടുകാരെ കാണിക്കാന്‍ വേണ്ടി. ഇതാണ് ഇപ്പോഴത്തെ സ്‌റ്റൈല്‍. മഫ്തയുടെ കാര്യം പറയുകയും വേണ്ട. മഫ്ത കുത്തലില്ല. ഷോളെടുത്ത് ചുറ്റുകയാണ്. മുപ്പത്തിരണ്ട് സ്റ്റെപ്പും ഇരുപത്തിയഞ്ച് പിന്നും ഉണ്ടാകും. ഇടിയൊക്കെ വെട്ടിയാലാണ് പ്രശ്‌നമുണ്ടാകുക. നിങ്ങളുടെ മാറിടത്തിലേക്ക് മുഖമക്കന താഴ്ത്തിയിടണമെന്നാണ്."എന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+