കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ; മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ് പുറത്തുവിട്ടു, ആളുകളെ തേടി അധികൃതർ

Google Oneindia Malayalam News

മലപ്പുറം; കേരളത്തിൽ തിങ്കളാഴ്ച മൂന്ന് കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ രണ്ട് പേർ മലപ്പുറത്ത് നിന്നും ഒരാൾ കാസർഗോഡ് സ്വദേശിയുമാണ്. അതിനിടെ മലപ്പുറം ജില്ലയിലെ രോഗികളുടെ പ്രാഥമിക റൂട്ട് മാപ് ജില്ലാ കളക്ടർ പുറത്തുവിട്ടു. വണ്ടൂര്‍ വാണിയമ്പലം സ്വദേശിയായ സ്ത്രീയ്ക്കും അരീക്കോട് ചെമ്രക്കാട്ടൂര്‍ സ്വദേശിയായ സ്ത്രീയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

 corona9

വണ്ടൂർ വാണിയമ്പലം സ്വദേശിയുടെ റൂട്ട് മാപ് ഇങ്ങനെ

9/3/20

രാവിലെ 7.30 - എയർ ഇന്ത്യ ഫ്ലൈറ്റ് നമ്പർ AI 960 ൽ ജിദ്ദയിൽ നിന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി.

രാവിലെ 10.00 - 10 പേരോടൊപ്പം ഓട്ടോ ക്യാബിൽ വിമാനത്താവളത്തിൽ നിന്ന് യാത്രതിരിച്ചു

രാവിലെ 10.45 ഷാപ്പിൽ കുന്നിൽ ബന്ധുവീട്ടുപടിക്കൽ വാഹനം നിർത്തി ബന്ധുക്കളുമായി സംസാരിച്ചു

ഉച്ചയ്ക്ക് 12:00. മാട്ടക്കുളം ബന്ധു വീട്ടിലെത്തി കുറച്ചു സമയം ബന്ധുവീട്ടിൽ ചെലവഴിച്ചു
ഉച്ചയ്ക്ക് 12 30 ശാന്തിനഗറിലെ ബന്ധു വീട്ടിലെത്തി

തുടർന്ന് വണ്ടൂർ വാണിയമ്പലം ഉള്ള സ്വന്തം വീട്ടിൽ എത്തി

13/3/20 ന് രാവിലെ മഞ്ചേരി മെഡിക്കൽ കോളേജ് അഡ്മിറ്റ് ചെയ്തു

കേസ് 2- അരീക്കോട് ചെമ്രക്കാട്ടൂർ സ്വദേശി

12/03/20

രാവിലെ 7.30 - എയർ ഇന്ത്യ ഫ്ലൈറ്റ് നമ്പർ AI 964 ൽ ജിദ്ദയിൽ നിന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി.

രാവിലെ 9 മണിക്ക് നെടുമ്പാശ്ശേരിയിൽ നിന്നും കരിപ്പൂർ ലേക്ക് ഉള്ള ബിൻസി ട്രാവൽസ് ബസ്സിൽ 40 യാത്രക്കാരോടൊപ്പം യാത്ര ചെയ്തു
ഉച്ചയ്ക്ക് 2:30ന് - ഹജ്ജ് ഹൗസിന് അടുത്തുള്ള ബസ് സ്റ്റോപ്പിൽ ഇറങ്ങി

വൈകുന്നേരം 4:00- സ്വന്തം കാറിൽ യാത്ര ചെയ്ത് അരീക്കോട് ചെമ്രക്കാട്ടൂർ ഉള്ള സ്വന്തം വീട്ടിലേക്ക് പോയി.

13/3/20 ന് രാവിലെ അഡ്മിറ്റ് ചെയ്തു

രണ്ടുപേരുടെയും ആരോഗ്യനില തൃപ്തികരമാണ് ആണ് അധികൃതർ അറിയിച്ചു. ഇരുവരുടേയും വിശദമായ റൂട്ട് മാപ്പ് തയ്യാറാക്കി വരികയാണ്. മുകളിൽ പറഞ്ഞ ഫ്ളൈറ്റുകളിൽ സഞ്ചരിച്ചവരും ഇവർ സഞ്ചരിച്ച സ്ഥലങ്ങളിൽ ആ സമയത്ത് ഉണ്ടായിരുന്നവരും രോഗ ലക്ഷണമുണ്ടെങ്കിൽ എത്രയും പെട്ടെന്ന് മലപ്പുറം ജില്ലാ കൺട്രോൾ റൂമിൽ ബന്ധപ്പെടണം. കൺട്രോൾ റൂമിൽ നിന്ന് ലഭിക്കുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.

Recommended Video

cmsvideo
Virus uncontrollably spreading world wide | Oneindia Malayalam

ഇവരുമായി അടുത്ത് ഇടപഴകിയവർ 28 ദിവസം ഹോം ഐസൊലേഷനിൽ കഴിയണം. രോഗലക്ഷണമുണ്ടെങ്കിൽ കൺട്രോൾ റൂമിൽ നിർബന്ധമായും ബന്ധപ്പെടേണ്ടതാണ്. ഐസോലേഷനിൽ കഴിയുന്നവർ യാതൊരു കാരണവശാലും കൺട്രോൾ റൂമിൽ നിന്നുള്ള നിർദ്ദേശമില്ലാതെ നേരിട്ട് ആശുപത്രികളിൽ പോകാൻ പാടുള്ളതല്ലെന്നും കളക്ടർ അറിയിച്ചു.
കൺട്രോൾ റൂം നമ്പർ - 0483 2733251
0483 2733252

English summary
Malappuram corona patients route map
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X