ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലപ്പുറത്തെ മുന്‍ഗ്രാമപഞ്ചയാത്ത് പ്രസിഡന്റ് മരിച്ചു.

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചെറുകാവ് മുന്‍ഗ്രാമപഞ്ചയാത്ത് പ്രസിഡന്റ് മരിച്ചു. പെരിങ്ങാവ് കൊറ്റംങ്ങോട് പി.കെ.മൂസഹാജി(71) ആണ് മരിച്ചത്. കഴിഞ്ഞ 20ന് കോഴിക്കോട് - പാലക്കാട് ദേശീയ പാത 213 സിയാം കണ്ടത്ത് വച്ചാണ് മൂസഹാജി സഞ്ചരിച്ച ബൈക്കും മറ്റൊരു ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്.

കാലിത്തീറ്റ കുംഭകോണം: ലാലുവിന് ഉറക്കമില്ലാത്ത ആദ്യ രാത്രി, ശിക്ഷയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ്!

ഗുരതരമായി പരിക്കേറ്റ മൂസഹാജിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ മരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്നലെ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ കബറടക്കി.

resident

ചെറുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, പെരിങ്ങാവ് മഹല്ല് ജുമാ മസ്ജിദ് പ്രസിഡന്റ്, പെരിങ്ങാവ് നിബ്‌റാസുല്‍ ഇസ്്‌ലാം സെക്കന്‍ഡറി മദ്രസ പ്രസിഡന്റ്, സമസ്ത കോഡിനേഷന്‍ കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റ്, പേങ്ങാട് റെയിജ് മനേജ്‌മെന്റ് പ്രസിഡന്റ്, ചെറുകാവ് പഞ്ചായത്ത് ആമില മെംബര്‍, ചെറുകാവ് പഞ്ചായത്ത് സമസ്ത കോഡിനേഷന്‍ പ്രസിഡന്റ്, ചെറുകാവ് പഞ്ചായത്ത് മുസ്്‌ലീംലീഗ് പ്രസിഡന്റ്, പെരിങ്ങാവ് മുസ്്‌ലീം ലീഗ് റിലീഫ് കമ്മിറ്റി പ്രസിഡന്റ് മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സാമൂഹിക, സാംസ്‌കാരിക മേഖലകളിലും ശ്രദ്ധേയനാണ്.

ഭാര്യ: ഫാത്തിമക്കുട്ടി ഹജ്ജുമ്മ. മക്കള്‍: നൗഷാദലി, റഫീഖ്, ലത്തിഫ് മുസ്്‌ലിയാര്‍, ഹബീബ.മരുമക്കള്‍: റിയാസ് (പെരിന്തല്‍മണ്ണ), ആമിന, ഷംന, സഫിറ. പിതാവ്: പരേതനായ ഇസ്മായീല്‍. മാതാവ്: ബീവിക്കുട്ടി. സഹോദരങ്ങള്‍: പരേതരായ മുഹമ്മദ്ക്കുട്ടി, ഉണ്ണി മൊയ്തീന്‍കുട്ടി, ഇയ്യാത്തുട്ടി, ഉമ്മയക്കുട്ടി, മറിയുമ്മ.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Malappuram ex gramapunchayath president died by a bike accident

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്