Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷഹീന്‍ വധം.... പ്രതി നടത്തിയത് ഗുഢനീക്കങ്ങള്‍.... അന്വേഷണം ശരിയല്ലെന്ന് പോലീസിനെതിരെ പരാതി!!

മലപ്പുറം: മേലാറ്റൂരില്‍ ഒന്‍പത് വയസ്സുകാരനെ പുഴയിലെറിഞ്ഞ് കൊന്ന കേസില്‍ പ്രതിക്കെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചെന്ന് പോലീസ്. കുട്ടിയുടെ പിതൃസഹോദരനായ മംഗരത്തൊടി മുഹമ്മദിന്റെ അതിബുദ്ധിയാണ് കേസില്‍ നിര്‍ണായകമായത്. അയാളെ കുടുക്കിയതും ഇത് തന്നെയാണ്. നേരത്തെ കുട്ടിയെ കൊലപ്പെടുത്തുന്നതായി വിവിധ പുഴയുടെ പാലങ്ങളില്‍ ഇയാള്‍ കൊണ്ടുപോയിരുന്നു എന്ന് പോലീസിന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്നാണ് കടലുണ്ടിപ്പുഴയില്‍ ഇയാള്‍ കുട്ടിയെ എറിഞ്ഞത്.

കുട്ടി മരിച്ചെന്ന് ഉറപ്പിക്കാന്‍ മുങ്ങിതാഴുന്നത് വരെ ഇയാള്‍ നോക്കിനിന്നു. തുടര്‍ന്ന് മൃതദേഹം പൊങ്ങിയോ എന്നറിയാനായി പുഴയോരത്ത് ദിവസങ്ങളോളം തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. കേരളത്തിലെ പ്രളയത്തിനിടെയായിരുന്നു കുട്ടിയെ കാണാതാവുന്നത്. മുഹമ്മദ് തന്റെ സഹോദരന്റെ കൈവശം സ്വര്‍ണമുണ്ടെന്ന് കരുതി അത് കൈക്കലാക്കുന്നതിനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. എന്നാല്‍ പോലീസ് പിടിക്കുമെന്നായപ്പോള്‍ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.

പ്രതിയുടെ അതിബുദ്ധി

പ്രതിയുടെ അതിബുദ്ധി

മുഹമ്മദിനെ കേസില്‍ കുടുക്കിയത് ശരിക്കും അതിബുദ്ധിയാണ്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിയുമായി മുതിര്‍ന്ന നേതാക്കളെയും ജനപ്രതിനിധികളെയും ഇയാള്‍ കാണാനെത്തിയിരുന്നു. ഷഹീനെ കാണാതായതുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ഡിവൈഎസ്പിയോട് തന്നെ പലവട്ടം പരാതിപ്പെട്ടതും ഇയാള്‍ തന്നെയാണ്. ഇത് അന്വേഷണ വഴിതെറ്റിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു.

ബന്ധുക്കള്‍ക്കൊപ്പം തിരച്ചില്‍

ബന്ധുക്കള്‍ക്കൊപ്പം തിരച്ചില്‍

ഷഹീനെ ആനക്കയം പാലത്തില്‍ നിന്ന് പുഴയിലേക്ക് എറിഞ്ഞ ശേഷം പ്രതി നേരെ പോയത് ബന്ധുക്കള്‍ക്കൊപ്പം ചേര്‍ന്ന് തിരച്ചില്‍ നടത്താനാണ്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയിട്ടും കൃത്യമായ അന്വേഷണം നടക്കുന്നില്ലെന്ന പരാതിയുമായി പിന്നാലെ സ്ഥലം എംഎല്‍എ പി ഉബൈദുള്ളയെ കാണാന്‍ മുന്നിലുണ്ടായതും മുഹമ്മദായിരുന്നു. പികെ കുഞ്ഞാലിക്കുട്ടി എംപിയും മഞ്ഞളാംക്കുഴി അലി എംഎല്‍എ അടക്കമുള്ളവരെ കണ്ട് പോലീസിനെതിരെ പരാതിപ്പെട്ടതും പ്രതി തന്നെയാണ്. ഈ നീക്കങ്ങളാണ് ഒടുവില്‍ മുഹമ്മദിന് തിരിച്ചടിയായത്.

മേലാറ്റൂര്‍ സ്‌റ്റേഷനിലേക്ക് മാര്‍ച്ച്

മേലാറ്റൂര്‍ സ്‌റ്റേഷനിലേക്ക് മാര്‍ച്ച്

പോലീസിനെ നിരന്തരം കേസുമായി ബന്ധപ്പെട്ട് ഇയാള്‍ ബുദ്ധിമുട്ടിച്ചിരുന്നു. പെരിന്തല്‍മണ്ണ ഡിവൈഎസ്പി എംപി മോഹനചന്ദ്രനെ ഇടയ്ക്കിടെ ഫോണില്‍ വിളിച്ച് അന്വേഷണത്തിലെ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു പ്രതി. അതേസമയം ഷഹീന്റെ തിരോധാനത്തില്‍ പോലീസ് ആത്മാര്‍ത്ഥമായി അന്വേഷണം നടത്തുന്നില്ലെന്ന് ആരോപിച്ച് മേലാറ്റൂര്‍ സ്റ്റേഷനിലേക്ക് ബന്ധുക്കള്‍ നടത്തിയ മാര്‍ച്ചിന് നേതൃത്വം നല്‍കാനും മുന്‍നിരരയില്‍ മുഹമ്മദ് ഉണ്ടായിരുന്നു.

പോലീസിന് നേരെ തട്ടിക്കയറി

പോലീസിന് നേരെ തട്ടിക്കയറി

ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നായിരുന്നു സമരസമിതിക്കാര്‍ പോലീസിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇത് വേണ്ടെന്ന് പിന്നീട് സമരനേതാക്കളെല്ലാം പറഞ്ഞിരുന്നു. എന്നാല്‍ അപ്പോഴും കുട്ടിയെ കാണാതായതിന്റെ നഷ്ടം തങ്ങള്‍ക്കാണെന്ന് പറഞ്ഞ് പോലീസിന് നേരെ പ്രതി തട്ടിക്കയറുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് അന്വേഷണം ശക്തമാക്കുകയും ഇയാളെ കുടുക്കുകയും ചെയ്തത്. മുഹമ്മദാണ് പ്രതിയെന്നറിഞ്ഞതോടെ പോലീസ് തന്നെ ഞെട്ടിയിരിക്കുകയാണ്.

ഷഹീന്റെ തിരോധാനം

ഷഹീന്റെ തിരോധാനം

കേരളത്തിലെ പ്രളയ ദുരന്തങ്ങള്‍ക്കിടെ ഈ മാസം 13നാണ് മുഹമ്മദ് ഷഹീനെ കാണാതാവുന്നത്. തുടര്‍ന്ന് വലിയ രീതിയിലുള്ള തിരച്ചിലാണ് കുട്ടിക്കായി നടന്നത്. ഷഹീന്റെ ബാഗും ചെരിപ്പും കടലുണ്ടിപ്പുഴയുടെ സമീപത്ത് നിന്നും ലഭിക്കുകയും ചെയ്തു. ഇതോടെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കാന്‍ പോലീസ് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ദൃശ്യങ്ങളില്‍ നിന്ന് മുഹമ്മദ് കുട്ടിയെ ബൈക്കിലിരുത്തി കൊണ്ടുപോകുന്നതും പല സ്ഥലങ്ങളിലേക്ക് പോകുന്നതും കണ്ടെത്തിയിരുന്നു.

കൊല്ലാനായി പല സ്ഥലങ്ങള്‍

കൊല്ലാനായി പല സ്ഥലങ്ങള്‍

കുട്ടിയെ കൊലപ്പെടുത്താനായി പല സ്ഥലങ്ങളില്‍ ഇയാള്‍ കൊണ്ടുപോയിരുന്നു. തൂതപ്പുഴയുടെ പുലാമന്തോള്‍ പാലത്തിലും കൊണ്ടുപോയിരുന്നു. ഇതിന് ശേഷമാണ് കടലുണ്ടിപ്പുഴയില്‍ എറിഞ്ഞത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം ഇയാള്‍ വളാഞ്ചേരിയിലും തിരൂരിലും കറങ്ങി. ഇതിന് ശേഷം കുട്ടിയെ സിനിമ കാണിക്കുകയും ബിരിയാണിയും വസ്ത്രങ്ങളും ചോക്ലേറ്റും വാങ്ങി നല്‍കുകയും ചെയ്തിരുന്നു. പോലീസ് കണ്ടെത്തുമെന്ന ഭയമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് സൂചന.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+