മലപ്പുറത്തുകാര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ മുട്ടന്‍പണി; പാസ്‌പോര്‍ട്ട് ഓഫീസ് പൂട്ടാന്‍ ഇനി 17 ദിനം

  • Written By:
Subscribe to Oneindia Malayalam

മലപ്പുറം: മലപ്പുറം മേഖലാ പാസ്‌പോര്‍ട്ട് ഓഫീസ് പൂട്ടാതിരിക്കാന്‍ മുസ്ലിം ലീഗ് നടത്തുന്ന പ്രചാരണങ്ങള്‍ ഫലം കാണില്ല. ഓഫീസ് പൂട്ടുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. മലപ്പുറത്തെ പാസ്‌പോര്‍ട്ട് ഓഫീസിന് പൂട്ടുവീഴാന്‍ ഇനി 17 ദിവസം മാത്രം. നവംബര്‍ 20 മുതല്‍ മലപ്പുറം ജില്ലക്കാര്‍ കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസിനെ ആശ്രയിക്കേണ്ടി വരും.

Malappuram

2006ലാണ് മലപ്പുറത്ത് മേഖലാ പാസ്‌പോര്‍ട്ട് ഓഫീസ് തുടങ്ങിയത്. മലപ്പുറം, പാലക്കാട് ജില്ലക്കാര്‍ക്ക് ഏറെ ഗുണമായിരുന്നു ഇത്. എന്നാല്‍ ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ഓഫീസ് പൂട്ടുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു.

മമ്മൂട്ടി കഥാപാത്രത്തെ ഓര്‍മിപ്പിച്ച കള്ളന്‍; മന്ത്രിയെയും ആളൂരിനെയും വിറപ്പിച്ചു, വിലസിയത് 10 മാസം

നവംബര്‍ 17ന് മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കും. അടിയന്തര സ്വഭാവമുള്ളതും നിയമപ്രശ്‌നങ്ങളുള്ളതുമായ പാസ്‌പോര്‍ട്ട് അപേക്ഷകള്‍ ഈ ഓഫീസാണ് കൈകാര്യം ചെയ്തിരുന്നത്. പാസ്‌പോര്‍ട്ടുകളുടെ അച്ചടി, വിതരണം എന്നിവയും ഈ ഓഫീസിന്റെ നിയന്ത്രണത്തിലായിരുന്നു.

അവിവാഹിതരെ കെട്ടുകെട്ടിച്ച് ഷാര്‍ജ; ആളൊഴിഞ്ഞ സ്ഥലത്തേക്ക്!! പോലീസ് പിന്നാലെ, സുല്‍ത്താനും

ഇനി മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസിനെ ആശ്രയിച്ചിരുന്നവര്‍ കോഴിക്കോട് ഓഫീസിനെ സമീപിക്കേണ്ടിവരും. പാസ്‌പോര്‍ട്ട് ഓഫീസ് പൂട്ടരുതെന്ന് ആവശ്യപ്പെട്ട് പികെ കുഞ്ഞാലിക്കുട്ടി എംപി വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് കത്തയിച്ചിരുന്നു. പക്ഷേ കാര്യമുണ്ടായില്ല.

ഓഫീസ് മലപ്പുറത്ത് തന്നെ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ പ്രത്യേക പ്രചാരണം സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. സംസ്ഥാനത്ത് പ്രവാസികള്‍ കൂടുതലുള്ള ജില്ലയാണ് മലപ്പുറം. ഇവിടെയുള്ള പാസ്‌പോര്‍ട്ട് ഓഫീസ് മാറ്റരുതെന്ന് പ്രവാസി സമൂഹം ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എല്ലാ ആവശ്യങ്ങളും തള്ളിയാണ് കേന്ദ്രസര്‍ക്കാര്‍ ഓഫീസിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

വര്‍ഷത്തില്‍ രണ്ട് ലക്ഷം പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്യുന്ന ഓഫീസ് അടച്ചുപൂട്ടരുതെന്നാണ് കുഞ്ഞാലിക്കുട്ടി എംപി വിദേശകാര്യമന്ത്രിയോട് കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഓഫീസ് പൂട്ടാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറില്ലെന്നായിരുന്നു ലഭിച്ച മറുപടി. പാസ്‌പോര്‍ട്ട് ഓഫീസ് മാറ്റിയാലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം മലപ്പുറത്ത് തുടരും.

English summary
Malappuram Passport Office will close on Nov. 17

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്