സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ച 'പ്രമുഖ' നടന്‍ ആര്?
ഒറ്റപ്പാലം: തിരുവനന്തപുരത്തെ വിമണ്‍സ് കോളേജ് ഹോസ്റ്റലിന്റെ മതിലില്‍ കയറി നഗ്നത പ്രദര്‍ശിപ്പിക്കുന്ന ഒരു നടന്‍ ഉണ്ട്. പതലവണ ഇയാളെ പോലീസ് പിടികൂടിയിട്ടും ഉണ്ട്. എന്നാല്‍ ഇപ്പോള്‍ പാലക്കാട് നിന്ന് വരുന്ന വാര്‍ത്ത അല്‍പം ഞെട്ടിയ്ക്കുന്നതാണ്.
സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് മുന്നില്‍ ആണ് നഗ്നത പ്രദര്‍ശനം. സിനിമാപാരമ്പര്യമുള്ള തൃശൂര്‍ ജില്ലക്കാരനായ നടനാണ് ഇത് ചെയ്തത് എന്നാണ് വിവരും. അടുത്തിടെ ഒട്ടേറെ സിനിമകളില്‍ മികച്ച വേഷങ്ങള്‍ ചെയ്തിട്ടുള്ള ആളാണ് കക്ഷി.
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തിനടുത്താണ് സംഭവം. പത്തിരിപ്പാല മൗണ്ട് സീന സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലായിരുന്നു സിനിമ നടന്റെ 'പ്രദര്‍ശനം'.

പ്രമുഖ നടന്‍
മലയാള സിനിമയില്‍ അറിയപ്പെടുന്ന യുവ നടന്‍ തന്നെയാണ് കേസിലെ പ്രതി എന്നാണ് കുട്ടികള്‍ പറയുന്നത്. ഇയാള്‍ക്കൊപ്പം മറ്റൊരാള്‍കൂടി ഉണ്ടായിരുന്നത്രെ.

കാറില്‍
പെണ്‍കുട്ടികള്‍ നടന്നുപോകുമ്പോള്‍ കാര്‍ നിര്‍ത്തിയായിരുന്നു നഗ്നത പ്രദര്‍ശനം എന്നാണ് പരാതിയില്‍ പറയുന്നത്.

സെല്‍ഫി
നഗ്നത പ്രദര്‍ശനം മാത്രമല്ലത്രെ, അതില്‍ പെണ്‍കുട്ടികളെ കൂടി ഉള്‍പ്പെടുത്തി സെല്‍ഫി എടുക്കാനും താരം ശ്രമിച്ചു എന്നാണ് കുട്ടികള്‍ പറയുന്നത്.

ബഹളം വച്ചപ്പോള്‍
നടന്റെ നഗ്നതാപ്രദര്‍ശനം കുട്ടികളുടെ ശ്രദ്ധയില്‍ പെട്ടു. അവര്‍ ബഹളംവയ്ക്കുകയും ചെയ്തു. സംഗതി പ്രശ്‌നമാകും എന്ന് കണ്ടപ്പോള്‍ കാറുമായി രക്ഷപ്പെടുകയായിരുന്നത്രെ.

പരാതി
കുട്ടികള്‍ വീട്ടിലെത്തി രക്ഷിതാക്കളെ വിവരം അറിയിച്ചു. ഒറ്റപ്പാലം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. ഓഗസ്റ്റ് 27 നായിരുന്നു സംഭവം.

പോലീസ്
പരാതി കൊടുത്തിട്ടും കേസ് എടുക്കാന്‍ പോലീസ് ആദ്യം തയ്യാറായില്ല എന്നാണ് ആക്ഷേപം. നടനെ രക്ഷിക്കാന്‍ ശ്രമം നടന്നതായും പറയുന്നു.

ഭീഷണി
പെണ്‍കുട്ടികളെ മൊഴിയെടുക്കാനായി പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചത് സന്ധ്യയ്ക്ക് ശേഷമാണെന്നും ആക്ഷേപമുണ്ട്. വനിത പോലീസിന്റെ സാന്നിധ്യവും മൊഴിയെടുക്കുമ്പോള്‍ ഉണ്ടായിരുന്നില്ലത്രെ. അതിനൊപ്പം ഭീഷണിയും.

ഭാവി
ഉന്നതങ്ങളില്‍ ഉള്ള ആളുകള്‍ക്കെതിരെ കേസുമായി പോയാല്‍ ഭാവി പോകും എന്നായിരുന്നത്രെ രേു പോലീസുകാരന്റെ ഭീഷണി. പോലീസ് ആയാല്‍ ഇങ്ങനെ തന്നെ വേണം.

കേസ്
എന്നാല്‍ കുട്ടികളും രക്ഷിതാക്കളും പിന്‍മാറാന്‍ തയ്യാറല്ല. അവര്‍ ചൈല്‍ഡ് ലൈനുമായും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും വിവരങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.

നടപടി
കുറ്റക്കാര്‍ എത്ര ഉന്നതരായാലും മുഖം നോക്കാതെ നടപടി എടുക്കും എന്നാണത്രെ ജില്ലാ പോലീസ് മേധാവി അടക്കമുള്ളവര്‍ ഉറപ്പ് നല്‍കിയിട്ടുള്ളത്. ജില്ലാ കളക്ടറും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.












Click it and Unblock the Notifications