കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ്സിനെ ഒഴിച്ചുനിര്‍ത്താനാവില്ലെന്ന തിരിച്ചറിവില്‍ മമത; സഖ്യ ചര്‍ച്ച തുടങ്ങി,സിപിഎം വെട്ടില്‍

  • By Desk
Google Oneindia Malayalam News

ദില്ലി: വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താനുള്ള അടവുകളാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പയറ്റുന്നത്. ഒറ്റയ്‌ക്കൊറ്റ് നിന്ന് മത്സരിക്കുന്നതിനേക്കാള്‍ നല്ലത് സഖ്യം രൂപീകരിച്ച് മത്സരിക്കുന്നതാണെന്ന് തിരിച്ചറിവിലാണ് ഇപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭ ഉപതരിഞ്ഞെടുപ്പില്‍ ചില സീറ്റുകളില്‍ നേടാന്‍ കഴിഞ്ഞ വിജയവും പ്രതിപക്ഷസഖ്യം എന്ന ലക്ഷ്യത്തിന് ഊര്‍ജ്ജം പകരുന്നു.

<strong>സൗജന്യമായി ബിരിയാണി നല്‍കിയില്ല; ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഡിഎംകെ അണികളുടെ ക്രൂരമര്‍ദ്ദനം-വീഡിയോ</strong>സൗജന്യമായി ബിരിയാണി നല്‍കിയില്ല; ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഡിഎംകെ അണികളുടെ ക്രൂരമര്‍ദ്ദനം-വീഡിയോ

കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ദള്‍ സഖ്യത്തിന് അധികാരത്തില്‍ എത്താന്‍ പറ്റിയതും ശ്രദ്ധ്വേയമായിരുന്നു. ഈ ഉദാഹരണങ്ങള്‍ക്കൂടി മുന്നില്‍ കണ്ടാണ് പ്രതിപക്ഷ മഹാസഖ്യം എന്ന ലക്ഷ്യം പാര്‍ട്ടികള്‍ മുന്നോട്ട് വെയ്ക്കുന്നത്. ഈ സംഖ്യത്തില്‍ തന്ത്രപ്രധാനമായ റോള്‍ കൈകാര്യം ചെയ്യുക മമത ബാനര്‍ജിയായിരിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍..

മമതാ ബാനര്‍ജി

മമതാ ബാനര്‍ജി

കോണ്‍ഗ്രസ് കഴിഞ്ഞാല്‍ പിന്നെ ലോക്‌സഭയില്‍ ഏറ്റവും കൂടുതല്‍ അംഗസഖ്യയുള്ള പാര്‍ട്ടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. നേതാവ് മമതാ ബാനര്‍ജി തന്നെയാണ് പാര്‍ട്ടിയുടെ കരുത്ത്. 37 വര്‍ഷം അധികാരത്തിലിരുന്ന സിപിഎമ്മിനെ തൂത്തെറിഞ്ഞ് ബംഗാളില്‍ അധികാരത്തിലെത്തിയ മമത ഇനി ലക്ഷ്യം വെക്കുന്നത് ദില്ലിയാണ്.

ബിജെപിക്കെതിരെ

ബിജെപിക്കെതിരെ

ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് സമീപകാലത്ത് മമതാ ബാനര്‍ജി നടത്തിവരുന്നത്. അസംപൗരത്വ പരിശോധനയില്‍ അവരുടെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ബംഗാളില്‍ ഒതുങ്ങി നിന്നിരുന്ന മമത ദില്ലിയിലേക്ക് ചുവട് മാറ്റുന്നത് പ്രതിപക്ഷത്തിന് പുതിയ ഊര്‍ജ്ജമായി.

പ്രതിപക്ഷ സഖ്യം

പ്രതിപക്ഷ സഖ്യം

കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ സഖ്യത്തിന് ആദ്യം നീക്കം നടത്തിയ നേതവായിരുന്നു മമത. എന്നാല്‍ കോണ്‍ഗ്രസ് ഇല്ലാതെയുള്ള പ്രതിപക്ഷ ഐക്യത്തിന് പ്രസക്തിയില്ലെന്ന് മനസ്സിലാക്കിയ അവര്‍ പിന്നീട് മുന്‍ നിലപാട് മാറ്റുകയായിരുന്നു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളേയും ഒരുമിപ്പിച്ച് മുന്നോട്ട് നീങ്ങാനുള്ള ലക്ഷ്യത്തിലാണ് മമതയിപ്പോള്‍.

സന്ദര്‍ശനം

സന്ദര്‍ശനം

ഈ നീക്കത്തിന്റെ ഭാഗമായി പ്രതിപക്ഷ ഐക്യത്തിന്റെ നട്ടെല്ലായ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി എന്നിവരെ കഴിഞ്ഞ ദിവസം മമതാ ബാനര്‍ജി സന്ദര്‍ശിച്ചു. രാഷ്ട്രീയത്തിലാണ് തങ്ങള്‍ വിശ്വസിക്കുന്നത്. ഒന്നിച്ചുനിന്നാല്‍ ബിജെപിയെ തുടച്ചുമാറ്റാന്‍ കഴിയുമെന്നും മമത പറഞ്ഞു.

ഒന്നിച്ചു മത്സരിക്കല്‍

ഒന്നിച്ചു മത്സരിക്കല്‍

ഇരുനേതാക്കളുമായി രാഷ്ട്രീയം, അസം പൗരത്വ വിഷയം, 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒന്നിച്ചു മത്സരിക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ സംസാരിച്ചു. പ്രതിപക്ഷം ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനേ നേരിടുന്നത് ബിജെപിയെ ഭയപ്പെടുത്തിയിരിക്കുകയാണെന്നും മമത പറഞ്ഞു.

വേലക്കാരിയല്ല

വേലക്കാരിയല്ല

അസം പൗരത്വവിഷയത്തില്‍ മമതയ്‌ക്കെതിരെ ബിജെപി നടത്തിയ രൂക്ഷമായ അക്രമങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ ബിജെപിക്ക് മറുപടി പറയാന്‍ താന്‍ അവരുടെ വേലക്കാരിയല്ല. അവര്‍ പ്രചരിപ്പിക്കുന്നത് പോലെ സിവില്‍ വാറെന്ന് പരാമര്‍ശം താന്‍ നടത്തിയിട്ടില്ലെന്നും മമത വ്യക്തമാക്കി.

പ്രധാനമന്ത്രി പദം

പ്രധാനമന്ത്രി പദം

ബിജെപി രാഷ്ട്രീയപരമായി അസ്ഥിരതയിലാണ്. 40 ലക്ഷം ജനങ്ങളുടെ പേരുകള്‍ ഇപ്പോഴത്തെ പടികയിലില്ല എന്നും മമത പറഞ്ഞു. പ്രധാനമന്ത്രി പദത്തിലേക്ക് താന്‍ മത്സരിക്കില്ലെന്നും അവര്‍ വ്യക്തമാക്കി. നേരത്തെ മമത പ്രതിപക്ഷഐക്യ നിരയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

കൊല്‍ക്കത്ത

കൊല്‍ക്കത്ത

കോണ്‍ഗ്രസ്സിന് പുറമേ ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ഡിഎംകെ, ആര്‍ജെഡി, എസ്പി, ജെഡിഎസ് തുടങ്ങിയ പാര്‍ട്ടീ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി. കൊല്‍ക്കത്തിയില്‍ തൃണമൂല്‍ നടത്തുന്ന മഹാറാലിയിലേക്ക് എല്ലാം നേതാക്കളേയും മമത ക്ഷണിക്കുകയും ചെയ്തു.

സിപിഎം

സിപിഎം

പ്രതിപക്ഷത്തെ പ്രധാന പാര്‍ട്ടിയായ സിപിഎം നേതാക്കളുമായി മമത കൂടിക്കാഴ്ച്ച നടത്താത്തതും ശ്രദ്ധേയമാണ്. ബംഗാളിലെ തൃണമൂലിന്റെ പ്രധാന എതിരാളികള്‍ സിപിഎം ആണ്. ആ സാഹചര്യത്തില്‍ അവരോട് സഖ്യത്തില്‍ ഏര്‍പ്പെട്ടുകൊണ്ട് ബംഗാളില്‍ തിരഞ്ഞെടുപ്പിനെ നേരിടുക എന്നത് തിരിച്ചടിയാകുമെന്നാണ് തൃണമൂല്‍ വിലയിരുത്തുന്നത്.

ബംഗാള്‍ ഘടകം

ബംഗാള്‍ ഘടകം

കോണ്‍ഗ്രസ്സുമായി സഖ്യത്തിലെത്താന്‍ സിപിഎം ബംഗാള്‍ ഘടകം താല്‍പര്യപ്പെടുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന് ഇതില്‍ താല്‍പര്യമില്ല. തൃണമൂലുമായി സഖ്യത്തിലെത്താന്‍ കഴിഞ്ഞാല്‍ സംസ്ഥാനത്ത് കൂടുതല്‍ സീറ്റ് നല്‍കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ഇതോടെ സിപിഎമ്മുമായുള്ള സഖ്യം ഇതോടെ അനിശ്ചിതത്വത്തിലായി.

English summary
Mamata Banerjee meets Opposition leaders in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X