'എത്രയും വേഗം ഈ പരിപാടി തീര്‍ക്കണം';നടുറോഡിലെ ബ്ലോക്കില്‍ ഇടപെട്ട് മമ്മൂട്ടി, അഭിനന്ദന പ്രവാഹം..
ആലപ്പുഴ: 'റോഡില്‍ അത്യാവശ്യക്കാര്‍ക്ക് പോകേണ്ടതാണ്, ഞാന്‍ ഈ പരിപാടി നടത്തി വേഗം പോകും'...മലയാളത്തിന്‍റെ പ്രിയതാരം മമ്മൂട്ടിയുടേതാണ് വാക്കുകള്‍. ഹരിപ്പാട് ആരംഭിച്ച സ്ഥാപനം ഉദ്‌ഘാടനം ചെയ്യാൻ എത്തിയ താരത്തെ കാണാൻ ആളുകള്‍ കൂടി റോഡ് ബ്ലോക്കായതോടെയാണ് മമ്മൂട്ടിയുടെ ഇടപെടലല്‍. ആലപ്പുഴ എം.പി എ.എം ആരിഫ്, ഹരിപ്പാട് എംഎല്‍എ രമേശ് ചെന്നിത്തല എന്നിവരും പങ്കെടുത്ത ചടങ്ങിലായിരുന്നു താരത്തിന്‍റെ പ്രതികരണം.
'നമ്മള്‍ ഇത്രയും നേരം ഈ റോഡ് ബ്ലോക്ക് ആക്കി നിര്‍ത്തിയിരിക്കുകയാണ്. എത്രയും വേഗം ഈ പരിപാടി തീര്‍ത്തുപോയാലെ അത്യാവശ്യക്കാര്‍ക്ക് പോകാന്‍ കഴിയൂ. നമ്മള്‍ സന്തോഷിക്കുവാണ്. പക്ഷേ അവര്‍ക്ക് ഒരുപാട് അത്യാവശ്യം കാണും. ഞാന്‍ ഈ പരിപാടി നടത്തി വേഗം പോകും. നമുക്ക് വീണ്ടും കാണാം'. മമ്മൂട്ടി പറഞ്ഞു.

നിറവയറില്‍ സുന്ദരിയായി മൃദുല വിജയ്; വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
വലിയ കയ്യടിയോടെയാണ് മമ്മൂട്ടിയുടെ വാക്കുകള്‍ ആളുകള്‍ സ്വീകരിച്ചത്. 'ഞാൻ നിങ്ങളെ കാണാൻ കൂടിയാണ് എത്തിയത്, ഇത്രയും പേരേ ഒരുമിച്ച് കണ്ടതില്‍ സന്തോഷം. നിങ്ങളെ കാണുമ്പോള്‍ എനിക്കും സന്തോഷം, എന്നെ കാണുമ്പോല്‍ നിങ്ങള്‍ക്കും സന്തോഷം'. ഈ സന്തോഷം എന്നും നില നില്‍ക്കട്ടെയെന്നും താരം പറഞ്ഞു.
മമ്മൂട്ടിയുടെ വാക്കുകള്‍ വൈറലായതോടെ ട്രോളൻമാരും താരത്തെ ഏറ്റെടുത്ത് കഴിഞ്ഞു. താരത്തെ പുകഴ്ത്തി നിരവധി പോസ്റ്റുകളാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. മമ്മൂട്ടിയെ അഭിനന്ദിച്ച് നിരവധി കമ്മന്‍റുകളും ഇതിനോടകം എത്തി കഴിഞ്ഞു.
അടിപൊളി ഗെറ്റപ്പില്‍ ഞെട്ടിച്ച് അന്ന ബെന്‍; എജ്ജാതി ലുക്കെന്ന് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications