Get Updates
Get notified of breaking news, exclusive insights, and must-see stories!

തളങ്കരയില്‍ 162 കുപ്പി വിദേശ മദ്യം കണ്ടെത്തി; ഒരാള്‍ അറസ്റ്റില്‍, തളങ്കര സ്വദേശിയെ തിരയുന്നു

കാസര്‍കോട്: തളങ്കരയില്‍ അടച്ചിട്ട മുറിയില്‍ സൂക്ഷിച്ച 162 കുപ്പി കര്‍ണ്ണാടക നിര്‍മ്മിത വിദേശ മദ്യം പൊലീസ് പിടികൂടി. തമിഴ്‌നാട് സ്വദേശിയെ അറസ്റ്റ് ചെയ്തു. മദ്യമെത്തിച്ച തളങ്കര സ്വദേശിയെ അന്വേഷിച്ച് വരുന്നു. രഹസ്യവിവരത്തെത്തുടര്‍ന്ന് കാസര്‍കോട് എസ്.ഐ. പി. അജിത് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. തളങ്കര ദീനാര്‍ നഗറിലെ വീടിനോട് ചേര്‍ന്നുള്ള അടച്ചുപൂട്ടിയ മുറിയിലാണ് മദ്യം സൂക്ഷിച്ചിരുന്നത്.

വാതില്‍ ചവിട്ടിപ്പൊളിച്ചാണ് പൊലീസ് പരിശോധന നടത്തിയത്. 180 മില്ലി വീതമുള്ള മദ്യകുപ്പികളാണ് പിടിച്ചത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച തമിഴ്‌നാട് സേലം സ്വദേശി ഏഴിമല(55)യാണ് അറസ്റ്റിലായത്.

arrest

ഈ മുറിയില്‍ താമസിച്ച് മദ്യവില്‍പ്പന നടത്തിയിരുന്നത് ഏഴിമലയാണ്. തളങ്കര സ്വദേശി മെഹ്ബൂബാണ് കര്‍ണ്ണാടകയില്‍ നിന്ന് മദ്യമെത്തിച്ചതെന്ന് ഏഴിമല മൊഴിനല്‍കിയിട്ടുണ്ട്. മെഹ്ബൂബിനെ അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ.ക്ക് പുറമെ ഓസ്റ്റില്‍തമ്പി, ഗോകുല്‍, രതീഷ്, വേണുഗോപാല്‍, രാജേഷ്, സജിത്ത് എന്നീ പൊലീസുകാരും പരിശോധനക്കുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+