തൃശൂരിൽ മോഡലിങ് ഫോട്ടോഷൂട്ടിനിടെ 19കാരിയെ പീഡിപ്പിച്ചു; നഗ്നദൃശ്യമെടുത്തു, ഒരാൾ കൂടി അറസ്റ്റിൽ!
തൃശൂർ: സിനിമ-മോഡലിങ് രംഗം പെൺകുട്ടികൾക്ക് എത്രത്തോളം സുരക്ഷിതമാണെന്നൊക്കെ ഉള്ള ചർച്ചകൾ കാലാകാലങ്ങളായി നടക്കുന്നുണ്ട്. കാസ്റ്റിങ് കൗച്ചിനെ കുറിച്ചുള്ള പരാതികൾ നിരന്തരം നടക്കുന്നുമുണ്ട്. സിനിമ ചരിത്രത്തിൽ ആദ്യമായി ഒരു നടിയെ തട്ടിക്കൊണ്ട് പോകുകയും പീഡിപ്പിക്കുകയും അശ്ലീല ചിത്രങ്ങൾ പകർത്താൻ ശ്രമിക്കുകയും ചെയ്ത ഞെട്ടിപ്പിക്കുന്ന വാർത്തകളിലൂടെയാണ് കേരള സമൂഹം ഇപ്പോൾ കടന്ന് പോകുന്നത്. കേസിലെ പ്രതികളെ പിടികൂടിയിട്ടും വിവാദങ്ങളും വാദ പ്രതിവാദങ്ങളും അടങ്ങിയിട്ടില്ല.
സിനിമയുടെയും സിനിമ പ്രവർത്തകരുടേയും സദാചാര സംബന്ധിയായാ വിഷയങ്ങൾ പൊതു സമൂഹത്തിന് എന്നും താൽപ്പര്യമുള്ള വിഷയവുമാണ്. പലപ്പോഴും പൊടിപ്പും തൊങ്ങലും വച്ച സത്യങ്ങളും നുണകളുമൊക്കെ ഇവരെ കുറിച്ച് പ്രചരിക്കാറുമുണ്ട്. എന്നാൽ പല നടികളും കാസറ്റിങ് കൊച്ച് എന്ന സമ്പദായം സിനിമ ഫീൽഡിൽ ഉണ്ടെന്ന് സമ്മതിച്ച് രംഗത്തെത്തിയിട്ടുണ്ട്.ഇത്തരം സംഭവങ്ങളെ ഒറ്റക്കെട്ടായി ചെറുക്കുന്നതിന് സിനിമയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന സ്ത്രീകൾക്ക് മാത്രമായി സംഘടനയും നിലവിൽ വന്നിട്ടുണ്ട്. എന്നാൽ ഇതുകൊണ്ടൊന്നും സിനിമ മോഡലിങ് രംഗത്തെ പീഡനങ്ങൾ മാറുന്നില്ലെന്നാണ് പുറത്ത് വരുന്ന വാർത്തകളിൽ നിന്ന് നമുക്ക് മനസിലാക്കാൻ സാധിക്കുന്നത്.

രണ്ട് പേർ അറസ്റ്റിൽ
തൃശൂരിൽ മോഡലിങ് മേഖലയിൽ അവസരം വാഗ്ദാനം ചെയ്ത് 19കാരിയായ വിദ്യാർത്ഥിനിയെ ലൈംഗീക പീഡനത്തിനിരയാക്കിയെന്ന വാർത്തയാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നത്. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കാരാപ്പാടം കായംകുടം അനീഷ് (24), വെറ്റിലപ്പാറ ചിക്ലായി സ്വദേശിനി പുതിയേടത്ത് സിന്ധു(36) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

സിന്ധു ഇടനിലക്കാരി
പ്രതികളെ റിമാൻഡ് ചെയ്തു. പെൺകുട്ടിയെ പാഡനത്തിന് ഇരയാക്കിയതായി അനീഷ് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. സിന്ധുവിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സിന്ധുവിനെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് അനീഷിനെ കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചത്. ഇടനിലക്കാരിയായ സിന്ധു പോട്ടയിലെ വാടക വീട്ടിൽ വെച്ച് പെൺകുട്ടിയെ പലർക്കും കാഴ്ചവെച്ചതായി പരാതി ഉണ്ടായിരുന്നു. കേസിൽ പതിമൂന്നാം പ്രതിയാണ് അനീഷ്.

വീട് വളഞ്ഞ് പിടികൂടി
പീഡന പരാതി പോലീസിന് ലഭിച്ച ഉടനെ സിന്ധു ഒളിവിൽ പോകുകയായിരുന്നു. കഴിഞ്ഞ ദിവസം ഒളി സങ്കേതത്തിൽ നിന്ന് സിന്ധു തിരിച്ചെത്തിയതറിഞ്ഞ് പോലീസ് വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. പിടികൂടുമ്പോൾ സിന്ധു മദ്യ ലഹരിയിലായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. സമാനമായ പല കേസുകളിലും സിന്ധു പിടിയിലായിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ സിന്ധുവിനെ റിമാൻഡ് ചെയ്തു.

അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തു
ഫോട്ടോ ഷൂട്ടിനെന്ന പേരിൽ വിദ്യാർത്ഥിനിയെ ഹോട്ടലിൽ എത്തിച്ച് പീഡനത്തിന് വിധേയയാക്കി ദൃശ്യങ്ങൾ പകത്തി. ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പെൺകുട്ടിയെ ലൈംഗീകമായി ചൂഷണം ചെയ്തത്. മോഡലിങ് ആവശ്യത്തിനുള്ള ഫോട്ടോ ഷൂട്ടിനെന്ന പേരിലാണ് വിദ്യാർത്ഥിനിയെ ഹോട്ടലിൽ എത്തിച്ചത്. സംഭവത്തിൽ അഞ്ച് പേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫേസ്ബുക്കിൽ പരിചയപ്പെട്ട ശേഷം സൗഹൃദം സ്ഥാപിച്ചു മോഡലിങ് രംഗത്ത് അവസരം വാഗ്ദാനം ചെയ്താണ് പെൺകുട്ടിയെ ലൈംഗീകമായി ചൂഷണം ചെയ്തിരിക്കുന്നത്.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ദിലീപിൻ്റെ റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിന്ന് പിൻമാറാൻ കാരണം; കാവ്യ മാധവൻ പറഞ്ഞത്..'മനസിലേറ്റ മുറിവ് മാറുമോ' -
മീനാക്ഷിയെ പോലെ പണം വാരുന്ന ഡോക്ടറാണോ? അച്ഛന്റെ സ്വപ്നം സഫലമാക്കി ശ്രീലക്ഷ്മി, കലാഭവൻ മണിയുടെ മകൾക്ക് കയ്യടി -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
മിനിറ്റുകൾക്കുള്ളിൽ സർവ്വനാശം: ലോകാവസാന മിസൈൽ പരീക്ഷിച്ച് യുഎസ്












Click it and Unblock the Notifications