ടിപ്പറിടിച്ച് മകന്‍റെ മരണം; കുഴഞ്ഞ് വീണ പിതാവ് മകന്‍റെ അടിയന്തര ചടങ്ങിന്‍റെയന്ന് മരിച്ചു
തിരുവനന്തപുരം: നെയ്യാറ്റിന്‍കര മാരായമുട്ടത്ത് ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ച് മരിച്ച അരുവിപ്പുറം ആയയില്‍ കാവുവിളവീട്ടില്‍ ബി വിപിന്റെ പിതാവ് ബിജു(41) മരിച്ചു. വിപിന്റെ അപകടമരണ വിവരമറിഞ്ഞ് തളര്‍ന്നുവീണ ബിജു പിന്നീട് കിടക്ക വിട്ട് എണീറ്റില്ല. മകന്റെ അടിയന്തരച്ചടങ്ങിന്റെയന്നാണ് ബിജുവും മരണത്തിന് കീഴടങ്ങിയത്.
കുടംബത്തിന്റെ ഏക പ്രതീക്ഷയായിരുന്ന മകന്റെ മരണം ബിജുവിനേല്‍പ്പിച്ച ആഘാതം അത്ര വലുതായിരുന്നു. കൂലിപ്പണിക്കാരനായിരുന്ന ബിജു രോഗം പിടിപെട്ടതോടെ ജോലിക്ക് പോകാനാവാതെ കിടപ്പിലായി. ഇതോടെ കുടുംബം പട്ടിണികിടക്കാതിരിക്കാന്‍ പത്തൊന്‍പത്കാരനായ വിപിന്‍ ജോലിക്ക് പോയിതുടങ്ങുന്നത്.

ശിങ്കാരിമേളം കൊട്ടാനറിയുന്ന വിപിന്‍ ഉത്സവ നാളുകളില്‍ അമ്പലങ്ങളിലെ വാദ്യമേള പരിപാടികളില്‍ പങ്കെടുത്ത് കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം പുലര്‍ത്തിയിരുന്നത്. ഉത്സവ സീസണ്‍ കഴിഞ്ഞാല്‍ മറ്റ് ജോലികളും ചെയ്യും. ഇതിനിടെ നെയ്യാറ്റിന്‍കര ടിബി ജംഗഷ്‌നില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി കിട്ടി. സുഹൃത്തിനൊപ്പം ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം.
നെയ്യാറ്റിന്‍കരയില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്ന മാരായമുട്ടത്തുകാരനായ ബാലുവിന്റെ ബൈക്കിലാണ് വിപിന്‍ എന്നും സ്ഥാപനത്തിലെത്തിയിരുന്നത്. സംഭവ ദിവസവും പതിവു പോലെ ബൈക്കില്‍ കയറി ജോലിസ്ഥലത്തേക്കു പോകുന്നതിനിടയിലാണ് ടിപ്പര്‍ ലോറി ബൈക്ക് ഇടിച്ച് തെറിപ്പിക്കുന്നത്.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications