വടകര കനാലിൽ തോടന്നൂർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി
വടകര: വടകര- മാഹി കനാലിന്റെ കന്നിനട ഭാഗത്ത് തോടന്നൂർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി.മനക്കൽ മീത്തൽ കുമാരൻ (62) ആണ് മരിച്ചത്. തിങ്കാളാഴ്ച കുമാരനെ കാണാതായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് കനാലിൽ മൃതദേഹം കണ്ടത്.
അമ്മ: മാണി. ഭാര്യ: ലീല.
മക്കൾ: വിജീഷ്, വിനീഷ്, ലിനീഷ്.
മരുമക്കൾ: നമിഷ, നീതു

നേരത്തെവടകര-മാഹി കനാലിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.വടകര-മാഹി കനാലിന്റെ കോട്ടപ്പള്ളി ഭാഗത്ത് ലോകനാർകാവ് സ്വദേശിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ലോകനാർകാവിലെ താഴെ നെല്ലിക്കൽ നാരായണൻ (63) ആണ് മരിച്ചത്.ചായക്കച്ചവടക്കാരനാണ്.വെള്ളിയാഴ്ച രാവിലെ ഒൻപതരയോടെയാണ് നാട്ടുകാർ കനാലിൽ മൃതദേഹം കണ്ടത്.മൂന്ന് ദിവസം മുൻപ് വീട് വിട്ട് ഇറങ്ങിയതാണ് ഇയ്യാൾ.ബന്ധുക്കൾ അന്വേഷണം നടത്തുന്നതിനിടയിലാണ് മരിച്ച നിലയിൽ കാണുന്നത്. വടകര പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി.താഴെ നെല്ലിക്കൽ ശങ്കരൻനായരുടെയും മാധവി അമ്മയുടെയും മകനാണ്.ഭാര്യ: തങ്കം,മക്കൾ: നിഷാദ്,നിഷ,ജിഷ.,മരുമക്കൾ: സുഭാഷ്,ബിജു.
ഫോട്ടോ; നാരായണൻ
പടം. കുമാരൻ












Click it and Unblock the Notifications