അയാള്‍ പെണ്‍കുട്ടിയെ മുടിക്ക് കുത്തിപ്പിടിച്ച് കഴുത്തറുത്തു !! കലൂരില്‍ നടന്നതെന്തെന്ന് ദൃക്‌സാക്ഷി!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: കഴിഞ്ഞ ദിവസമാണ് കൊച്ചി നഗരത്തെ ഞെട്ടിച്ച് കൊണ്ട് പെണ്‍കുട്ടിയുടെ കഴുത്ത് അക്രമി അറുത്തത്. വിവാഹാലോചന നിരസിച്ചതിലുള്ള വൈരാഗ്യം മൂലമാണ് ചിത്രയെന്ന പെണ്‍കുട്ടിയെ ശ്യാം എന്നയാള്‍ കൊല്ലാന്‍ ശ്രമിച്ചത്. കൊലപാതകശ്രമം മറ്റൊരു യുവാവ് കണ്ടതാണ് പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷപ്പെടാനുള്ള കാരണം. സംഭവത്തിന്റെ ദൃക്‌സാക്ഷിയായ യുവാവ് പറയുന്നത് കേട്ടാല്‍ ഞെട്ടിപ്പോകും.

നയന്‍താരയെ കണ്ണ് വെച്ച് ബിജെപി...!! ലേഡി സൂപ്പര്‍സ്റ്റാറിനെ ചൂണ്ടയിടുന്നത് ഈ ഉന്നതന്‍ നേരിട്ട്...!!

സര്‍ക്കാര്‍ പറ്റിച്ചു..!! കൊച്ചി മെട്രോയില്‍ ജോലി നല്‍കിയില്ലെന്ന് ഭിന്നലിംഗക്കാര്‍...!!

ദൃക്സാക്ഷി പറയുന്നത്

ദൃക്സാക്ഷി പറയുന്നത്

ഇന്നലെ രാവിലെ ആറരയോടെയാണ് സംഭവം നടക്കുന്നത്. പെണ്‍കുട്ടിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ടാണ് താന്‍ താമസിക്കുന്ന കെട്ടിടത്തില്‍ നിന്നും ഇറങ്ങി നോക്കിയതെന്ന് യുവാവ് പറയുന്നു. ലേഡിസ് ഹോസ്റ്റല്‍ ഉളള ഭാഗത്ത് നോക്കിയെങ്കിലും ആരെയും കണ്ടില്ല.

ഞെട്ടിക്കുന്ന കാഴ്ച

ഞെട്ടിക്കുന്ന കാഴ്ച

ഇതോടെ താന്‍ താമസിക്കുന്ന കെട്ടിടത്തിന് മുകളിലേക്ക് പോയി.കെട്ടിടത്തിലെ മൂന്നാമത്തെ നിലയില്‍ നിന്നും താഴേക്ക് നോക്കിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടതെന്ന് യുവാവ് പറയുന്നു.

കഴുത്തറുക്കാൻ ശ്രമം

കഴുത്തറുക്കാൻ ശ്രമം

നിലത്ത് വീണുകിടക്കുന്ന പെണ്‍കുട്ടിയുടെ മുടിക്ക് കുത്തിപ്പിടിച്ച് കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ഒരാള്‍ ശ്രമിക്കുന്ന കാഴ്ചയാണ് താന്‍ കണ്ടതെന്ന് യുവാവ് പറയുന്നു. കയ്യില്‍ കിട്ടിയ വടിയുമായി താന്‍ താഴേക്ക് ഓടി.

മറ്റൊരു പെൺകുട്ടിയും

മറ്റൊരു പെൺകുട്ടിയും

പെണ്‍കുട്ടിക്കൊപ്പം ഒരു മണിപ്പൂരി പെണ്‍കുട്ടി കൂടി ഉണ്ടായിരുന്നു. അവള്‍ അക്രമിയെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അതൊന്നും കഴുത്തറുക്കുന്നതില്‍ നിന്നും അയാളെ പിന്മാറ്റിയില്ല.

അക്രമി രക്ഷപ്പെട്ടു

അക്രമി രക്ഷപ്പെട്ടു

വടിയുമായി അലറിവിളിച്ച് കൊണ്ട് താന്‍ അടുത്തെത്തിയപ്പോള്‍ അക്രമി ബൈക്കില്‍ കയറി രക്ഷപ്പെട്ടു. പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കുക എന്നതിലായിരുന്നു തന്റെ ശ്രദ്ധയെന്ന് യുവാവ് പറയുന്നു.

പ്രതി പിടിയിൽ

പ്രതി പിടിയിൽ

ബൈക്കില്‍ രക്ഷപ്പെട്ട അക്രമിയെ പിടികൂടാന്‍ അതുകൊണ്ടുതന്നെ സാധിച്ചില്ലെന്നും യുവാവ് പറയുന്നു. പെണ്‍കുട്ടിയെ കൊല്ലാന്‍ ശ്രമിച്ച ശ്യാമിനെ മൂവാറ്റുപുഴയില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു.കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

English summary
Eye witness' version on attack of woman in kochi in daylight.
Please Wait while comments are loading...