അമ്മയുടെ ഒക്കത്ത് നിന്ന് കുട്ടിയെ തട്ടി പറിച്ച് ഓടിയ മധ്യവയസ്കനെ പിടികൂടി

  • Written By: Rakhi
Subscribe to Oneindia Malayalam

പത്തനാപുരം പുന്നല ചാച്ചിപുന്നയില്‍ രാവിലെ 11 ഓടെയാണ് സംഭവം. ചെമ്പ്രാമണ്‍ രമേഷ് ഭവനില്‍ രമേശ്-രമ്യ ദമ്പദികളുടെ ഒന്നര വയസുകാരി  മകള്‍ സ്വരലയയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. സംഭവത്തില്‍ പാറശാല സ്വദേശി ദാസ് (65) നെ പോലീസ് അറസ്റ്റ് ചെയ്തു.

attak

വീട്ടില്‍ നിന്നും ഭര്‍ത്താവ് രമേഷിന് ജോലി സ്ഥലത്തേക്ക് രമ്യ  ചോറുമായി പോകുന്നതിനിടെയാണ് സംഭവം. ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ ഒരാള്‍ ഓടി വന്ന് ഒക്കത്തിരുന്ന കുട്ടിയെ തട്ടിപ്പറിച്ച് ഓടുകയായിരുന്നു. ഇയാള്‍ ഓടി ഓട്ടോയില്‍ കയറുന്നതിനിടയില്‍ നാട്ടുകാര്‍ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു.

സംഭവം നടന്ന സ്ഥലത്തിന് സമീപത്തായി ഒരു അങ്കണവാടി പ്രവര്‍ത്തിക്കുന്നുണ്ട്. ദിവസങ്ങളായി ദാസിനെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതായി നാട്ടുകാര്‍ പറയുന്നു. ഇയാള്‍ക്ക് കുട്ടികളെ കടത്തുന്ന സംഘവുമായി ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

English summary
man tried to kidnap a girl child in pathanapuram.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്