യുവാവിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമം; വനത്തില്‍ ഒളിച്ച പതി പിടിയില്‍
മലപ്പുറം: യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം വനത്തിലൊളിച്ച പ്രതിയെ നിലമ്പൂര്‍ സിഐ കെഎം ബിജുവും സംഘവും തന്ത്രപരമായ നീക്കത്തിലൂടെ പിടികൂടി.
അധികാരം പോപ്പിന് മാത്രമെന്ന കർദ്ദിനാളിന്റെ വാദം വിവാദമാകുന്നു! രാജ്യത്തെ നിയമം ബാധകമല്ലേ?
പെരുവമ്പാടം അരയത്തിനാല്‍ ജോര്‍ജ്(കുരങ്ങന്‍ ബേബി-50)നെയാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് വനത്തിന് പുറത്തെത്തിച്ച് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ എട്ടാം തീയ്യതി രാത്രി മമ്പാട് പുള്ളിപ്പാടത്തെ റബ്ബര്‍ തോട്ടത്തിനുള്ളിലെ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ഇടിവണ്ണ മൂഴിപ്ലാക്കല്‍ ജോമോന്റെ(35)മുഖത്തും ചെവിയിലും നെഞ്ചിലുമാണ് ജോര്‍ജ് ആസിഡ് ഒഴിച്ചത്. പൊള്ളലേറ്റ ജോമോന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികില്‍സയിലായിരുന്നു.

തോട്ടം ഉടമയും ജോര്‍ജും തമ്മിലുണ്ടായ തര്‍ക്കത്തില്‍ ജോമോന്‍ തോട്ടമുടമയുടെ ഭാഗം ചേര്‍ന്നതില്‍ പ്രതികാരമായാണ് രാത്രി ജോമോന്‍ കിടന്നുറങ്ങുന്ന നേരം ആസിഡൊഴിച്ചത്. ജോമോന്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. സംഭവത്തിനു ശേഷം ജോര്‍ജ് പന്തീരായിരം വനത്തിലാണ് ഒളിവില്‍ കഴിഞ്ഞത്. ജോര്‍ജ് മുന്‍പ് തൃശൂര്‍ ജില്ലയില്‍ ഒരു ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. എക്‌സൈസ്, വനം കേസുകളിലും ഇയാള്‍ സ്ഥിരം പ്രതിയാണെന്ന് പോലിസ് പറഞ്ഞു. 326(എ)വകുപ്പനുസരിച്ച് ആസിഡൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിനാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
മോദിക്കെതിരെ ട്രംപിന്റെ 'കിടിലൻ തട്ട്'; 'മോദി ഒന്നാന്തരം നല്ല മനുഷ്യന്‍ , പക്ഷേ...












Click it and Unblock the Notifications