ബത്തേരി നഗരസഭയുടെ എംബ്ലം വെച്ച് മാനന്തവാടിയില്‍ കെട്ടിടനമ്പര്‍ ഇടുന്നു; നാണം കെട്ട് നഗരസഭാ ഭരണസമിതി
മാനന്തവാടി: സുല്‍ത്താന്‍ബത്തേരി നഗരസഭയുടെ എബ്ലം വെച്ച് മാനന്തവാടി നഗരസഭയുടെ കെട്ടിടനമ്പര്‍ ഇടുന്നു. ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടി യു ഡി എഫ് കൗണ്‍സിലര്‍മാര്‍. മാനന്തവാടി നഗരസഭയുടെ 36 ഡിവിഷനുകളിലും പുതിയ കെട്ടിട നമ്പര്‍ പതിക്കന്നത് ബത്തേരി നഗരസഭയുടെ എബ്ലം പതിച്ച കാര്‍ഡ് ഉപയോഗിച്ചാണെന്നാണ് യു ഡി എഫ് കൗണ്‍സിലര്‍മാര്‍ ആരോപിക്കുന്നത്.
തെളിവ് സഹിതം യു ഡി എഫ് കൗണ്‍സിലര്‍മാര്‍ സംഭവം പുറത്തുവിട്ടതോടെ പ്രതിരോധിക്കാനാവാതെ പരിങ്ങലിലായിരിക്കുകയാണ് ഭരണസമിതി. മാനന്തവാടി നഗരസഭയില്‍ കെട്ടിട നമ്പര്‍ പതിക്കാന്‍ തുടങ്ങിയിട്ട് രണ്ട് മാസമായി. ഭരണസമിതിയുടെയും ജീവനക്കാരുടെയും ഈ ഗുരുതര വീഴ്ച മൂലം ലക്ഷണക്കിന് രൂപയാണ് നഷ്ടമായിരിക്കുന്നത്.

15000 നമ്പര്‍ പ്ലേറ്റ് ആവശ്യമുള്ള മാനന്തവാടി നഗരസഭയില്‍ 50,000 നമ്പര്‍ പ്ലേറ്റിനാണ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. കെട്ടിട നമ്പറുള്ള വിടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും പഴയ നമ്പറുകള്‍ ഒഴിവാക്കി യു.എ നമ്പറുകള്‍ കൊടുക്കുകായാണ് നഗരസഭ ചെയ്യുന്നത്. യു.എ നമ്പര്‍ നല്‍ക്കുന്നത് തെരുവുകളിലും പുറമ്പോക്കിലും താമസിക്കുന്നവര്‍ക്കാണ്. ചെറിയ അറ്റകുറ്റപണികള്‍ ചെയ്ത വീടിന് പോലും നമ്പര്‍ ലഭിക്കണമെങ്കില്‍ പോലും പുതിയ പ്ലാന്‍ വരച്ച് നഗരസഭയില്‍ കൊടുത്ത് നമ്പര്‍ വാങ്ങിക്കണം. ഇതിന് വലിയ തുകയാണ് ചിലവ് വരുന്നത്. ഇതു കൊണ്ട് യു.എ.നമ്പര്‍ ഒഴിവാക്കി നിലവിലെ നമ്പര്‍ നല്‍കണമെന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

അശ്രദ്ധ കൊണ്ട് നഗരസഭയക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിയ ഭരണസമിതിയും ജീവനക്കാരും ലക്ഷങ്ങളുടെ നഷ്ടം വരുത്തിയതിന്റെ ഉത്തരവാദിത്വം എറ്റെടുക്കണമെന്നും നഗരസഭക്ക് നഷ്ടമായ തുക ഇവരില്‍ നിന്നും ഈടാക്കാന്‍ നടപടിയുണ്ടാവണമെന്നും കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. ക്രമക്കേടുകള്‍ നടത്തുന്നതിന് കൂട്ട് നിന്ന നഗരസഭ ചെയര്‍മാന്‍ ഇന്‍ ചാര്‍ജ് പ്രതിഭശശി രാജിവെയ്ക്കണമെന്നും അല്ലാത്ത പക്ഷം യുഡിഎഫ് ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജേക്കബ് സെബാസ്റ്റ്യന്‍, സ്റ്റര്‍വിന്‍സ്റ്റാനി, വി.ഡി.അരുണ്‍കുമാര്‍, അഡ്വ.റഷീദ് പടയന്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications