നായ്ക്കള്‍ സ്ത്രീയെ കൊല്ലാന്‍ കാരണം മാംസഭാഗമെന്ന് മനേക ഗാന്ധി... പ്രതിഷേധം, വെബ്സൈറ്റ് ഹാക്ക്ഡ്
ദില്ലി/തിരുവനന്തപുരം: തിരുവനന്തപുരം പുല്ലുവിളയില്‍ സ്ത്രീയെ തെരുവ് നായ്ക്കള്‍ കടിച്ചുകൊല്ലുകയും ഭക്ഷിയ്ക്കുകയും ചെയ്ത സംഭവത്തില്‍ കേന്ദ്രമന്ത്രി മനേക ഗാന്ധിയുടെ പ്രതികരണം വിവാദമാകുന്നു. സ്ത്രീയുടെ കൈവശം എന്തോ മാംസഭാഗം ഉണ്ടായിരുന്നിരിക്കും, അതുകൊണ്ടാണ് നായ്ക്കള്‍ ആക്രമിച്ചത് എന്നാണ് മനേക ഗാന്ധി പറഞ്ഞത്.
'ദ വീക്ക്' മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് മനേക ഗാന്ധി ഇങ്ങനെ പറഞ്ഞത് എന്നാണ് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. തെരുവ് നായ്ക്കളെ കൊല്ലാന്‍ അനുവദിയ്ക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് മനേക ഗാന്ധി.
അതിനിടെ മനേക ഗാന്ധിയുടെ വെബ്‌സൈറ്റ് കേരള സൈബര്‍ വാരിയേഴ്‌സ് ഹാക്ക് ചെയ്യുകയും ചെയ്തു.

നിര്‍ഭാഗ്യകരം
തിരുവനന്തപുരത്ത് സ്ത്രീ തെരുവ് നായ്ക്കളുടെ കടിയേറ്റ് കൊല്ലപ്പെട്ടത് നിര്‍ഭാഗ്യകരമായിപ്പോയി എന്ന് തന്നെയാണ് മനേക ഗാന്ധി പറയുന്നത്. എന്നാല്‍ അതിന് കാരണം തെരുവ് നായ്ക്കളല്ലെന്നാണ് അവരുടെ പക്ഷം.

വെറുതേ ആക്രമിക്കില്ല
നായ്ക്കള്‍ വെറുതേ ആരേയും ആക്രമിക്കില്ലെന്നാണ് മനേക ഗാന്ധി പറയുന്നത്. അങ്ങനെയെങ്കില്‍ കേരളത്തില്‍ മൂന്ന് വയസ്സുള്ള കുഞ്ഞിനെ തെരുവ് നായ്ക്കള്‍ കടിച്ചുകീറിയ സംഭവം മനേക ഗാന്ധി അറിഞ്ഞിട്ടുണ്ടാവില്ല.

കൈയ്യില്‍ മാംസഭാഗം
തെരുവ് നായ്ക്കള്‍ വെറുതേ ആരേയും ആക്രമിക്കില്ല. തിരുവനന്തപുരത്ത് കൊല്ലപ്പെട്ട ശിലുവമ്മയുടെ കൈവശം എന്തോ മാസംഭാഗം ഉണ്ടായിരുന്നിരിക്കണം എന്നാണ് മനേക ഗാന്ധിയുടെ സംശയം.

മനേക അറിഞ്ഞില്ലേ
പുല്ലുവിളയിലെ ശിലുവമ്മയെ തെരുവ് നായ്ക്കള്‍ വെറുതേ ആക്രമിച്ച് കൊല്ലുക ആയിരുന്നില്ല. അവരുടെ ശരീരം ഭക്ഷിയ്ക്കുകയും ചെയ്തിട്ടുണ്ട്. അപ്പോള്‍ മാംസഭാഗത്തിന്റെ കഥപറഞ്ഞിറങ്ങുന്നത് എത്രത്തോളം അപഹാസ്യമാണെന്ന് മനേക ഗാന്ധി തന്നെ ചിന്തിക്കണം.

വന്ധ്യംകരണം
വന്ധ്യംകരണം മാത്രമാണ് പ്രശ്‌നത്തിനുള്ള പരിഹാരം എന്നാണ് മനേക പറയുന്നത്. വന്ധ്യംകരിച്ച നായ്ക്കള്‍ കടിക്കില്ലെന്നാണ് ഇവര്‍ പറയുന്നത്.

കൊന്നാല്‍ തീരില്ല
തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊന്നതുകൊണ്ട് പ്രശ്‌നം തീരില്ലെന്നാണ് മനേക പറയുന്നത്. അറുപത് വര്‍ഷമായി നായ്ക്കളെ കൊന്നൊടുക്കിയ സംസ്ഥാനം എന്ത് നേടിയെന്നും മനേക ചോദിയ്ക്കുന്നു.

ഏറ്റവും ക്രൂരന്‍മാര്‍
കേരളം അല്ലാതെ മറ്റൊരു സംസ്ഥാനവും ഇതുപോലെ നായക്കളെ കൊന്നൊടുക്കിയിട്ടില്ലെന്നാണ് മനേക ഗാന്ധി പറയുന്നത്. എന്നാല്‍ കേരളത്തിലല്ലാതെ മറ്റെവിടെയാണ് ഇത്രയധികം തെരുവ് നായ ശല്യം ഉള്ളത്.

പ്രതികാരം ചെയ്തു
കേരളത്തില്‍ സ്ത്രീ തെരുവ് നായ്ക്കളുടെ കടിയേറ്റ് മരിച്ചപ്പോള്‍ പ്രതികാരം ചെയ്തത് മനേക ഗാന്ധിയുടെ വെബ്‌സൈറ്റിനോടായിരുന്നു. പീപ്പിള്‍സ് ഫോര്‍ ആനിമല്‍സ് എന്ന് വെബ്‌സൈറ്റ് കേരള സൈബര്‍ വാരിയേഴ്‌സ് ആണ് ഹാക്ക് ചെയ്തത്

ശിലുവമ്മയ്ക്ക് വേണ്ടി
ശിലുവമ്മയുടെ ചിത്രമാണ് കേരള സൈബര്‍ വാരിയേഴ്‌സ് ഹാക്ക് ചെയ്ത പേജില്‍ പോസ്റ്റ് ചെയ്തിട്ടുളളത്. ഓടിക്കയറാന്‍ അവിടെ മരങ്ങളൊന്നും ഉണ്ടായിരുന്നില്ല, അങ്ങനെയാണ് ശിലുവമ്മ അമ്പത് തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നും എഴുതിയിട്ടുണ്ട്.

പ്രതിഷേധം
മനേക ഗാന്ധിയ്‌ക്കെതിരെ ഈ വിഷയത്തില്‍ അതി ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.












Click it and Unblock the Notifications