ഷൂട്ടിംഗിനിടെ ചെങ്കല്‍ച്ചൂളയില്‍ മഞ്ജുവാര്യര്‍ക്ക് നേരെ നടന്നത് .!! നടി തുറന്ന് പറയുന്നു..!

  • By: Anamika
Subscribe to Oneindia Malayalam

തിരുവനന്തപുരം: മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ക്ക് നേരെ കത്തി കാട്ടി വധഭീഷണിയുണ്ടായി എന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ചെങ്കല്‍ച്ചൂളയിലെ ഷൂട്ടിംഗ് സ്ഥലത്ത് വെച്ച് നടിയെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് തടഞ്ഞുവെച്ച് വധഭീഷണി മുഴക്കിയെന്നാണ് വാര്‍ത്ത പരന്നത്. അന്ന് ചെങ്കല്‍ച്ചൂളയില്‍ എന്താണ് നടന്നതെന്ന് വ്യക്തമാക്കി മഞ്ജു വാര്യര്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

മഞ്ജുവാര്യര്‍ അടക്കമുള്ളവരെ 'കോഴി' കളാക്കി നടന്‍..!! ഒടുക്കം പോസ്റ്റ് മുക്കി മലക്കംമറിച്ചില്‍..!!

വാർത്തകളൊന്നും സത്യമല്ല

തിരുവനന്തപുരം ചെങ്കല്‍ച്ചൂളയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍വെച്ച് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് വിശദീകരിച്ച് മഞ്ജു വാര്യര്‍ പത്രക്കുറിപ്പിറക്കി. ഷൂട്ടിംഗ് ലൊക്കേഷനിലുണ്ടായ തീര്‍ത്തും നിസ്സാരമായ സംഭവത്തെ പെരുപ്പിച്ച് കാട്ടിയും അതിലേക്ക് ചെങ്കല്‍ച്ചൂളയിലുള്ളവരെ വലിച്ചിഴച്ചുമാണ് പ്രചാരണം നടന്നതെന്ന് മഞ്ജു പറയുന്നു.

ചെങ്കൽച്ചൂളയുടെ പൂർണപിന്തുണ

മഞ്ജുവിന്റെ പുതിയ ചിത്രമായ ഉദാഹരണം സുജാതയുടെ ചിത്രീകരണം രണ്ടാഴ്ചയായി തിരുവനന്തപുരത്തെ ചെങ്കല്‍ച്ചൂളയില്‍ നടക്കുകയാണ്. ചിത്രീകരണത്തിന്റെ ആദ്യദിവസം മുതല്‍ക്കേ തന്നെ എല്ലാ വിധ പിന്തുണയും നല്‍കിക്കൊണ്ട് ചെങ്കല്‍ച്ചൂള നിവാസികള്‍ തങ്ങള്‍ക്കൊപ്പം ഉണ്ടെന്ന് പത്രക്കുറിപ്പില്‍ മഞ്ജു വ്യക്തമാക്കുന്നു.

അവർ തന്നെ വേദനിപ്പിച്ചിട്ടില്ല

ചെങ്കല്‍ച്ചൂള നിവാസികളില്‍ ഒരാള്‍ പോലും വാക്കുകൊണ്ട് പോലും തന്നെ വേദനിപ്പിച്ചിട്ടില്ല. നിറയെ സ്‌നേഹവും ബഹുമാനവും നല്‍കി പ്രോത്സാഹിപ്പിച്ചിട്ടേ ഉള്ളൂ. അതിന് ഹൃദയം നിറഞ്ഞ നന്ദി പറയുന്നുവെന്നും മഞ്ജു പറഞ്ഞു. തെറ്റായ വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ പത്രക്കുറിപ്പില്‍ മഞ്ജു വിമര്‍ശനമുന്നയിച്ചിട്ടുണ്ട്.

അന്നത്തേത് നിസ്സാരസംഭവം

ചെങ്കല്‍ച്ചൂള നിവാസികളെ മോശമായി ചിത്രീകരിക്കാനും അവരെ തങ്ങള്‍ക്കെതിരാക്കാനുമുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ കഴിഞ്ഞ രണ്ട് ദിവസമായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. ചിത്രീകരണ സമയത്ത് ഉണ്ടായ തീര്‍ത്തും നിസ്സാരമായ ഒരു സംഭവത്തെ പെരുപ്പിച്ച് കാട്ടിയും അതിലേക്ക് ചെങ്കല്‍ച്ചൂളയിലുള്ളവരെ വലിച്ചിഴച്ചുമാണ് ഈ പ്രചാരണം.

വാർത്തകളുടെ ലക്ഷ്യം

ഇത്തരം വാര്‍ത്തകളുടെ ലക്ഷ്യം എന്താണെന്ന് തനിക്കറിയില്ലെന്നും മഞ്ജു പ്ത്രക്കുറിപ്പില്‍ പറയുന്നു. അന്ന് സംഭവിച്ചത് ഇതാണ്. ഒരു പുസ്തക വിതരണച്ചടങ്ങിലേക്ക് തന്നെ ക്ഷണിക്കാനായി ചെങ്കല്‍ച്ചൂളയ്ക്ക് പുറത്ത് നിന്നുള്ള ചിലര്‍ ലൊക്കേഷനിലെത്തിയിരുന്നു. എന്നാല്‍ താന്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള അസൗകര്യം അവരെ അറിയിച്ചുവെന്നും മഞ്ജു പറയുന്നു.

പുസ്തക വിതരണത്തിന് അസൌകര്യം

കഥാപാത്രത്തിനുള്ള മേക്കപ്പ് ദിവസം മുഴുവന്‍ സൂക്ഷിക്കേണ്ടതിനാല്‍ ചടങ്ങിനെത്താന്‍ സാധിക്കില്ലെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ മുഖേനെയും താന്‍ നേരിട്ടും അവരെ അറിയിച്ചു. താന്‍ ചെല്ലണമെന്ന് ആദ്യം അവര്‍ നിര്‍ബന്ധം പിടിക്കുകയും കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തിയപ്പോള്‍ ശാന്തരായി മടങ്ങുകയും ചെയ്തു.

വധഭീഷണി വാർത്ത തെറ്റ്

ഈ സംഭവത്തെയാണ് കത്തിമുനയില്‍ നിര്‍ത്തി തനിക്കെതിരായി വധഭീഷണി മുഴക്കിയെന്ന വാര്‍ത്തയാക്കി മാറ്റിയതെന്ന് മഞ്ജു പറഞ്ഞു. സിനിമയിലുള്ള ചിലരുടെ ക്വട്ടേഷനാണെന്ന നിറം പിടിപ്പിച്ച നുണ കൂടി അതിനൊപ്പം ചേര്‍ത്തു. തന്നെ ആരും കത്തിമുനയില്‍ നിര്‍ത്തിയിട്ടില്ലെന്ന് മഞ്ജു ആവര്‍ത്തിക്കുന്നു.

ആരോപണങ്ങള്‍ വേദനാജനകം

തനിക്കെതിരെ വധഭീഷണിയും ഉണ്ടായിട്ടില്ല. സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്കെതിരായ വാസ്തവവിരുദ്ധമായ ആരോപണങ്ങള്‍ വേദനാജനകമാണ്. താന്‍ മൂലം ചെങ്കല്‍ച്ചൂള നിവാസികള്‍ക്ക് എന്തെങ്കിലും മനോവിഷമമോ പ്രയാസമോ ഉണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും മഞ്ജു പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

വ്യാജവാർത്തകൾക്കെതിരെ പരാതി

തനിക്കെതിരെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് മഞ്ജു വാര്യര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. വാര്‍ത്തയ്ക്ക് പല ലക്ഷ്യങ്ങളുണ്ടെന്നും അവ അന്വേഷിച്ച് കണ്ടെത്തണമെന്നുമാണ് നടി പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പരാതിയെ തുടര്‍ന്ന് വാട്‌സ്ആപ് വഴി വാര്‍ത്ത പ്രചരിപ്പിച്ച ചെങ്കല്‍ച്ചൂളയിലെ ശരതിനെ പോലീസ് ചോദ്യം ചെയ്തിരുന്നു.

English summary
News about threatening her in Chenkalchoola is fake, says Manju Warrier in Press release
Please Wait while comments are loading...