പാലാ ഇത്തവണ ചുവക്കും...? ശക്തമായ പോരാട്ടത്തിൽ ജോസ് കെ മാണിയ്ക്ക് നേരിയ മുന്നേറ്റമെന്ന് സർവ്വേ ഫലം
പാലാ: പാലാ നിയമസഭാ മണ്ഡലത്തില്‍ ഇത്തവണ അതി ശക്തമായ പോരാട്ടമെന്ന് മനോരമ ന്യൂസ് പ്രീ പോള്‍ സര്‍വ്വേ. എന്നാൽ എല്‍ഡിഎഫിന് ആണ് നേരിയ മുൻതൂക്കമുള്ളത്. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഏറ്റവും ആകാംക്ഷയോടെ ഉറ്റുനോക്കുന്ന മണ്ഡലം ആണ് പാലാ.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയാണ്. ശക്തമായ പോരാട്ടത്തിൽ ജോസ് കെ മാണിക്ക് നേരിയ വിജയ സാധ്യതയാണ് പ്രവചിക്കുന്നത്. എന്‍സിപി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ച മാണി സി കാപ്പന്‍ പരാജയപ്പെടുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. പാലായിലെ സിറ്റിങ് എംഎൽഎ ആണ് മാണി സി കാപ്പൻ.

അഭിമാന പോരാട്ടം
ജോസ് കെ മാണിയ്ക്കും മാണി സി കാപ്പനും ഇത്തവണ പാലായിൽ അഭിമാന പോരാട്ടമാണ്. പാലാ സീറ്റ് ജോസ് കെ മാണിയ്ക്ക് നൽകുന്നതിൽ പിണങ്ങിയാണ് മാണി സി കാപ്പൻ മുന്നണി വിട്ടതും പുതിയ പാർട്ടിയുണ്ടാക്കി യുഡിഎഫിൽ ചേർന്നതും. വിജയത്തിൽ കുറഞ്ഞ ഒന്നും രണ്ട് പേരും ലക്ഷ്യം വക്കുന്നില്ല.

ജയിച്ചവരും തോറ്റവരും
പാലായിൽ പലതവണ കേരള കോൺഗ്രസ് എമ്മിനോട് തോറ്റ ആളാണ് മാണി സി കാപ്പൻ. അതുപോലെ തന്നെ കഴിഞ്ഞ തവണ മാണി സി കാപ്പനോട് തോറ്റതാണ് കേരള കോൺഗ്രസ് എം. അത്തരത്തിൽ നോക്കിയാൽ തോറ്റവരും ജയിച്ചവരും, അല്ലെങ്കിൽ ജയിച്ചവരും തോറ്റവരും തമ്മിലാണ് ഇത്തവണ മത്സരം.

ഒരു മാണി ഉറപ്പ്
കെഎം മാണിയെ ഇതുവരെ തോൽപിക്കാൻ മാണി സി കാപ്പന് സാധിച്ചിട്ടില്ല. അദ്ദേഹത്തിന്റെ മരണ ശേഷം ആയിരുന്നു കാപ്പന്റെ വിജയം. ഇത്തവണ മാണിയുടെ മകനെ കാപ്പന് തോൽപിക്കാൻ ആകുമോ എന്നതാണ് ചോദ്യം. ആര് ജയിച്ചാലും പാലായിൽ നിന്ന് ഒരു മാണി നിയമസഭയിൽ ഉണ്ടാകുമെന്ന് ഉറപ്പാണ്.

തുനിഞ്ഞിറങ്ങി യുഡിഎഫ്
പാലായിൽ ജോസ് കെ മാണിയെ തോൽപിക്കുക എന്നത് മാണി സി കാപ്പന്റെ മാത്രം ലക്ഷ്യമല്ല. യുഡിഎഫിന്റെ മൊത്തം ലക്ഷ്യമാണ്. അതിലേറെ, പിജെ ജോസഫിന്റെ ലക്ഷ്യമാണ്. അതിന് വേണ്ടി കാപ്പനൊപ്പം തുനിഞ്ഞിറങ്ങിയിരിക്കുകയാണ് മണ്ഡലത്തിൽ യുഡിഎഫി. പ്രചാരണത്തിൽ ഇത് പ്രകടവും ആണ്.

എൽഡിഎഫിലെത്തുന്പോൾ
ജോസ് കെ മാണിയുടെ കേരള കോൺഗ്രസ് എം ശക്തി പ്രകടനം നടത്തിക്കഴിഞ്ഞതാണ്. അതിനൊപ്പം എൽഡിഎഫിന്റെ ഫിക്സഡ് വോട്ടുകൂടി ലഭിക്കുന്പോൾ പാലായിൽ ഭയക്കേണ്ടതില്ലെന്നാണ് ജോസ് കെ മാണിയുടെ പ്രതീക്ഷ. തദ്ദേശ തിരഞ്ഞെടുപ്പിൽ പാലായിൽ മികച്ച മുന്നേറ്റം നടത്താൻ ജോസ് കെ മാണിയ്ക്കും എൽഡിഎഫിനും സാധിച്ചിരുന്നു.
ഇന്ത്യയിലിരുന്ന് കളിക്കാം പവർബോൾ ജാക്ക്പോട്ട്; സമ്മാനത്തുക 200 മില്യൺ ഡോളർ












Click it and Unblock the Notifications