മാവോയിസ്റ്റുകളുടെ ലക്ഷ്യം പിണറായി വിജയന്‍; മാവോയിസ്റ്റ് വേട്ട ശക്തമാക്കിയത് പിണറായി, പകരം വീട്ടും!!

  • By: Akshay
Subscribe to Oneindia Malayalam

ദില്ലി: മാവോയിസ്റ്റുകളുടെ മുഖ്യശത്രു മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള-തമിഴ്‌നാട്-കര്‍ണാടക സംസ്ഥാനങ്ങള്‍ സംഗമിക്കുന്ന ട്രൈ ജംഗ്ഷന്‍ മാവോയിസ്റ്റുകളുടെ മുഖ്യ ശത്രുവാണ് പിണറായി. പിണറായി വിജയന്‍ മുഖ്യമന്ത്രിയായതിനു ശേഷം മാവോയിസ്റ്റ് വേട്ട ശക്തമാകുകയും ആക്രമണങ്ങള്‍ വര്‍ധിക്കുകയും ചെയ്‌തെന്നാണ് ആരോപണം.

സിപിഐ (മാവോയിസ്റ്റ്) പശ്ചിമഘട്ട മേഖലാ കമ്മിറ്റി ഈ മാസം പുറത്തിറക്കിയ മുഖപത്രം 'കമ്യൂണിസ്റ്റ്' ആദ്യലക്കത്തിലാണ് പിണറായിക്കെതിരെ ലേഖനം എഴുതിയിരിക്കുന്നത്. യാഥാര്‍ഥ്യത്തില്‍ സിപിഎമ്മും ബിജെപിയും സാമ്രാജ്യത്വ ശക്തികളെ അനുകൂലിച്ചു ജനവിരുദ്ധ നയങ്ങള്‍ പിന്തുടരുകയാണെന്നും ലേഖനത്തില്‍ ആരോപിക്കുന്നു.

 പോലീസ് സ്‌റ്റേഷനുകള്‍ ആക്രമിക്കപ്പെടും

പോലീസ് സ്‌റ്റേഷനുകള്‍ ആക്രമിക്കപ്പെടും

നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ടയ്ക്കു പക വീട്ടാനായി പോലീസ് സ്‌റ്റേഷനുകള്‍, ഫോറസ്റ്റ് ഓഫീസുകള്‍എന്നിവിടങ്ങള്‍ക്കു നേരെ ആക്രമണത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

വിപ്ലവ ശക്തികളെ ആക്രമിക്കലാണ് സിപിഎം നയം

വിപ്ലവ ശക്തികളെ ആക്രമിക്കലാണ് സിപിഎം നയം

ഭരണവര്‍ഗം കോണ്‍ഗ്രസ് ആയാലും ബിജെപി ആയാലും അവരെ ഉപയോഗിച്ചു വിപ്ലവ ശക്തികളെ ആക്രമിക്കുകയെന്നതാണു സിപിഎം നയമെന്നും ണഉഖപത്രത്തില്‍ ആരോപിക്കുന്നു.

 ഇന്ദിരാഗാന്ധിയെ അമനുകൂലിച്ച ചരിത്രം

ഇന്ദിരാഗാന്ധിയെ അമനുകൂലിച്ച ചരിത്രം

നക്‌സല്‍ബാരിയില്‍ 1967ലുണ്ടായ വിപ്ലവത്തെ അടിച്ചമര്‍ത്താനുള്ള ഇന്ദിരാഗാന്ധിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത ചരിത്രമാണ് സിപിഎമ്മിനുള്ളതെന്നും കുറ്റപ്പെടുത്തുന്നു.

 സായുധ വിഭാഗം വയനാട്ടില്‍...

സായുധ വിഭാഗം വയനാട്ടില്‍...

സിപിഐ (മാവോയിസ്റ്റ്) സംഘടനയുടെ സായുധ വിഭാഗമായ പീപ്പിള്‍സ് ലിബറേഷന്‍ ഗറില ആര്‍മിയിലെ (പിഎല്‍ജിഎ) തൊണ്ണൂറോളം പ്രവര്‍ത്തകര്‍ വയനാട് വനമേഖലയില്‍ തമ്പടിച്ചിട്ടുണ്ടെന്നാണ് ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് ലഭിച്ചിരിക്കുന്ന വിവരം.

 പശ്ചിമഘട്ട മേഖലാ സമിതിയുടെ പ്രവര്‍ത്തനകേന്ദ്രം

പശ്ചിമഘട്ട മേഖലാ സമിതിയുടെ പ്രവര്‍ത്തനകേന്ദ്രം

ഏഴുമാസം ഉള്‍വനത്തിലൂടെ സഞ്ചരിച്ചശേഷമാണു മാവോയിസ്റ്റ് സംഘാംഗങ്ങള്‍ക്കു 2012 ഡിസംബറില്‍ വയനാട്ടിലെത്തി ട്രൈ ജംക്ഷനില്‍ പശ്ചിമഘട്ട മേഖലാ സമിതിയുടെ പ്രവര്‍ത്തനകേന്ദ്രം സ്ഥാപിക്കാന്‍ കഴിഞ്ഞത്.

 ഗറില്ലാ യുദ്ധത്തിന് തയ്യാറെടുക്കുന്നു

ഗറില്ലാ യുദ്ധത്തിന് തയ്യാറെടുക്കുന്നു

കേരള, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ സംഗമിക്കുന്ന വനമേഖലയില്‍ ഗറില്ലാ യുദ്ധമേഖലയാക്കി ശക്തമായ സായുധ ആക്രമണങ്ങള്‍ക്കു തയാറെടുക്കുന്നതായും മുഖപത്രത്തില്‍ വെളിപ്പെടുത്തുന്നു. മുഖപത്രം ഐബിക്ക് ലഭിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

പോലീസ് പറഞ്ഞത് തെറ്റ്; നിലമ്പൂരില്‍ കൊല്ലപ്പെട്ടത് രണ്ടല്ല മൂന്ന് പേര്‍, ഇനി ഗറില്ല യുദ്ധം!കൂടുതല്‍ വായിക്കൂ

ആര്‍എസ്എസ് ഭയന്നത് സംഭവിച്ചു!പയ്യന്നൂര്‍ കൊലക്കേസിലെ പ്രതി വിദേശത്തേക്ക് കടന്നു!റിനീഷ് പറഞ്ഞത് കളവ്!കൂടുതല്‍ വായിക്കൂ

English summary
Maoist mouth piece 'Communist' against Pinarayi Vijayan
Please Wait while comments are loading...