ആര്‍എസ്എസ് ഭയന്നത് സംഭവിച്ചു!പയ്യന്നൂര്‍ കൊലക്കേസിലെ പ്രതി വിദേശത്തേക്ക് കടന്നു!റിനീഷ് പറഞ്ഞത് കളവ്!

  • Posted By:
Subscribe to Oneindia Malayalam

കണ്ണൂര്‍: കണ്ണൂര്‍ രാമന്തളിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജു കൊല്ലപ്പെട്ട സംഭവത്തില്‍ ഒരു പ്രതി വിദേശത്തേക്ക് കടന്നതായി സൂചന. സംഭവത്തില്‍ നാല് പ്രതികളെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിനു പിന്നില്‍ ഏഴ് പ്രതികളാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്ന് പോലീസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മൂന്നു പ്രതികള്‍ക്കാള്‍ തിരച്ചില്‍ ഊര്‍ജിതമായി നടക്കുന്നതിനിടെയാണ് ഒരാള്‍ വിദേശത്തേക്ക് കടന്നിരിക്കുന്നത്.

മെയ് 12നാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ ചൂരക്കാട് ബിജു വെട്ടേറ്റ് മരിച്ചത്. സുഹൃത്തിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ബിജുവിനെ ഇന്നോവയില്‍ പിന്തുടര്‍ന്നെത്തിയ സംഘം തടഞ്ഞു നിര്‍ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സിപിഎം പ്രവര്‍ത്തകനായ ധന്‍രാജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട ബിജു.

 രക്ഷപ്പെട്ടത് അന്വേഷണത്തിനിടെ

രക്ഷപ്പെട്ടത് അന്വേഷണത്തിനിടെ

പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ ബിജുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളായ പ്രജീഷ് എന്ന കുട്ടനാണ് വിദേശത്തേക്ക് രക്ഷപ്പെട്ടത്. അറസ്റ്റിലാകാനുള്ള മുഖ്യപ്രതി അനൂപ് അടക്കമുളള പ്രതികള്‍ക്കായി തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കിയിരുന്നു. ഇതിനിടെയാണ് പ്രതി രക്ഷപ്പെട്ടിരിക്കുന്നത്.

രക്ഷപ്പെട്ടത് യുഎഇയിലേക്ക്

രക്ഷപ്പെട്ടത് യുഎഇയിലേക്ക്

പ്രജീഷ് മംഗലാപുരം വിമാനത്താവളം വഴിയാണ് രക്ഷപ്പെട്ടതെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന സൂചന. യുഎഇയിലേക്കാണ് പ്രജീഷ് രക്ഷപ്പെട്ടതെന്നാണ് വിവരം.

 പോലീസിനെ തെറ്റിദ്ധരിപ്പിച്ചു

പോലീസിനെ തെറ്റിദ്ധരിപ്പിച്ചു

അതേസമയം കേസില്‍ അറസ്റ്റിലായ പ്രിതകളിലൊരാളായ റിനീഷ് തെറ്റായ വിവരങ്ങള്‍ നല്‍കി പോലീസിനെ തെറ്റിദ്ധരിപ്പിച്ചതായാണ് വിവരം. പ്രജീഷിന്റെ പേരിലുള്ള മറ്റൊരാളെ കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് റിനീഷ് പോലീസിനെ അന്വേഷണത്തില്‍ വഴി തെറ്റിച്ചിരിക്കുന്നത്.

 പാര്‍ട്ടി ഗ്രാമത്തില്‍ സുരക്ഷിതര്‍

പാര്‍ട്ടി ഗ്രാമത്തില്‍ സുരക്ഷിതര്‍

അതേസമയം അറസ്റ്റിലാകാനുള്ള മുഖ്യപ്രതി അനൂപ് അടക്കമുള്ളവര്‍ സിപിഎം പാര്‍ട്ടി ഗ്രാമത്തില്‍ സുരക്ഷിതരായി കഴിയുകയാണെന്ന തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. കാസര്‍ഗോടുളള പാര്‍ട്ടി ഗ്രാമങ്ങളിലാണ് ഇവരുള്ളതെന്നാണ് സൂചന.

 അറസ്റ്റിലായവര്‍

അറസ്റ്റിലായവര്‍

കേസുമായി ബന്ധപ്പെട്ട് നാലു പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. കൊലപാതകത്തിന് നേതൃത്വം നല്‍കിയ റിനീഷും മറ്റൊരാളുമാണ് ആദ്യം അറസ്റ്റിലായത്. രണ്ട് പ്രതികളെ വെള്ളിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. സത്യന്‍, ജിതിന്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. കൊലപാതകവുമായി നേരിട്ട് ബന്ധമുള്ളവാരാണ് അറസ്റ്റിലായിരിക്കുന്ന നാലുപേരും.

 സിപിഎം പ്രവര്‍ത്തകര്‍

സിപിഎം പ്രവര്‍ത്തകര്‍

സിപിഎം പ്രവര്‍ത്തകനായ ധന്‍‍രാജ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികാര നടപടിയെന്നോണമാണ് ബിജുവിനെ കൊലപ്പെടുത്തിയതെന്ന് റിനീഷ് പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. സിപിഎം പ്രവര്‍ത്തകനാണ് അറസ്റ്റിലായ റിനീഷ്. ഇയാള്‍ പത്തോളം കേസുകളില്‍ പ്രതിയാണ്. മറ്റ് പ്രതികള്‍ക്കും സിപിഎം, ഡിവൈഎഫ്ഐ ബന്ധമുണ്ടെന്നാണ് വിവരം.

 പ്രശംസയ്ക്കിടെ

പ്രശംസയ്ക്കിടെ

ബിജു വധക്കേസിലെ പ്രതികളെ വളരെ വേഗത്തില്‍ അറസ്റ്റ് ചെയ്യാനായതില്‍ പോലീസിനെ എല്ലാവരും പ്രശംസിച്ചിരുന്നു. ഇതിനു പിന്നാലെ മറ്റ് മൂന്ന് പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഒരു പ്രതി വിദേശത്തേക്ക് കടന്നത് പോലീസിന് തിരിച്ചടിയായിരിക്കുകയാണ്. പോലീസിന്‍റെ വീഴ്ചയായിട്ടാണ് ഇതിനെ കാണുന്നത്.

 കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ ഇന്ത്യ സന്ദര്‍ശിക്കൂ

കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ ഇന്ത്യ സന്ദര്‍ശിക്കൂ

സിപിഎം കുടുങ്ങും!!പയ്യന്നൂര്‍ കൊലപാതകത്തിലെ പ്രതികളെ തിരിച്ചറിഞ്ഞു!! ധന്‍രാജ് വധക്കേസിലെ പ്രതികാരം?കൂടുതല്‍ വായിക്കാന്‍

ഫോണ്‍ പിന്തുടര്‍ന്ന് പോലീസ്!! സിപിഎം സമ്മര്‍ദത്തില്‍? പയ്യന്നൂര്‍ കൊല!! രണ്ട് പേര്‍ കൂടി പിടിയില്‍!!കൂടുതല്‍ വായിക്കാന്‍

അമ്മ'യുള്ളപ്പോള്‍ മറ്റൊരു സംഘടന, മഞ്ജുവിന്റെ നീക്കത്തിന് തടയിടാനൊരുങ്ങി അമ്മ, വിലക്ക് ??കൂടുതല്‍ വായിക്കാന്‍

English summary
rss worker murder case accused escaped to uae.
Please Wait while comments are loading...