പോലീസ് പറഞ്ഞത് തെറ്റ്; നിലമ്പൂരില്‍ കൊല്ലപ്പെട്ടത് രണ്ടല്ല മൂന്ന് പേര്‍, ഇനി ഗറില്ല യുദ്ധം!

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ക്കെതിരായ വെടിവെപ്പില്‍ രണ്ടല്ല മൂന്ന് പേര്‍ മകൊല്ലപ്പെട്ടതായി സിപിഐ മാവോയിസ്റ്റ് മുഖപത്രം. കുപ്പു ദേവരാജിനും അജിതയ്ക്കും പിന്നാലെ സംഘാംഗമായ മഞ്ജുവും കൊല്ലപ്പെട്ടതായി സിപിഐ മാവോയിസ്റ്റ് മുഖപത്രം 'കമ്മ്യൂണിസ്റ്റ്' വെളിപ്പെടുത്തുന്നു.

അജിതയും മഞ്ജുവും മുഖപത്രത്തിന്റെ പുറത്തിറക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരായിരുന്നു. ഇവരുടെ രചനകള്‍ ഏറ്റുമുടലില്‍ ന്ടപ്പെട്ടുവെന്നും അവശേഷിച്ച ലേഖനങ്ങളുമായാണു പത്രം പുറത്തിറക്കുന്നതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. മലയാള മനോരമയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

 മുഖപത്രം ഐബിക്ക് ലഭിച്ചു

മുഖപത്രം ഐബിക്ക് ലഭിച്ചു

മാവോയിസ്റ്റ് അനുഭാവികള്‍ക്കിടയില്‍ വിതരണത്തിനായി തയാറാക്കിയ മുഖപത്രം കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയ്ക്കു (ഐബി) ലഭിച്ചിട്ടുണ്ട്.

 ഗറില്ല യുദ്ധത്തിന് സാധ്യത

ഗറില്ല യുദ്ധത്തിന് സാധ്യത

കേരള, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ സംഗമിക്കുന്ന വനമേഖലയില്‍ ഗറില്ലാ യുദ്ധം തുടങ്ങുമെന്ന പ്രഖ്യാപനവും മുഖപത്രത്തിലുണ്ട്.

 ഏറ്റുമുട്ടല്‍

ഏറ്റുമുട്ടല്‍

കഴിഞ്ഞ വര്‍ഷം നവംബറില്‍ പോലീസുമായി നടന്ന ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റ് നേതാക്കളായ കുപ്പുദേവരാജും അജിതയും കൊല്ലപ്പെട്ടതായി പോലീസ് റിപ്പോര്‍ട്ട് ചെയ്തത്.

 മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചിരുന്നു

മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചിരുന്നു

ഏറ്റുമുട്ടലില്‍ മൂന്നു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി ആദ്യം പോലീസ് അറിയിച്ചെങ്കിലും പിന്നീടു രണ്ടുപേര്‍ കൊല്ലപ്പെട്ടെന്നു തിരുത്തുകയായിരുന്നു.

 മൃതദേഹം മാവോയിസ്റ്റുകള്‍ കടത്തി

മൃതദേഹം മാവോയിസ്റ്റുകള്‍ കടത്തി

ഏറ്റുമുട്ടലിനുശേഷം കുപ്പു ദേവരാജിന്റെയും അജിതയുടെയും മൃതദേഹങ്ങള്‍ മാത്രമാണു പോലീസിനു കണ്ടെടുക്കാനായത്. മഞ്ജുവിന്റെ മൃതദേഹം മാവോയിസ്റ്റ് സംഘം സംഭവസ്ഥലത്തുനിന്നു കടത്തിയെന്നാണു സൂചന.

 സായുധ ആക്രമണങ്ങള്‍ക്ക് തയ്യാറെടുക്കുന്നു

സായുധ ആക്രമണങ്ങള്‍ക്ക് തയ്യാറെടുക്കുന്നു

ഏഴുമാസം ഉള്‍വനത്തിലൂടെ സഞ്ചരിച്ചശേഷമാണു മാവോയിസ്റ്റ് സംഘാംഗങ്ങള്‍ക്കു 2012 ഡിസംബറില്‍ വയനാട്ടിലെത്തി െ്രെട ജംക്ഷനില്‍ പശ്ചിമഘട്ട മേഖലാ സമിതിയുടെ പ്രവര്‍ത്തനകേന്ദ്രം സ്ഥാപിക്കാന്‍ കഴിഞ്ഞത്. ഇവിടം ഗറില്ലാ യുദ്ധമേഖലയാക്കി ശക്തമായ സായുധ ആക്രമണങ്ങള്‍ക്കു തയാറെടുക്കുന്നതായും മുഖപത്രത്തില്‍ വെളിപ്പെടുത്തുന്നു.

 ആക്രമണങ്ങള്‍ സായുധ പ്രവര്‍ത്തനത്തിന്റെ ഭാഗം

ആക്രമണങ്ങള്‍ സായുധ പ്രവര്‍ത്തനത്തിന്റെ ഭാഗം

കേരളത്തിലെ പലയിടങ്ങളിലും ആക്രമണങ്ങള്‍ നടത്തിയത് സായുധ പോരാട്ടത്തിന്റെ ഭാഗമായാണെന്നും, നടത്തിയ ആക്രമണങ്ങള്‍ ഏതൊക്കെയാണെന്നും മുഖപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്.

വാര്‍ത്തകള്‍ അറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

വാര്‍ത്തകള്‍ അറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

ജാമ്യം ലഭിച്ചിട്ടും ജയിലില്‍; ഐസിസ് കേസ് പ്രതിയായ യുവതി നേരിട്ടത് ഞെട്ടിക്കുന്നത്, കാരണം ഇതാണ്....കൂടുതല്‍ വായിക്കാം

ചിത്രീകരണത്തിനിടെ വധഭീഷണി നേരിടേണ്ടി വന്ന നടി താനല്ല! പരാതിയുമായി മഞ്ജു വാര്യര്‍!!കൂടുതല്‍ വായിക്കാം

English summary
One maoist also killed in Nilambur says maoist mouth piece
Please Wait while comments are loading...