കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസുകാരന്റെ വീട്ടിലെത്തി മാവോയിസ്റ്റുകളുടെ ഭീഷണി

  • By Soorya Chandran
Google Oneindia Malayalam News

മാനനന്തവാടി: മവോയിസ്റ്റ് സംഘം പോലീസുകാരനെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയതായി പരാതി. മാനന്തവാടി ട്രാഫിക് യൂണിറ്റിലെ കോണ്‍സ്റ്റബിള്‍ ആയ പ്രമോദ് ആണ് പരാതിക്കാരന്‍.

കേരളത്തിലെ മാവോയിസ്റ്റ് നേതാവ് രൂപേഷ് അടക്കം നാല് പേര്‍ ചേര്‍ന്നാണ് രാത്രി വീട്ടിലെത്തി ഭീഷണപ്പെടുത്തിയതത്രെ. രൂപേഷിനൊപ്പം മൂന്ന് സ്ത്രീകളും ഉണ്ടായിരുന്നതായാണ് പരാതിയില്‍ പറയുന്നത്.

Maoist

മാവോയിസ്റ്റുകളെ പോലീസുകാര്‍ക്ക് ഒറ്റിക്കൊടുക്കുന്നു എന്നാരോപിച്ചാണ് പ്രമോദിനെ ഭീഷണിപ്പെടുത്തിയത്. ഈ പരിപാടി അവസാനിപ്പിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതായും പ്രമോദ് പറയുന്നു. പ്രമോദിന്റെ ബൈക്ക് തീയിട്ട് നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഏപ്രില്‍ 24 ന് രാത്രി 11 മണിയോടെയാണ് സംഭവം നടന്നതെന്നാണ് പറയുന്നത്. രൂപേഷിനെ മാത്രമേ പ്രമോദിന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുള്ളൂ. രൂപേഷ് തന്നെയാണ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതെന്നും പ്രമോദ് വ്യക്തമാക്കുന്നു.

വീടിന്റെ ചുമരില്‍ ഭീഷണി പോസ്റ്റര്‍ പതിച്ചിട്ടാണ് മാവോയിസ്റ്റുകള്‍ മടങ്ങിയത്. തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചാല്‍ കൊല്ലുമെന്നാണ് ഭീഷണി.

മനുഷ്യാവകശ പ്രവര്‍ത്തകരെ മാവോയിസ്റ്റ് പട്ടികയില്‍ ഉള്‍പ്പെടുത്തി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച പോലീസിന്റെ നടപടി കഴിഞ്ഞ ദിവസം വിവാദമായിരുന്നു. പ്രതിഷേധത്തെത്തുടര്‍ന്ന് ഈ ലുക്കൗട്ട് നോട്ടീസ് പിന്‍വലിക്കാന്‍ ആലോചിക്കുന്നതിനിടെയാണ് മാവോയിസ്റ്റ് ഭീഷണി വീണ്ടും വന്നിരിക്കുന്നത്.

English summary
Maoists threatened police constable at Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X